ഫാലിമി
ഫാലിമി

'തല തിരിഞ്ഞ കുടുംബത്തിന്റെ തല തിരിഞ്ഞ യാത്ര'; ഹിറ്റടിക്കാൻ വീണ്ടും ബേസിൽ, ഫാലിമിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

ഒരിടവേളയ്ക്കുശേഷം മഞ്ജു പിള്ള - ജഗദീഷ് കൂട്ടുകെട്ട് ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

'ജയ ജയ ജയഹേ', 'കഠിന കഠോരമീ അണ്ഡകടാഹം' എന്നീ ചിത്രങ്ങൾക്കുശേഷം ബേസിൽ ജോസഫ് നായകനായെത്തുന്ന പുതിയ ചിത്രം ഫാലിമിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ കാശിയിലേക്ക് യാത്ര തിരിച്ച ഒരു കുടുംബത്തിന്റെ കഥയാണ് പറയുന്നത്.

'ജാനേമൻ', 'ജയ ജയ ജയഹേ' എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫും ചിയേഴ്സ് എന്റർടൈൻമെന്റ്സും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഫാലിമി. നവാഗതനായ നിതിഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഒരിടവേളയ്ക്കുശേഷം മഞ്ജു പിള്ള - ജഗദീഷ് കൂട്ടുകെട്ട് ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സന്ദീപ് പ്രദീപ്, മീനാരാജ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ. എഡിറ്റർ നിതിൻ രാജ് ആരോൾ.

ഫാലിമി
കൊള്ള, കൊലപാതകം, ആരാണ് ഇന്ത്യയെ ഞെട്ടിച്ച തഗ്ഗികള്‍; കമല്‍ - മണിരത്‌നം സിനിമ യഥാര്‍ഥ കഥയോ?

ഡിഒപി ബബ്ലു അജു, സംഗീത സംവിധാനം വിഷ്ണു വിജയ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണനാണ്. ജോൺ പി എബ്രഹാം, റംഷി അഹമ്മദ്, ആദർശ് നാരായണൻ എന്നിവരാണ് കോ പ്രൊഡ്യൂസേഴ്സ്. മേക്ക് അപ് സുധി സുരേന്ദ്രൻ. ആർട്ട് ഡയറക്ടർ സുനിൽ കുമാരൻ, കോസ്റ്റും ഡിസൈനെർ വിശാഖ് സനൽകുമാർ.

സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിങ് വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനൂപ് രാജ്, ത്രിൽസ് പിസി സ്റ്റണ്ട്സ്, പിആർഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് അമൽ സി സാധർ, ടൈറ്റിൽ ശ്യാം സി ഷാജി, ഡിസൈൻ യെല്ലോ ടൂത്ത്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in