'ചിയാൻ 62' പ്രധാന അപ്ഡേറ്റ് രണ്ട് ദിവസം കഴിഞ്ഞെന്ന് വിക്രം; ഫസ്റ്റ് ലുക്കോ ടൈറ്റിൽ ടീസറോ ?

'ചിയാൻ 62' പ്രധാന അപ്ഡേറ്റ് രണ്ട് ദിവസം കഴിഞ്ഞെന്ന് വിക്രം; ഫസ്റ്റ് ലുക്കോ ടൈറ്റിൽ ടീസറോ ?

സൂരജ് വെഞ്ഞാറമൂടും 'ചിയാൻ 26' ൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

തന്റെ ഏറ്റവും പുതിയ ചിത്രം ' ചിയാൻ 62 ' ന്റെ അപ്ഡേറ്റ് പങ്കുവെച്ച് നടൻ വിക്രം. 'ടു മോർ ഡേയ്സ് ടു ഗോ' എന്ന ടാഗ്‌ലൈനോടെ ചിത്രത്തിന്റെ പോസ്റ്റർ ആണ് താരം പങ്കുവെച്ചത്. രണ്ട് ദിവസം കഴിഞ്ഞ് ഏപ്രിൽ 17 വിക്രമിന്റെ പിറന്നാൾ ദിനമാണ്. അന്ന് ചിത്രത്തിന്റെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുമെന്നും ടൈറ്റിൽ ടീസർ പുറത്തുവിടുമെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് 17 ന് ആരംഭിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. സൂരജ് വെഞ്ഞാറമൂടും 'ചിയാൻ 26' ൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുരാജിന്റെ ആദ്യത്തെ തമിഴ് ചിത്രമാണിത്.

'പന്നൈയാരും പത്മിനിയും, സേതുപതി, സിന്ധുബാദ്, വൻ ജനപ്രീതിയാർജിച്ച ചിത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ എസ് യു അരുൺ കുമാറാണ് ചിയാൻ 62 സംവിധാനം ചെയ്യുന്നത്. നേരത്തെ ചിത്രത്തിലെ വിക്രമിന്റെ ലുക്ക് പുറത്ത് വന്നിരുന്നു. സംവിധായകൻ ശങ്കറിൻ്റെ മൂത്ത മകൾ ഐശ്വര്യ ശങ്കറിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് വിക്രമിന്റെ പുതിയ ലുക്ക് പുറത്ത് വന്നത്. സ്റ്റൈലിഷ് ലുക്കിൽ താടി വളർത്തിയാണ് വിക്രം വിവാഹാഘോഷത്തിനെത്തിയത്.

'ചിയാൻ 62' പ്രധാന അപ്ഡേറ്റ് രണ്ട് ദിവസം കഴിഞ്ഞെന്ന് വിക്രം; ഫസ്റ്റ് ലുക്കോ ടൈറ്റിൽ ടീസറോ ?
'ആവേശ'ത്തിൽ ആർത്തിരമ്പി തിയേറ്ററുകൾ; രണ്ടു ദിവസത്തിൽ 6.65 കോടി കളക്ഷൻ

ചിത്രത്തിന്റെ താൽക്കാലിക നാമമാണ് 'ചിയാൻ 62'. എച്ച്ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് 2024 ഏപ്രിലിൽ ആരംഭിക്കുമെന്ന് മാർച്ചിൽ പ്രൊഡക്ഷൻ ഹൗസും സ്ഥിരീകരിച്ചിരുന്നു. സർപട്ട പരമ്പരൈ' എന്ന ചിത്രത്തിലെ മറിയാമ്മയെ ഗംഭീരമാക്കി വലിയ പ്രേക്ഷക പ്രശംസ നേടിയ ദുഷാര വിജയൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രായൻ, വേട്ടൈയ്യൻ തുടങ്ങിയ സിനിമകളി ദുഷാര അഭിനയിച്ചു വരികയാണ്. എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. തേനി ഈശ്വർ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജി വി പ്രകാശ് കുമാര്‍ ആണ്. ഈ ഘടകങ്ങളും ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷയേറ്റുന്നുണ്ട്.

വിക്രം നായകനായി എത്തുന്ന ഏറ്റവും ഒടുവിലത്തെ ചിത്രം പാ രഞ്‍ജിത്തിന്റെ തങ്കലാനാണ്. മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് തങ്കലാന്റെ നിർമ്മാണം. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in