തെങ്കാശിപ്പട്ടണവും ​ഗോഡ്‌ഫാദറും പോലൊരു ഫെസ്റ്റിവൽ കോമഡി എന്റർടെയ്നർ ഉടൻ വരും: ബേസിൽ ജോസഫ്

തെങ്കാശിപ്പട്ടണവും ​ഗോഡ്‌ഫാദറും പോലൊരു ഫെസ്റ്റിവൽ കോമഡി എന്റർടെയ്നർ ഉടൻ വരും: ബേസിൽ ജോസഫ്

റിലീസിന് തയാറെടുക്കുന്നതും അണിയറയിൽ ഒരുങ്ങുന്നതുമായ ചിത്രങ്ങളെക്കുറിച്ച് ബേസിൽ ജോസഫ് ദ ഫോർത്തിനോട്

ഒരുകാലത്ത് തീയേറ്ററുകൾ ആഘോഷമാക്കിയിരുന്ന എവർ ഗ്രീൻ കോമഡി എന്റർടെയ്നർ സിനിമകൾ ഇനി മലയാളത്തിൽ സാധ്യമാണോ? ആ ചോദ്യത്തിന് വൈകാതെ ഉത്തരമാകുമെന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്.

അടുത്ത ചിത്രം രൺവീർ സിങ്ങിനൊപ്പം ബോളിവുഡിൽ എന്ന ധ്യാൻ ശ്രീനിവാസന്റെ വെളിപ്പെടുത്തലിനോടുള്ള പ്രതികരണം? ആശാൻ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ആദ്യമായി അഭിനയിക്കാൻ ഒരുങ്ങുന്നതിന്റെ കൗതുകം? തുടങ്ങിയ ചോദ്യങ്ങൾക്കും ബേസിൽ മറുപടി നൽകുന്നു. ഒപ്പം ഉടൻ റിലീസിന് തയ്യാറെടുക്കുന്നതും അണിയറയിൽ ഒരുങ്ങുന്നതുമായ ചിത്രങ്ങളെക്കുറിച്ചും ദ ഫോർത്തിനോട് സംസാരിക്കുന്നു.

വരാനിരിക്കുന്നത് തെങ്കാശിപ്പട്ടണവും ​ഗോഡ്‌ഫാദറും പോലൊരു ഫെസ്റ്റിവൽ കോമഡി എന്റർടെയ്നർ

വല്യ ഹീറോയോ, ബി​ഗ് ബജറ്റോ മാസ് ആക്ഷൻ സിനിമയോ തന്നെ ആവണമെന്നില്ല. നമ്മളാണ് വെറുതെ തെറ്റിദ്ധരിക്കുന്നത്. പണം മുടക്കി തീയേറ്ററിൽ വരുന്ന പ്രേക്ഷകർക്ക് കമ്മ്യൂണിറ്റി വാച്ചിങ്ങിന് സാധ്യമായ എല്ലാം തീയേറ്ററിൽ കൊടുക്കാനാവണം. ബജറ്റ് കൊണ്ടും കാൻവാസ് കൊണ്ടും വലുപ്പമേറിയ കോമഡി സിനിമകൾ ഇപ്പോൾ കുറേ കാലങ്ങളായി കാണാനില്ല. ആ രീതിയിൽ ഏറെ ആകാംക്ഷയുളള ചിത്രമാണ് വരാനിരിക്കുന്നത്. തെങ്കാശിപ്പട്ടണ'വും ​ഗോഡ്‌ഫാദറും പോലൊരു വലുപ്പമുളള കോമഡി സിനിമയാണ് വിപിൻ ദാസിന്റെ ​'ഗുരുവായൂർ അമ്പല നടയിൽ'.

പാട്ടും ഡാൻസും റൊമാൻസും തമാശയും എല്ലാം ചേർന്ന തീയേറ്ററിൽ ആസ്വദിക്കാനാവുന്ന കൊമേഴ്സ്യൽ ഫെസ്റ്റിവൽ കോമഡി എന്റർടെയ്നർ. വിപിൻ ദാസ് എന്ന സംവിധായകന്റെ കണക്കുകൂട്ടലുകൾ കൃത്യമാണെന്ന് തോന്നിയിട്ടുണ്ട്. ചിന്തിക്കുന്നതുപോലെ തന്നെ തീയേറ്ററിലെത്തുന്ന പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയുന്ന വ്യക്തിയാണ്. ജയ ജയ ജയ ജയ ഹേയിൽ നമ്മളത് കണ്ടതാണ്. അതേ പ്രതീക്ഷയാണ് ഈ ചിത്രത്തിനും. മാത്രമല്ല പൃഥ്വിരാജ് എന്ന പേരും ആദ്യ ദിവസത്തെ ആരാധകരുടെ വരവിന് കാരണമാവും.

വിപിൻ ദാസിന്റെ 'വാഴ 'എന്ന സിനിമയിലും ഞാൻ ചെറിയൊരു വേഷത്തിലെത്തുന്നുണ്ട്. ജയ ഹേ സ്ത്രീകളെക്കുറിച്ച് പറഞ്ഞ സിനിമയാണെങ്കിൽ 'വാഴ' 25 വയസ്സിന് താഴെയുളള പയ്യന്മാരെക്കുറിച്ച് പറയുന്ന സിനിമയാണ്.

തെങ്കാശിപ്പട്ടണവും ​ഗോഡ്‌ഫാദറും പോലൊരു ഫെസ്റ്റിവൽ കോമഡി എന്റർടെയ്നർ ഉടൻ വരും: ബേസിൽ ജോസഫ്
വിജയ് മാജിക്കിന് നന്ദി: ഉണ്ണിമേനോനും കൃഷ്ണചന്ദ്രനും വീണ്ടും ഹിറ്റ് ലിസ്റ്റിൽ

'അജയന്റെ രണ്ടാം മോഷണ'വും 'നുണക്കുഴി'യും

അസോസിയേറ്റായി വർക്ക് ചെയ്തിരുന്ന ജിതിൻ ലാൽ ആണ് ടൊവിനോ നായകനാവുന്ന അജയന്റെ രണ്ടാം മോഷണം എന്ന സിനിമയുമായി വരുന്നത്. ആർ ഡി എക്സിന്റെ സംവിധായകൻ നഹാസും ഒപ്പമുണ്ടായിരുന്ന ആളാണ്. കൂടെ നിന്നവർ വലിയ പ്രൊജക്ടുകളുമായി വരുമ്പോൾ വലിയ ആകാംക്ഷയും സന്തോഷവുമാണ്. ജീത്തു ജോസഫിനൊപ്പം നുണക്കുഴിയും അനൗൺസ് ചെയ്തുകഴിഞ്ഞു.

ആ​ഗ്രഹം തോന്നിയ വേഷം അൻവർ റഷീദ് പ്രൊഡക്ഷൻസിൽ വരാനിരിക്കുന്ന ചിത്രം

ജയ ജയ ഹേയുടെ കഥ കേട്ടപ്പോൾ രാജേഷ് എന്ന കഥാപാത്രത്തെ ചെയ്യണം, ഉടനെ തുടങ്ങിയിരുന്നെങ്കിൽ എന്നൊക്കെ ഏറെ ആ​ഗ്രഹിച്ചിരുന്നു. അതുപോലെ ഒരുപാട് ആ​ഗ്രഹം തോന്നിപ്പിച്ച മറ്റൊരു വേഷവും തിരക്കഥയുമാണ് അൻവർ റഷീദിന്റെ പ്രൊഡക്ഷനിൽ ശ്രീരാജ് എന്ന പുതുമുഖ സംവിധായകന്റെ വരാനിരിക്കുന്ന ചിത്രം.

തെങ്കാശിപ്പട്ടണവും ​ഗോഡ്‌ഫാദറും പോലൊരു ഫെസ്റ്റിവൽ കോമഡി എന്റർടെയ്നർ ഉടൻ വരും: ബേസിൽ ജോസഫ്
സിനിമാക്കാലം; മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന നവംബർ റിലീസുകൾ

'വർഷങ്ങൾക്ക് ശേഷം', ആശാന്റെ സിനിമയിൽ അഭിനയിക്കുന്ന കൗതുകം

വിനീസ് ശ്രീനിവാസൻ ആദ്യമായി എന്നെ സംവിധാനം ചെയ്യുന്നു എന്നതാണ് വർഷങ്ങൾക്ക് ശേഷം വരുമ്പോഴുമ്പോഴുളള ആകാംക്ഷ. ധ്യാൻ ശ്രീനിവാസൻ, പ്രണവ്, നിവിൻ പോളി എന്നിവർക്കൊക്കെ ഒപ്പം ഒരു ചെറിയ വേഷത്തിലാണ് ഞാനെത്തുന്നത്. മുമ്പ് പല തവണ വിനീതേട്ടനെ ഞാൻ ഡയറക്ട് ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായി അദ്ദേഹം എന്നെ ഡയറക്ട് ചെയ്യുന്നുവെന്ന കൗതുകമുണ്ട്. ഇങ്ങനെ കുറേ സിനിമകൾ വരാനുണ്ട്. കൂട്ടത്തിൽ സംവിധാനം ചെയ്യാൻ പോകുന്ന സിനിമയുടെ എഴുത്തും നടക്കുന്നു.

അടുത്ത ചിത്രം രൺവീർ സിങ്ങിനൊപ്പം ബോളിവുഡിൽ?

അങ്ങനെയൊരു സിനിമ ഉണ്ടാകുമോ എന്നുപോലും എനിക്കറിയില്ല. ഞാനിതുവരെ അതുമായി ബന്ധപ്പെട്ടൊന്നും എവിടെയും പറഞ്ഞിട്ടുമില്ല. അതുകൊണ്ട് സന്തോഷിക്കാൻ വരട്ടെ, സമയമായിട്ടില്ല.

logo
The Fourth
www.thefourthnews.in