ചാക്കോച്ചന്റെ വ്യത്യസ്ത മുഖം; ത്രസിപ്പിച്ച് ചാവേറിന്റെ മോഷൻ പോസ്റ്റർ

ചാക്കോച്ചന്റെ വ്യത്യസ്ത മുഖം; ത്രസിപ്പിച്ച് ചാവേറിന്റെ മോഷൻ പോസ്റ്റർ

ഫസ്റ്റ് ലുക്ക് പോസ്റ്ററിനേക്കാള്‍ കൂടുതൽ കഥാപാത്രങ്ങൾ എത്തുന്നുണ്ട് 16 സെക്കന്റുകൾ ദൈർഘ്യമുളള മോഷൻ പോസ്റ്ററില്‍

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ടിനു പാപ്പച്ചന്‍ ചിത്രം ചാവേറിന്റെ സെക്കൻഡ് മോഷൻ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഫസ്റ്റ് ലുക്ക് പോസ്റ്ററിനേക്കാള്‍ കൂടുതൽ കഥാപാത്രങ്ങൾ എത്തുന്നുണ്ട് 16 സെക്കന്റുകൾ ദൈർഘ്യമുളള മോഷൻ പോസ്റ്ററില്‍.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, സജിൻ ഗോപു, മനോജ് കെ യു എന്നിവരുടെ മുഖങ്ങളാണ് പോസ്റ്ററിലുള്ളത്. കാർമേഘങ്ങൾ മൂടിയ ആകാശത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന പടുകൂറ്റൻ മരവും അതില്‍നിന്ന് നീളുന്ന വേരുകൾക്ക് പിന്നിൽ, വട്ടമിട്ട് പറക്കുന്ന കാക്കകളുമാണ് മോഷൻ പോസ്റ്ററിലുളളത്. മരത്തിന്റെ ഏറ്റവും മുകളിലായി കാണുന്ന പൊത്തിൽ ചുവന്ന മുഖത്തോട് കൂടിയ ഒരു വ്യക്തിയെയും വെളുത്ത നായയെയും കാണാം.

ചാക്കോച്ചന്റെ വ്യത്യസ്ത മുഖം; ത്രസിപ്പിച്ച് ചാവേറിന്റെ മോഷൻ പോസ്റ്റർ
ടിനു പാപ്പച്ചൻ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ; 'ചാവേർ' ടീസറെത്തി

കുഞ്ചാക്കോ ബോബന്‍ അര്‍ജുന്‍ അശോകന്‍ ആന്റണി വര്‍ഗീസ് എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മനോജ് കെ യു, അനുരൂപ്, സജിൻ, ജോയ് മാത്യു, ദീപക് പറമ്പോൽ, അരുൺ നാരായൺ, സംഗീത മാധവൻ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കാണാനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ചാക്കോച്ചന്റെ വ്യത്യസ്ത മുഖം; ത്രസിപ്പിച്ച് ചാവേറിന്റെ മോഷൻ പോസ്റ്റർ
തരംഗമായി ചാവേർ ഫസ്റ്റ് ലുക്ക്; മണലിൽ ശിൽപം തീർത്ത് ഡാവിഞ്ചി സുരേഷ്

അമേരിക്കയിലെ നാല് രാഷ്ട്രത്തലവന്മാരുടെ മുഖം കൊത്തിവെച്ച റഷ്‌മോര്‍ മലനിരകളെ ഓര്‍മിപ്പിക്കുന്ന രീതിയിലുള്ള ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. കൂടാതെ, ചിത്രത്തിന്റെ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. അശോകന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ചാക്കോച്ചനെത്തുന്നത്. പറ്റെ വെട്ടിയ മുടിയും കട്ടത്താടിയും കലിപ്പ് നോട്ടവുമായിട്ടെത്തുന്ന ചാക്കോച്ചന്റെ വേഷപ്പകര്‍ച്ച കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജിന്റോ ജോര്‍ജ്ജിന്റെ ദൃശ്യങ്ങൾക്ക് നിഷാദ് യൂസഫാണ് എഡിറ്റിങ് നിർവഹിക്കുന്നത്. ആക്ഷൻ ത്രില്ലർ ​ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ജസ്റ്റിന്‍ വര്‍ഗീസ് ആണ് സം​ഗീതം നിർവ​ഹിക്കുന്നത്.

logo
The Fourth
www.thefourthnews.in