ഭാവനയുടെ ഹൊറർ ത്രില്ലർ ചിത്രം; 'ഹണ്ട്' ട്രെയിലർ

ഭാവനയുടെ ഹൊറർ ത്രില്ലർ ചിത്രം; 'ഹണ്ട്' ട്രെയിലർ

ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല

ഭാവനയെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ടിന്റെ ട്രെയിലർ റിലീസായി. മികച്ച സസ്പെൻസ് ത്രില്ലറുകളിൽ ചിത്രം ഇടം പിടിക്കാൻ സാധ്യതയുണ്ടെന്നാണ് ട്രെയിലർ നൽകുന്ന സൂചന. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു അന്വേഷണത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രം. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഭാവനയുടെ ഹൊറർ ത്രില്ലർ ചിത്രം; 'ഹണ്ട്' ട്രെയിലർ
നേരിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത്; സെറ്റിൽ ജോയിൻ ചെയ്ത് മോഹൻലാൽ

ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ കീർത്തി ജയരാജൻ എന്ന ഡോക്ടറിന്റെ വേഷത്തിലാണ് ഭാവന എത്തുന്നത്. മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം ചില ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കുന്നതാണ് പ്രമേയം. അതിഥി രവിയും പ്രധാന വേഷത്തിലെത്തുന്നു. അജ്‍മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ , ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരാണ് മറ്റ് താരങ്ങൾ.

ഭാവനയുടെ ഹൊറർ ത്രില്ലർ ചിത്രം; 'ഹണ്ട്' ട്രെയിലർ
കോമഡി, ആക്ഷൻ, ഹൊറർ ഡ്രാമ; ചന്ദ്രമുഖി 2 ട്രെയിലര്‍

മോഹൻലാൽ ചിത്രം എലോണിന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണ്ട്. ജയലക്ഷ്‍മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്‍ണനാണ് ചിത്രം നിര്‍മിക്കുന്നത്.

logo
The Fourth
www.thefourthnews.in