സുരേശന്റെയും സുമലതയുടെയും ഒപ്പം ചാക്കോച്ചൻ; ട്രെയ്‌ലർ പങ്കുവെച്ച് ലിജോ ജോസ് പെല്ലിശ്ശേരി

സുരേശന്റെയും സുമലതയുടെയും ഒപ്പം ചാക്കോച്ചൻ; ട്രെയ്‌ലർ പങ്കുവെച്ച് ലിജോ ജോസ് പെല്ലിശ്ശേരി

മേയ് 16 ന് ചിത്രം തീയേറ്ററുകളിലെത്തും

'ന്നാ താൻ കേസ് കൊട്' എന്ന് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളായ സുരേശന്റെയും സുമലതയുടെയും കഥ പറയുന്ന പുതിയ ചിത്രം 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യുടെ ട്രെയ്‌ലർ പങ്കുവെച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.

മേയ് 16 ന് ചിത്രം തീയേറ്ററുകളിൽ എത്തും. രാജേഷ് മാധവനും ചിത്രനായരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. 'ന്നാ താൻ കേസ് കൊട്' ചിത്രത്തിലെ കൊഴുമ്മൽ രാജീവൻ ആയാണ് ചാക്കോച്ചൻ എത്തുന്നത്. ഇതിന് പുറമെ ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സുരേശന്റെയും സുമലതയുടെയും ഒപ്പം ചാക്കോച്ചൻ; ട്രെയ്‌ലർ പങ്കുവെച്ച് ലിജോ ജോസ് പെല്ലിശ്ശേരി
ബേസിൽ തൃശൂരിലെ ബാറിലാണെന്ന് ധ്യാൻ, വേറെ ലെവൽ ചർച്ചയിലെന്ന് ബെന്യാമിനും ഇന്ദുഗോപനും; വൈറലായി സെൽഫി

അജഗജാന്തരം എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ സിൽവർ ബെ സ്റ്റുഡിയോസും സിൽവർ ബ്രൊമൈഡ് പിക്‌ചേഴ്‌സും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. ഇമ്മാനുവൻ ജോസഫ്, അജിത് തലപ്പിള്ളി എന്നിവർ ചേർന്നാണ് നിർമാണം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ തുടങ്ങിയവർ സഹ നിർമാതാക്കളാണ്.

രതീഷ് ബാലകൃഷ്ണപൊതുവാൾ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രം ടൈംട്രാവൽ ചിത്രമാണോ എന്ന സംശയവും ട്രെയ്‌ലർ തരുന്നുണ്ട്. ഒരേ കഥ മൂന്ന് കാലഘട്ടത്തിലൂടെ പറഞ്ഞ് പോവുകയാണ് ചിത്രം.

ഡോൺ വിൻസെന്റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ റെക്കോർഡ് തുകയ്ക്ക് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ആകെ എട്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

സുരേശന്റെയും സുമലതയുടെയും ഒപ്പം ചാക്കോച്ചൻ; ട്രെയ്‌ലർ പങ്കുവെച്ച് ലിജോ ജോസ് പെല്ലിശ്ശേരി
ദീപാവലിക്ക് അല്ല അതിന് മുമ്പേ എത്തും; ദളപതി വിജയ്‌യുടെ 'ദ ഗോട്ട്' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായ് നൂറു ദിവസത്തിന് മുകളിൽ നീണ്ട ഷൂട്ട് ചിത്രത്തിനുണ്ടായിരുന്നു.

ചിത്രത്തിൻറെ ഛായാഗ്രാഹകൻ സബിൻ ഉരാളുകണ്ടിയാണ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുൽ നായർ, പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, ക്രിയേറ്റീവ് ഡയറക്ടർ: സുരേഷ് ഗോപിനാഥ്, ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, മേക്കപ്പ്: ലിബിൻ മോഹനൻ, വിതരണം: ഗോകുലം മൂവീസ്, ഡ്രീം ബിഗ് ഫിലിംസ്, പിആർഒ ആതിര ദിൽജിത്ത്.

logo
The Fourth
www.thefourthnews.in