തരംഗമായി ചാവേർ ഫസ്റ്റ് ലുക്ക്; മണലിൽ ശിൽപം തീർത്ത് ഡാവിഞ്ചി സുരേഷ്

തരംഗമായി ചാവേർ ഫസ്റ്റ് ലുക്ക്; മണലിൽ ശിൽപം തീർത്ത് ഡാവിഞ്ചി സുരേഷ്

എറണാകുളത്തുള്ള മുനമ്പം ബീച്ചിലാണ് ശിൽപം

കുഞ്ചാക്കോ ബോബൻ, ആൻറണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ നായകരാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചാവേർ. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഫസ്റ്റ് ലുക്ക് മുനമ്പം ബീച്ചിൽ മണലിൽ തീർത്തിരിക്കുകയാണ് പ്രശസ്ത ശില്പിയായ ഡാവിഞ്ചി സുരേഷ്. മുപ്പത് അടി നീളത്തിലും ഇരുപത് അടി വീതിയിലും പത്തടി ഉയരത്തിലുമാണ് ഡാവിഞ്ചി സുരേഷ് മണ്ണിൽ ശിൽപം തീർത്തിരിക്കുന്നത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായ ഈ രീതി ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

തരംഗമായി ചാവേർ ഫസ്റ്റ് ലുക്ക്; മണലിൽ ശിൽപം തീർത്ത് ഡാവിഞ്ചി സുരേഷ്
ടിനു പാപ്പച്ചൻ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ; 'ചാവേർ' ടീസറെത്തി

'അജഗജാന്തര'ത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാവേർ. കുഞ്ചാക്കോ ബോബൻ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചാവേറിനായി ആവേശത്തോടെയാണ് ആരാധക‍ർ കാത്തിരിക്കുന്നത്. ഏറെ ആകാംഷയും ദുരൂഹതകളും നിറച്ചെത്തിയ ചിത്രത്തിന്റെ ടീസറും ശ്രദ്ധിക്കപ്പെട്ടിരുന്നു. ത്രില്ലര്‍ സ്വഭാവമുള്ള ആക്ഷന്‍ ചിത്രമാകും ചാവേറെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പ്രൊമോഷന്റെ ഭാഗമായി കുഞ്ചാക്കോ ബോബന്റെ കഥാപാത്രതത്തിന്റെ ഒരു വാണ്ടഡ് നോട്ടീസും കേരളമൊട്ടാകെ വിതരണം ചെയ്തിരുന്നു.

തരംഗമായി ചാവേർ ഫസ്റ്റ് ലുക്ക്; മണലിൽ ശിൽപം തീർത്ത് ഡാവിഞ്ചി സുരേഷ്
'റൈസ് ടു റൂള്‍'; എച്ച് വിനോദിന്റെ പൊളിറ്റിക്കൽ ത്രില്ലറിൽ കമൽഹാസൻ

മുടി പറ്റെ വെട്ടി, കട്ട താടിയുള്ള ലുക്കിൽ അശോകൻ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്. ആൻറണി വർഗീസ്, അർജുൻ അശോകൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ യു, അനുരൂപ്, സജിൻ, ജോയ് മാത്യു, ദീപക് പറമ്പോൽ, അരുൺ നാരായൺ, സംഗീത മാധവൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

logo
The Fourth
www.thefourthnews.in