എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് ചോദിച്ചില്ലേ, ഇതാണയാളുടെ ശക്തി: വൈരമുത്തുവിനെ സന്ദർശിച്ച സ്റ്റാലിനെ വിമർശിച്ച് ചിന്മയി

എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് ചോദിച്ചില്ലേ, ഇതാണയാളുടെ ശക്തി: വൈരമുത്തുവിനെ സന്ദർശിച്ച സ്റ്റാലിനെ വിമർശിച്ച് ചിന്മയി

2018 ലാണ് ചിന്മയി വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്

മി ടൂ ആരോപിതനായ വൈരമുത്തുവിന് പിറന്നാൾ ആശംസകളുമായി എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ രൂക്ഷമായി വിമർശിച്ച് ഗായിക ചിന്മയി ശ്രീപദ. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്റെ എഴുപതാം പിറന്നാളിന് ആശംസകൾ അറിയിച്ച് കൊണ്ട് സ്റ്റാലിൻ ചെന്നൈയിലെ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചതിന് പിന്നാലെയാണ് ചിന്മയിയുടെ വിമർശനം.

സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്ന തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയക്കാർക്കും ഇത് നാണക്കേടാണെന്നും വൈരമുത്തുവിന്റെ വിഷയം വരുമ്പോൾ എല്ലാവരും നിശബ്ദരാണെന്നും ചിന്മയി ആഞ്ഞടിച്ചു. നേരത്തെയും വൈരമുത്തുവിനെ ഡിഎംകെ സർക്കാർ സംരക്ഷിക്കുന്നതിനെതിരെ ചിന്മയി രംഗത്ത് വന്നിട്ടുണ്ട്.

" നിരവധി സ്ത്രീകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഒരാളുടെ ജന്മദിനത്തിൽ ആശംസകൾ അറിയിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി നേരിട്ട് വീട്ടിൽ എത്തിയിരിക്കുന്നു. ഒന്നിലധികം അവാർഡ് നേടിയിട്ടുള്ള ഗായികയും വോയ്‌സ് ഓവർ ആർട്ടിസ്റ്റുമായ ഞാൻ, ഇയാൾക്കെതിരെ മി ടൂ ആരോപിച്ചതിന്റെ പേരിൽ 2018 മുതൽ തമിഴ് ചലച്ചിത്ര രംഗത്ത് നിന്ന് വിലക്ക് നേരിടുന്നു. 5 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. നിയമനടപടികളാണ് നിങ്ങൾക്കുള്ള വലിയ ശിക്ഷ. 'നീതി തേടാൻ നിങ്ങൾക്ക് എന്ത് ധൈര്യമുണ്ട്' എന്ന് അവർ ചോദിക്കുന്നത് പോലെയാണത്.

ഒരു പീഡകനും കവിയുമായ ഒരാള്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ ജനിച്ച്, അയാള്‍ക്ക് ഏതൊരു സ്ത്രീയുടെയും മേല്‍ കൈവയ്ക്കാം എന്ന് തീരുമാനിച്ചു. ഒന്നിലധികം രാഷ്ട്രീയക്കാരുമായി പ്രത്യേകിച്ച് ഡിഎംകെയുമായുള്ള അടുപ്പം കൊണ്ട് അവളെ നിശബ്ദയാക്കാന്‍ ഭീഷണിപ്പെടുത്തി. ഒന്നിലധികം പത്മ അവാര്‍ഡുകളും സാഹിത്യ നാടക അക്കാദമി അവാര്‍ഡും കൂടാതെ ഒന്നിലധികം ദേശീയ അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഞാനടക്കമുള്ള സ്ത്രീകള്‍ എന്തുകൊണ്ട് നേരത്തെ പ്രതീകരിച്ചില്ല എന്ന് ചിലര്‍ ചോദിച്ചില്ലേ, ഇതാണ് ഇയാളുടെ ശക്തി.

ഇതാണ് ഈ നാടിന്റെ സവിശേഷമായ ബലാത്സംഗ ക്ഷമാപണ സംസ്‌കാരം. ഇവിടെ ഇവര്‍ ലൈംഗിക കുറ്റവാളികളെ ആഘോഷിക്കുകയും അവര്‍ക്കെതിരെ സംസാരിക്കുന്ന സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്യുന്നു. സെന്‍സിറ്റിവിറ്റി, സഹാനുഭൂതി, വിദ്യാഭ്യാസം അവബോധം എന്നിവ പൂജ്യമാണ്.
ചിന്മയി ശ്രീപദ

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രസംഗിക്കുന്ന എല്ലാ തമിഴ് രാഷ്ട്രീയക്കാര്‍ക്കും ഇത് നാണക്കേടാണ്. തീര്‍ച്ചയായും വൈരമുത്തുവിന്റെ വിഷയം വരുമ്പോള്‍ അവരെല്ലാവരും നിശബ്ദരായിരിക്കും. എല്ലാ വര്‍ഷവും ഒരു പീഡകന്റെ ജന്മദിനത്തില്‍, ശ്രേഷ്ഠമായ തമിഴ് പെണ്ണിയം (ഫെമിനിസ്റ്റ്) സംസ്‌കാരത്തിലെ/പുരുഷന്മാരും സ്ത്രീകളും, പീഡനത്തിനിരയായ സ്ത്രീയെ ടാഗ് ചെയ്ത് 'വയറ് എരിയുതാ' എന്ന് പറയുന്ന നാടാണിത്. ഇതാണ് ഈ നാടിന്റെ സവിശേഷമായ ബലാത്സംഗ ക്ഷമാപണ സംസ്‌കാരം. ഇവിടെ ഇവര്‍ ലൈംഗിക കുറ്റവാളികളെ ആഘോഷിക്കുകയും അവര്‍ക്കെതിരെ സംസാരിക്കുന്ന സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്യുന്നു. സെന്‍സിറ്റിവിറ്റി, സഹാനുഭൂതി, വിദ്യാഭ്യാസം അവബോധം എന്നിവ പൂജ്യമാണ്.

എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് ചോദിച്ചില്ലേ, ഇതാണയാളുടെ ശക്തി: വൈരമുത്തുവിനെ സന്ദർശിച്ച സ്റ്റാലിനെ വിമർശിച്ച് ചിന്മയി
ചിന്മയിക്ക് പിന്നാലെ ഭുവന; വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് മറ്റൊരു ഗായികയും

ബ്രിജ് ഭൂഷണ്‍ മുതല്‍ വൈരമുത്തു വരെയുള്ളവര്‍ എല്ലായ്പോഴും രക്ഷപ്പെടും, കാരണം രാഷ്ട്രീയക്കാര്‍ അവരെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. എന്തിന് വേണ്ടിയാണ് ഈ നാട്ടില്‍ അടിസ്ഥാനപരമായി ഇല്ലാത്ത നീതി എന്ന മാന്ത്രിക യൂണികോണിനായി നാം വിഷമിക്കുന്നത്, " ചിന്മയി ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് ചോദിച്ചില്ലേ, ഇതാണയാളുടെ ശക്തി: വൈരമുത്തുവിനെ സന്ദർശിച്ച സ്റ്റാലിനെ വിമർശിച്ച് ചിന്മയി
വൈരമുത്തുവിനെതിരെ നടപടിയെടുക്കണം; എം കെ സ്റ്റാലിനോട് അഭ്യർത്ഥനയുമായി ചിന്മയി

2018 ലാണ് ചിന്മയി വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. 2005ല്‍ വീഴമറ്റം എന്ന കച്ചേരിക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ആക്രമിച്ചെന്നായിരുന്നു ചിന്മയിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ജൂണിൽ ഗായിക ഭുവന ശേശനും വൈരമുത്തുവിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in