'നാഗവല്ലി'യായി കങ്കണ റണൗട്ട്; 'ചന്ദ്രമുഖി 2' ഫസ്റ്റ് ലുക്ക് പോസ്റ്റർ

'നാഗവല്ലി'യായി കങ്കണ റണൗട്ട്; 'ചന്ദ്രമുഖി 2' ഫസ്റ്റ് ലുക്ക് പോസ്റ്റർ

സെപ്റ്റംബർ 19നാണ് ചിത്രം തീയേറ്ററിലെത്തുന്നത്

മണിച്ചിത്രത്താഴ് സിനിമയുടെ തമിഴ് റീമേക്കായി ഒരുങ്ങിയ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം വരുന്നു. ചന്ദ്രമുഖി 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രാഘവ ലോറൻസും കങ്കണ റണാവത്തുമാണ് പ്രധാന വേഷത്തിലെത്തുന്നത്. കങ്കണയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

പി വാസു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സെപ്റ്റംബർ 19നാണ് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രം നിർമിക്കുന്നത്.

'നാഗവല്ലി'യായി കങ്കണ റണൗട്ട്; 'ചന്ദ്രമുഖി 2' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'ജയിലർ' റിലീസ് ദിവസം അവധി പ്രഖ്യാപിച്ച് സ്വകാര്യ കമ്പനി; ജീവനക്കാർക്ക് ഫ്രീ ടിക്കറ്റും

നേരത്തെ, വേട്ടയ്യൻ രാജ ആയി എത്തുന്ന രാഘവ ലോറൻസിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തർ പുറത്തുവിട്ടിരുന്നു. 18 വർഷം മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച ചന്ദ്രമുഖി വീണ്ടുമെത്തുമ്പോള്‍ എന്ത് സസ്പെൻസാണ് ഒളിച്ചുവച്ചിരിക്കുന്നതെന്നാണ് ഇനി അറിയേണ്ടത്. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചന്ദ്രമുഖി 2005 ഏപ്രിൽ 14 നാണ് റിലീസ് ചെയ്തത്. 

പി വാസുവിന്റെ 65-മത്തെ ചിത്രമാണ് ചന്ദ്രമുഖി 2. ആർ ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു. യുഗ ഭാരതി, മദൻ കാർക്കി, വിവേക്, ചൈതന്യ പ്രസാദ് എന്നിവരുടെ വരികൾക്ക് എം എം കീരവാണിയാണ് സംഗീതം പകർന്നിരിക്കുന്നത്.

ദേശീയ അവാർഡ് ജേതാവ് തോട്ട തരണി പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ച ഈ ചിത്രത്തിൽ വടിവേലു, ലക്ഷ്മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ, വിഘ്നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രൻ, റാവു രമേഷ്, സായ് അയ്യപ്പൻ, സുരേഷ് മേനോൻ, ശത്രു, ടി എം കാർത്തിക് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'നാഗവല്ലി'യായി കങ്കണ റണൗട്ട്; 'ചന്ദ്രമുഖി 2' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'തലൈവർ 170'; പുതിയ ലുക്കിൽ സ്റ്റൈൽമന്നൻ

വസ്ത്രാലങ്കാരം: പെരുമാൾ സെൽവം, നീത ലുല്ല, ദോരതി, മേക്കപ്പ്: ശബരി ഗിരി, സ്റ്റിൽസ്: ജയരാമൻ, ഇഫക്റ്റ്സ്: സേതു, ഓഡിയോഗ്രഫി: ഉദയ് കുമാർ, നാക് സ്റ്റുഡിയോസ്, ആക്ഷൻ: കമൽ കണ്ണൻ, രവിവർമ, സ്റ്റണ്ട് ശിവ, ഓം പ്രകാശ്, പിആർഒ: ശബരി.

logo
The Fourth
www.thefourthnews.in