മൂസയും അർജുനും പ്രധാന താരങ്ങൾ; 'സിഐഡി മൂസ- 2' അടുത്ത വര്‍ഷം

മൂസയും അർജുനും പ്രധാന താരങ്ങൾ; 'സിഐഡി മൂസ- 2' അടുത്ത വര്‍ഷം

'വാളയാർ പരമശിവം' എന്ന പേരിൽ റൺവെ 2-വും '3 കൺഡ്രീസ്' എന്ന പേരിൽ 2 കൺട്രീസിന്റെ രണ്ടാം ഭാഗവും ആലോചനയിലുണ്ട്

സൂപ്പര്‍ ഹിറ്റ് ചലചിത്രം സിഐഡി മൂസയുടെ രണ്ടാം ഭാഗം ''സിഐഡി മൂസ 2'' അടുത്ത വര്‍ഷം തീയറ്ററുകളില്‍ എത്തുമെന്ന് ഉറപ്പുനൽകി നടൻ ദിലീപ്. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. മൂസയും അർജുൻ എന്ന നായയും തന്നെയാണ് ''മൂസ 2''വിലെയും പ്രധാന താരങ്ങൾ. വാളയാർ പരമശിവം എന്ന പേരിൽ റൺവെ 2-വും 3 കൺട്രീസ് എന്ന പേരിൽ 2 കൺട്രീസിന്റെ രണ്ടാം ഭാഗവും ആലോചനയിലുണ്ടെന്നും താരം വ്യക്തമാക്കി.

മൂസയും അർജുനും പ്രധാന താരങ്ങൾ; 'സിഐഡി മൂസ- 2' അടുത്ത വര്‍ഷം
ഓ മൈ ​ഗോഡ് 2 വിലെ ശിവ ലുക്ക്, വീഡിയോ പങ്കുവച്ച് അക്ഷയ് കുമാർ; ടീസർ ഉടനെന്ന് താരം

മലയാള സിനിമയില്‍ നിന്നു താന്‍ മനപ്പൂര്‍വം ഇടവേള എടുത്തതല്ലെന്നും തന്നെ 'ഒതുക്കാന്‍'' ശ്രമിക്കുന്ന ചിലര്‍ കാരണമാണ് അത് സംഭവിച്ചതെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. ''ഞാന്‍ സിനിമ ചെയ്യരുതെന്ന് തീരുമാനിച്ച് നടക്കുന്ന കുറച്ചുപേരുണ്ട്. അവർ കാരണമാണ് സിനിമയിൽ വലിയ ഇടവേളകൾ സംഭവിച്ചത്. എന്റെ സിനിമ വരുന്നു എന്ന് കേട്ടാൽ ഉടനെ എനിക്കും എന്റെ വീട്ടുകാർക്കും എതിരെ മോശം വാർത്തകൾ പടച്ചുവിടുക എന്നത് വർഷങ്ങളായി അനുഭവിക്കുന്നതാണ്. വോയിസ്‌ ഓഫ് സത്യനാഥൻ എന്ന സിനിമയ്ക്ക് നേരെ കല്ലെറിയാനും ഒരുപാടുപേർ കാത്തിരിപ്പുണ്ട്'' - ദിലീപ് പറഞ്ഞു.

സൈബര്‍ അറ്റാക്ക് നടത്തുന്നവരോട് വിരോധമില്ലെന്നും അവര്‍ അത് തുടര്‍ന്നോട്ടെയെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. തനിക്കെതിരേ ആക്രമണം നടത്തുന്നവരെല്ലാം തന്റെ സിനിമ കണ്ട് ചിരിച്ചു വളര്‍ന്നവരാണെന്നും താരം പറഞ്ഞു.

മൂസയും അർജുനും പ്രധാന താരങ്ങൾ; 'സിഐഡി മൂസ- 2' അടുത്ത വര്‍ഷം
ജവാൻ റിലീസിന് റെഡി; പ്രിവ്യൂ ഷോ തീയതി പ്രഖ്യാപിച്ച് ഷാരൂഖ് ഖാൻ

ജനങ്ങളെ തീയേറ്ററിൽ നിന്ന് അകറ്റുക എന്ന അജണ്ട ഉള്ളതുപോലെയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചിലരുടെ ഇടപെടൽ. ഒരു സിനിമ എത്തിയ ഉടനെ ശ്വാസമെടുക്കാൻ സമയം കൊടുക്കാതെ നെഗറ്റീവ് റിവ്യൂ കൊടുക്കുന്നവരും സിനിമയുടെ വളർച്ചയെ തടസപ്പെടുത്തുന്നുണ്ടെന്നും താരം പറയുന്നു. റിവ്യൂ എവുതുന്നവർ സിനിമയ്ക്ക് ശ്വാസമെടുക്കാനുള്ള സമയം കൊടുക്കണമെന്നാണ് അഭ്യർത്ഥനയെന്നും ദിലീപ് കൂട്ടിച്ചേർത്തു.

മൂസയും അർജുനും പ്രധാന താരങ്ങൾ; 'സിഐഡി മൂസ- 2' അടുത്ത വര്‍ഷം
'എനിക്ക് നിങ്ങൾ പോരാടുന്നത് കാണണം'; ആരാണ് റീൽസിലൂടെ രാജ്യാതിർത്തി കടന്നെത്തിയ മിറിയം മക്കെബ!

''മലയാള സിനിമ പ്രതിസന്ധിയിലാണ്. തീയേറ്ററിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സിനിമകൾ സംഭവിക്കുന്നില്ല എന്നത് പോരായ്മയാണ്. എങ്കിലും നല്ല സിനിമകൾ കൊടുത്താൽ കാണാൻ ആളുണ്ട് എന്നതിന് തെളിവാണ് 2018. ജനങ്ങൾക്ക് വേണ്ട സിനിമകൾ സൃഷ്ടിക്കുക എന്നതാണ് താൻ അടക്കമുള്ള സിനിമാക്കാരുടെ ഉത്തരവാദിത്തം''- ദിലീപ് പറഞ്ഞു.

logo
The Fourth
www.thefourthnews.in