അന്ന് വിജയ്ക്കും അജിത്തിനും മുകളിൽ സൂപ്പർ സ്റ്റാർ, ഇന്ന് വിജയ് ചിത്രത്തിൽ സഹതാരം; പ്രശാന്തിന്‍റെ സിനിമാജീവിതം

അന്ന് വിജയ്ക്കും അജിത്തിനും മുകളിൽ സൂപ്പർ സ്റ്റാർ, ഇന്ന് വിജയ് ചിത്രത്തിൽ സഹതാരം; പ്രശാന്തിന്‍റെ സിനിമാജീവിതം

പ്രശാന്തിന്റെ സിനിമാ കരിയറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഉയർന്നുവരികയാണ്.

ജീന്‍സിലെ ഇരട്ട കഥാപാത്രമായി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നെടുത്ത റൊമാന്റിക് ഹീറോയെ ചലച്ചിത്ര പ്രേമികളാരും മറക്കാനിടയില്ല. സൂപ്പര്‍ താരം ഐശ്വര്യ റായിയുടെ സൂപ്പര്‍ ജോഡിയായി തിളങ്ങിയ പ്രശാന്ത് തെന്നിന്ത്യന്‍ സിനിമയുടെ സൂപ്പര്‍ താരനിരയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഒരു കാലത്ത് തമിഴ് സിനിമാ ലോകത്ത് വിജയ്ക്കും അജിത്തിനും മുകളിലായിരുന്നു പ്രശാന്തിന്റെ സ്ഥാനം. എന്നാല്‍ പിന്നീട് പല കാരണങ്ങള്‍ കൊണ്ട് സിനിമാ ലോകത്ത് പിടിച്ചുനില്‍ക്കാന്‍ സാധിക്കാതിരുന്ന പ്രശാന്ത് വീണ്ടും തിരിച്ചുവരികയാണ്, നായകനായല്ലെന്ന് മാത്രം.

വെങ്കട്ട് പ്രഭു രചനയും സംവിധാനവും നിര്‍വഹിച്ച് എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന വിജയ് ചിത്രത്തിലൂടെയാണ് പ്രശാന്ത് വീണ്ടും സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. ദളപതി 68 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങില്‍ വിജയും പ്രശാന്തും ഒന്നിച്ചുള്ള ചിത്രം കണ്ടതോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രശാന്തിന്റെ സിനിമാ കരിയറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയാണ്.

അന്ന് വിജയ്ക്കും അജിത്തിനും മുകളിൽ സൂപ്പർ സ്റ്റാർ, ഇന്ന് വിജയ് ചിത്രത്തിൽ സഹതാരം; പ്രശാന്തിന്‍റെ സിനിമാജീവിതം
തൃഷയോ അതോ നയന്‍താരയോ? കമല്‍- മണിരത്നം ചിത്രത്തിലെ റെക്കോര്‍ഡ് പ്രതിഫലം ആര്‍ക്ക്‌?

1990ല്‍ 'വൈഗാശി പൊറന്താച്ചു' എന്ന സിനിമയിലൂടെയാണ് പ്രശാന്തിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് 'വന്ന വന്ന പൂക്കള്‍', 'ചെമ്പരുത്തി' തുടങ്ങിയ സിനിമകളിലൂടെ തമിഴ് സിനിമാ ലോകത്ത് പ്രശാന്തിന് തന്റേതായ സ്ഥാനം കൈവരിക്കാന്‍ സാധിച്ചു. ജീന്‍സ്, ജോഡി, പാര്‍ത്ഥന്‍ രസിതന്‍, പിരിയാത്ത വരം വേണ്ടും, മജുനു തുടങ്ങിയ സിനിമകളിലൂടെ റൊമാന്റിക് ഹീറോയായി പ്രശാന്ത് വളര്‍ന്നു കഴിഞ്ഞിരുന്നു. ഇന്നും ഈ സിനികളെല്ലാം മികച്ച പ്രണയ സിനിമകളായി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ചിരിക്കുന്നുണ്ട്.

തമിഴിന് പുറമെ മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും കഴിവ് തെളിയിക്കാന്‍ പ്രശാന്തിന് സാധിച്ചു. മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രമായ പെരുന്തച്ഛനില്‍ തിലകന്റെ മകനായും (പെരുന്തച്ഛന്റെ മകന്‍) പ്രശാന്ത് മാറ്റുരച്ചിട്ടുണ്ട്.

എന്നാല്‍ പ്രണയ സിനിമകളില്‍നിന്നും മാസ് പടങ്ങളിലേക്കുള്ള മാറ്റം പ്രശാന്തിന്റെ സിനിമാ കരിയറില്‍ തന്നെ പ്രതിസന്ധികള്‍ സൃഷ്ടിച്ചു. വിന്നര്‍, ജയ് തുടങ്ങിയ സിനിമകള്‍ അതിനുദാഹരണമാണ്. വ്യക്തിപരമായ കാരണങ്ങളെയും പ്രശാന്തിന്റെ സിനിമാ മേഖലയിലെ വീഴ്ചയായി പലരും ചൂണ്ടിക്കാട്ടുന്നു. പ്രശാന്ത് കൃത്യമായി ഷൂട്ടിങ്ങിന് വരാറില്ലെന്നുള്ള പ്രചാരണവും നടക്കുന്നുണ്ട്. പരാജയപ്പെട്ട സിനിമകളെപ്പോലെ തന്നെ വെളിച്ചം കാണാത്ത സിനിമകളും പ്രശാന്തിന്റെ കരിയറില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. ഇടക്കാലത്ത് അജിത്തുമായുണ്ടായ പ്രശ്നങ്ങളും പ്രശാന്തിന് തിരിച്ചടിയായി.

അന്ന് വിജയ്ക്കും അജിത്തിനും മുകളിൽ സൂപ്പർ സ്റ്റാർ, ഇന്ന് വിജയ് ചിത്രത്തിൽ സഹതാരം; പ്രശാന്തിന്‍റെ സിനിമാജീവിതം
സിനിമ റിവ്യു ബോംബ്: ആർക്കൊക്കെ എതിരെ കേസെടുക്കാം? ഡി ജി പിയുടെ മാർഗനിർദേശത്തിൽ പറയുന്നത്

2004 സെപ്റ്റംബറില്‍ ഹിന്ദി ചിത്രമായ കാക്കിയുടെ തമിഴ് റീമേക്കായ പോലീസ് എന്ന സിനിമയും പ്രശാന്തിന്റെ പിതാവും നടനും സംവിധായകനുമായ ത്യാഗരാജന്‍ പുറത്തിറക്കാന്‍ പദ്ധതിയിട്ടിരുന്നു. അമിതാഭ് ബച്ചനെയും ഐശ്വര്യ റായിയെയും സിനിമയില്‍ അഭിനയിപ്പിക്കുന്നതിനുേണ്ടി സമീപിച്ചിരുന്നു. പിന്നീട് പല കാരണങ്ങളാല്‍ സിനിമ മുന്നോട്ടുപോയിരുന്നില്ല. എ വെങ്കിടേഷിന്റെ പെട്രോള്‍ എന്ന സിനിമയും ചിത്രീകരണം ആരംഭിച്ചെങ്കിലും ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയായിരുന്നു. സക്കരൈ, റണ്‍വേ, ടാക്‌സി ഡ്രൈവര്‍, കറ്റന്‍, ജോക്കി, അരുണ്‍ വെഡ്‌സ് ഹരിണി, വിതഗന്‍ തുടങ്ങിയ സിനിമകള്‍ വെള്ളിത്തിരയിലെത്താതെ മങ്ങിപ്പോകുകയായിരുന്നു.

ദാമ്പത്യ ജീവിതത്തില്‍ ഉണ്ടായ പൊരുത്തക്കേടുകളും പ്രശാന്തിന്റെ കരിയറിനെ വല്ലാതെ ബാധിച്ചു. നടന്റെ പ്രൊഫഷണല്‍ അല്ലാത്ത ഇടപെടലുകള്‍ തന്നെയാണ് അയാളുടെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് തമിഴ് സിനിമ ലോകം പറയുന്നത്. കൃത്യസമയത്ത് ലൊക്കേഷനില്‍ വരാതിരിക്കുകയും ഡബ്ബിങ് അടക്കമുള്ള കാര്യങ്ങള്‍ തീര്‍ക്കാതിരിക്കുകയും ചെയ്തത് കരിയറില്‍ തന്നെ വലിയ തിരിച്ചടിയായി. നിറം സിനിമയുടെ തമിഴ് റീമേക്കിന്റെ ചില സീനുകളുടെ ചിത്രീകരണത്തിന് പ്രശാന്ത് എത്താതിരുന്നതോടെ പിന്നീട് മലയാളം നിറത്തില്‍ നിന്നുള്ള സീനുകള്‍ വച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്ന കഥ സംവിധായകന്‍ കമല്‍ തന്നെ തുറന്നുപറഞ്ഞിരുന്നു.

അന്ന് വിജയ്ക്കും അജിത്തിനും മുകളിൽ സൂപ്പർ സ്റ്റാർ, ഇന്ന് വിജയ് ചിത്രത്തിൽ സഹതാരം; പ്രശാന്തിന്‍റെ സിനിമാജീവിതം
കണക്ക് ഇഷ്ടമില്ലാതെ ഫാഷൻ ടെക്‌നോളജിയെടുത്തു, ഡെബിറ്റും ക്രെഡിറ്റും അറിയാതെ ബാങ്കില്‍ പണി; സിനിമയിലെത്തിയ കഥപറഞ്ഞ് ലോകേഷ്

ത്യാഗരാജന്‍ സംവിധാനം ചെയ്യുന്ന പ്രശാന്ത് നായകനാകുന്ന ഹിന്ദി ചിത്രമായ അന്ധാദുവിന്റെ റീമേക്കായ അന്ധകനും പുറത്തിറങ്ങാതെ നില്‍ക്കുകയാണ്. പ്രശാന്തിനുവേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകരിലേക്ക് സന്തോഷവാര്‍ത്തയായാണ് അന്ധകന്‍ എന്ന സിനിമയുടെ വാര്‍ത്തകള്‍ പുറത്തുവന്നത്. പ്രശാന്തിന്റെ വിജയ് ചിത്രത്തിനുവേണ്ടി ത്രില്ലടിച്ചിരിക്കുന്ന പ്രേക്ഷകരുടെ പ്രതീക്ഷ പോലെ നടന്‍ തിരിച്ചുവരുമോയെന്ന് കാത്തിരിക്കാം.

logo
The Fourth
www.thefourthnews.in