സതീഷ് നായകനാകുന്ന 'കോൺജറിങ് കണ്ണപ്പൻ' ഡിസംബർ എട്ടിന് തീയേറ്ററുകളിൽ

സതീഷ് നായകനാകുന്ന 'കോൺജറിങ് കണ്ണപ്പൻ' ഡിസംബർ എട്ടിന് തീയേറ്ററുകളിൽ

കോമഡി ഹൊറർ ത്രില്ലർ ചിത്രം 'കോൺജറിങ് കണ്ണപ്പൻ' ഡിസംബർ 8ന് തീയേറ്ററുകളിലെത്തും

തമിഴ് താരം സതീഷിനെ നായകനാക്കി നവാ​ഗതനായ സെൽവിൻ രാജ് സേവ്യർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കോമഡി ഹൊറർ ത്രില്ലർ ചിത്രം 'കോൺജറിങ് കണ്ണപ്പൻ' ഡിസംബർ എട്ടിന് തീയേറ്ററുകളിലെത്തും. സതീഷിന് പുറമെ റെജിന കസാന്ദ്ര, നാസർ, ആനന്ദ് രാജ്, ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എജിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ​ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

'ദളപതി68' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന വിജയിയുടെ 68 -ാമത്തെ സിനിമയും നിർമ്മിക്കുന്നത് എജിഎസ് എന്റർടെയ്ൻമെന്റ്സ് തന്നെയാണ്. ഈ നിർമ്മാണ കമ്പനിയുടെ ബാനറിൽ പുറത്തിറങ്ങുന്ന 24 -ാമത്തെ സിനിമയാണ് 'കോൺജറിങ് കണ്ണപ്പൻ'. ചിത്രത്തിന്റെ ട്രെയിലർ നേരത്തെ പുറത്തുവന്നിരുന്നു. യുവ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്.

സതീഷ് നായകനാകുന്ന 'കോൺജറിങ് കണ്ണപ്പൻ' ഡിസംബർ എട്ടിന് തീയേറ്ററുകളിൽ
പോലീസ് വേഷത്തിൽ ഷൈൻ ടോം , നായികമാരായി ദിവ്യാ പിള്ളയും ആത്മീയയും; 'നിമ്രോദ്' ഫസ്റ്റ്ലുക്ക്

എഡിറ്റിങ്: പ്രദീപ് ഇ രാഘവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഡി ശരവണ കുമാർ, അസോസിയേറ്റ് ക്രിയേറ്റീവ് പ്രൊഡ്യുസർ: ഐശ്വര്യ കൽപാത്തി, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: എസ് എം വെങ്കട്ട് മാണിക്യം, ക്രിയേറ്റീവ് പ്രൊഡ്യുസർ: അർച്ചന കൽപാത്തി, കോസ്റ്റ്യൂം: മീനാക്ഷി എൻ, പിആർഒ: ശബരി.

logo
The Fourth
www.thefourthnews.in