ചിന്മയിക്ക് പിന്നാലെ ഭുവന; വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് 
മറ്റൊരു ഗായികയും

ചിന്മയിക്ക് പിന്നാലെ ഭുവന; വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് മറ്റൊരു ഗായികയും

17 ഓളം സ്ത്രീകളാണ് വൈരമുത്തുവിനെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്

ഗാനരചയിതാവ് വൈരമുത്തുവിനെതിരെ വീണ്ടും മീ ടു ആരോപണം . വൈരമുത്തു ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഗായിക ഭുവന ശേശനാണ് രം​ഗത്തെത്തിയത്. ഗായിക ചിന്മയി ശ്രീപദയ്ക്ക് പിന്നാലെയാണ് ഭുവനയും വൈരമുത്തുവിനെതിരെ മീ ടു ഉന്നയിക്കുന്നത് .

നേരിടേണ്ടി വന്ന ദുരവസ്ഥയിൽ നിന്ന് പുറത്ത് വന്ന് മറ്റുള്ളവരോട് തുറന്ന് പറയാൻ കുറച്ച് സമയം വേണ്ടി വന്നു, ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുക ബുദ്ധിമുട്ടാണ് . എന്നാൽ പല യുവഗായികമാരുടെയും സ്വപ്‌നങ്ങൾ തകരാതിരിക്കാനാണ് ഇപ്പോൾ ഇക്കാര്യങ്ങൾ പുറത്ത് പറയുന്നതെന്നും തനിക്ക് സംഭവിച്ചത് മറ്റ് പെൺകുട്ടികൾക്ക് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നുവെന്നും ഭുവന കൂട്ടിച്ചേർത്തു. ഇപ്പോൾ തന്നെ 17 സ്ത്രീകൾക്ക് വൈരമുത്തുവിനെതിരെ പരാതിയുണ്ട്. എന്നാൽ ഇവരിൽ നാല് പേർക്ക് മാത്രമാണ് മുഖം വെളിപ്പെടുത്താനും പേര് പറയാനും ധൈര്യമുണ്ടായതെന്നും ഭുവന മാധ്യമങ്ങളോട് പറഞ്ഞു.

ചിന്മയിക്ക് പിന്നാലെ ഭുവന; വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് 
മറ്റൊരു ഗായികയും
വൈരമുത്തുവിനെതിരെ നടപടിയെടുക്കണം; എം കെ സ്റ്റാലിനോട് അഭ്യർത്ഥനയുമായി ചിന്മയി

വൈരമുത്തുവിൽ നിന്ന് നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെ കുറിച്ച് ചിന്മയി തുറന്ന് പറഞ്ഞപ്പോഴെല്ലാം അവർ പല തരത്തിലുള്ള തിരിച്ചടികളാണ് നേരിട്ടത്. നേരിടേണ്ടി വന്ന ആക്രമത്തെക്കുറിച്ച് തുറന്ന് പറയാൻ ഒരുപാട് ധൈര്യം വേണം. അവർ എത്രത്തോളം മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടാകുമെന്ന് മനസിലാക്കാൻ സാധിക്കുമെന്നും ഭുവന പറയുന്നു. ഇത്രയധികം പരാതികൾ ലഭിച്ചിട്ടും അന്വേഷണം നടക്കുന്നില്ലെന്നും ഗായിക പറയുന്നു.

ചിന്മയിക്ക് പിന്നാലെ ഭുവന; വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് 
മറ്റൊരു ഗായികയും
ഗായികയുടെ വിലക്കിനെതിരെ ശബ്ദിച്ചില്ല; ഗുസ്തിതാരങ്ങളെ പിന്തുണച്ചു, എങ്ങനെ വിശ്വസിക്കുമെന്ന് കമൽഹാസനോട് ചിന്മയി

വൈരമുത്തുവിനെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്നിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച് ചിന്മയി മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സമീപിച്ചിരുന്നു. ഭരണപക്ഷ പാർട്ടിയായ ഡിഎംകെയുമായുള്ള വൈരമുത്തുവിന്റെ ബന്ധമാണ് ഇതുവരെ ഔദ്യോഗിക നടപടികളൊന്നും ഉണ്ടാകാതിരിക്കാനുള്ള കാരണമെന്നും ചിന്മയി ആരോപിച്ചിരുന്നു.

2018 ലാണ് തമിഴ് സിനിമാ ലോകത്തെ പിടിച്ചുലച്ച മീ ടൂ ആരോപണവുമായി ചിന്മയി രംഗത്തുവന്നത്. സംഗീത പരിപാടിക്ക് സ്വിറ്റ്‌സർലൻഡിലെത്തിയപ്പോൾ വൈരമുത്തു പീഡിപ്പിച്ചെന്നായിരുന്നു ചിന്മയിയുടെ വെളിപ്പെടുത്തൽ. പിന്നാലെ സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കി. അഞ്ചു വർഷത്തിനിപ്പുറവും ആ വിലക്ക് തുടരുകയാണ്.

logo
The Fourth
www.thefourthnews.in