അത് കളിയായി പറഞ്ഞതാണ്, ശരിക്കും അങ്ങനെയല്ല;  തങ്കലാനെ കുറിച്ച് വിശദീകരണവുമായി വിക്രമിന്റെ മാനേജര്‍

അത് കളിയായി പറഞ്ഞതാണ്, ശരിക്കും അങ്ങനെയല്ല; തങ്കലാനെ കുറിച്ച് വിശദീകരണവുമായി വിക്രമിന്റെ മാനേജര്‍

ടീസറില്‍ ഡയലോഗുകളൊന്നുമില്ലാതെ പ്രത്യക്ഷപ്പെട്ട വിക്രമിനെ കണ്ട് സിനിമയിലും വിക്രമിന് ഡയലോഗില്ലെ എന്നായിരുന്നു ആരാധകരുടെ സംശയം

കഴിഞ്ഞ ദിവസമായിരുന്നു വിക്രം നായകനായി എത്തുന്ന 'തങ്കലാന്‍' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്. ചിയാന്‍ വിക്രം അടക്കം പങ്കെടുത്ത ചടങ്ങിലായിരുന്നു ടീസര്‍ പുറത്തുവിട്ടത്. ചടങ്ങിന് പിന്നാലെ ചിത്രത്തില്‍ വിക്രമിന് ഡയലോഗ് ഇല്ലെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ടീസറില്‍ ഡയലോഗുകളൊന്നുമില്ലാതെ പ്രത്യക്ഷപ്പെട്ട വിക്രമിനെ കണ്ട് സിനിമയിലും വിക്രമിന് ഡയലോഗില്ലെ എന്നായിരുന്നു ആരാധകരുടെ സംശയം. ഇപ്പോഴിതാ ഇതില്‍ വ്യക്തത വരുത്തി രംഗത്ത് എത്തിയിരിക്കുകയാണ് വിക്രമിന്റെ മാനേജര്‍ എം സൂര്യനാരായണന്‍.

അത് കളിയായി പറഞ്ഞതാണ്, ശരിക്കും അങ്ങനെയല്ല;  തങ്കലാനെ കുറിച്ച് വിശദീകരണവുമായി വിക്രമിന്റെ മാനേജര്‍
വിജയാഘോഷത്തിന് പിന്നാലെ ലിയോയുടെ എച്ച്ഡി പ്രിന്റ് ചോർന്നു; കടുത്ത നടപടികളുമായി നിർമാതാക്കൾ

'തങ്കാലനില്‍ ചിയാന്‍ സാറിന് ഡയലോഗ് ഇല്ല എന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആശയക്കുഴപ്പം ശ്രദ്ധയില്‍ പെട്ടിരുന്നു. അതിന് വ്യക്തത വരുത്തുന്നു, 'തങ്കാലന്‍'നില്‍ ലൈവ് സിങ്ക് സൗണ്ടാണ് നല്‍കിയിരിക്കുന്നത്. സിനിമയില്‍ തീര്‍ച്ചയായും വിക്രം സാറിന് ഡയലോഗുകള്‍ ഉണ്ട്. ഒരു റിപ്പോര്‍ട്ടര്‍ വിക്രം സാറിനോട് സിനിമയില്‍ ഡയലോഗുണ്ടോ എന്ന് ചോദിച്ചപ്പോള്‍ 'ടീസറി'ല്‍ തനിക്ക് ഡയലോഗില്ല എന്ന് വിക്രം സാര്‍ തമാശ രൂപേണ പറഞ്ഞതാണ്.' എന്നതായിരുന്നു സൂര്യനാരായണന്‍ പറഞ്ഞത്.

ഞെട്ടിക്കുന്ന വേഷപകര്‍ച്ചയിലാണ് ചിയാന്‍ വിക്രം തങ്കലാനില്‍ എത്തുന്നത്. ചരിത്രവും ഭാവനയും ഇഴചേര്‍ത്ത് ഒരുക്കുന്ന തങ്കലാന്‍ പാ രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍രാജയാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോലാര്‍ സ്വര്‍ണഘനിയില്‍ നടന്ന സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

അത് കളിയായി പറഞ്ഞതാണ്, ശരിക്കും അങ്ങനെയല്ല;  തങ്കലാനെ കുറിച്ച് വിശദീകരണവുമായി വിക്രമിന്റെ മാനേജര്‍
തേജസും ബോക്‌സോഫീസ് ബോംബ്, നഷ്ടം കോടികള്‍; 8 വര്‍ഷത്തിനിടെ 11 പരാജയ ചിത്രങ്ങളുമായി കങ്കണ

പാ രഞ്ജിത്ത് - വിക്രം കൂട്ടുകെട്ടിലൊരുങ്ങുന്ന ആദ്യ ചിത്രമാണ് തങ്കലാന്‍. 1870 മുതല്‍ 1940 വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കാണിക്കുന്നത്.മലയാളി താരങ്ങളായ പാര്‍വതി തിരുവോത്തും മാളവിക മോഹനനുമാണ് ചിത്രത്തില്‍ നായികാവേഷങ്ങളില്‍ എത്തുന്നത്. 2024 ജനുവരി 26 നു ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

തമിഴിലെ ഹിറ്റ് മേക്കര്‍ ജി വി പ്രകാശ്കുമാര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. അന്‍പ് അറിവ് ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി. കലാസംവിധാനം: എസ് എസ് മൂര്‍ത്തി, ആക്ഷന്‍ കൊറിയോഗ്രഫി: സ്റ്റന്നര്‍ സാം, പിആര്‍ഒ: ശബരി.

logo
The Fourth
www.thefourthnews.in