ആർഡിഎക്‌സ് 
നിർമാതാക്കൾക്കെതിരെയും പരാതി; വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്ന് യുവതി

ആർഡിഎക്‌സ് നിർമാതാക്കൾക്കെതിരെയും പരാതി; വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്ന് യുവതി

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഉടമകളായ സോഫിയ പോൾ, ജയിംസ് പോൾ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്

മഞ്ഞുമ്മൽ ബോയ്‌സിന് പിന്നാലെ ആർഡിഎക്‌സ് സിനിമയുടെ നിർമാതാക്കൾക്കെതിരെയും പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാരോപിച്ച് എറണാകുളം തൃപ്പുണിത്തറ സ്വദേശിയായ അഞ്ജന എബ്രഹാമാണ് പോലീസിൽ പരാതി നൽകിയത്.

ചിത്രത്തിന്റെ നിർമാണക്കമ്പനിയായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഉടമകളായ സോഫിയ പോൾ, ജയിംസ് പോൾ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ആറ് കോടി രൂപയാണ് നിർമാണത്തിനായി നൽകിയത്. മുപ്പത് ശതമാനം ലാഭവിഹിതമായി വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാൽ ഇത് നൽകിയില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.

പതിമൂന്ന് കോടി രൂപയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കോസ്റ്റായി പറഞ്ഞിരുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ആറ് കോടി രൂപ ചിത്രത്തിനായി ഇൻവെസ്റ്റ് നടത്തിയതും. 30 ശതമാനം ലാഭവിഹിതം തനിക്ക് നൽകാമെന്ന് കരാറുണ്ടായിരുന്നതായും പരാതിക്കാരി പറഞ്ഞു.

ആർഡിഎക്‌സ് 
നിർമാതാക്കൾക്കെതിരെയും പരാതി; വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്ന് യുവതി
അല്ലുവിന്റെ പുഷ്പ റിലീസ് മാറ്റി, തങ്കലാനും ഓഗസ്റ്റ് 15ന്; റിലീസിന് എത്തുന്നത് ആറിലധികം ചിത്രങ്ങൾ, വരുന്നത് സിനിമാക്കാലം

എന്നാൽ ചിത്രം പൂർത്തിയായപ്പോൾ 23 കോടിയോളം രൂപ ചെലവായെന്നാണ് നിർമാതാക്കൾ പറയുന്നത്. സിനിമ ഇറങ്ങിയശേഷം ലാഭവിഹിതമോ മുടക്കുമുതലോ തനിക്ക് തന്നിരുന്നില്ല. നൂറ് കോടിയോളം രൂപ സിനിമ കളക്റ്റ് ചെയ്‌തെന്നാണ് നിർമാതാക്കൾ തന്നെ പരസ്യം നൽകിയതെന്നും എന്നാൽ ഒരു കോടി രൂപ പോലും തനിക്ക് തന്നില്ലെന്നും അഞ്ജനയുടെ പരാതിയിൽ പറയുന്നു.

പിന്നീട് നിരന്തരമായി സമ്മർദം ചെലുത്തിയപ്പോൾ താൻ നിക്ഷേപിച്ച പണം മാത്രം നിർമാതാക്കൾ തിരികെ തന്നതെന്നും ലാഭ വിഹിതത്തെക്കുറിച്ച് ചോദിച്ചപ്പോൾ കള്ളക്കണക്കുകളാണ് നിർമാതാവ് നിരത്തുന്നതെന്നും പരാതികാരി ആരോപിച്ചു.

ആർഡിഎക്‌സ് 
നിർമാതാക്കൾക്കെതിരെയും പരാതി; വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്ന് യുവതി
'ചിലർ നുള്ളിനോവിച്ചു'; വിടവാങ്ങലിനിടെ പരിഭവം പറഞ്ഞ് ഇടവേള ബാബു, അധികാരം ഒരാളിലേക്ക് കേന്ദ്രീകരിക്കില്ലെന്ന് സിദ്ധിഖ്

കഴിഞ്ഞ ഓണത്തിനാണ് ആർഡിഎക്‌സ് റിലീസ് ചെയ്തത്. ചിത്രം നൂറ് കോടി ക്ലബിൽ ഇടംപിടിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്തത്.

ലിയോ, വിക്രം പോലെയുള്ള വമ്പൻ സിനിമകൾക്ക് ആക്ഷൻ കൊറിയോഗ്രഫി ചെയ്ത അൻപ്, അറിവ് മാസ്റ്റേഴ്‌സ് ആയിരുന്നു ആർ ഡി എക്സിലെ സ്റ്റണ്ട് രംഗങ്ങൾക്കു പിന്നിൽ. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നത്. ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

logo
The Fourth
www.thefourthnews.in