സാങ്കേതികവിദ്യയിൽ തീർത്ത വേറിട്ടൊരു ത്രില്ലർ; അണിയറയിൽ 'സൈബർ' ഒരുങ്ങുന്നു

സാങ്കേതികവിദ്യയിൽ തീർത്ത വേറിട്ടൊരു ത്രില്ലർ; അണിയറയിൽ 'സൈബർ' ഒരുങ്ങുന്നു

മനു കൃഷ്ണയാണ് സിനിമ സംവിധാനം ചെയ്യുന്നത്

സൈബർ ലോകത്തെ കാണാകാഴ്ചകളുമായി 'സൈബർ' അണിയറയിൽ ഒരുങ്ങുന്നു. കെ ഗ്ലോബല്‍ ഫിലിംസും റൂട്ട് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. മനു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജി.കെ പിള്ളയും ശാന്ത ജി പിള്ളയും ചേർന്നാണ്. ചന്തുനാഥ്, പ്രശാന്ത്‌ മുരളി, ജീവ, സെറീന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

സിനിമ പോസ്റ്റർ
സിനിമ പോസ്റ്റർ
സാങ്കേതികവിദ്യയിൽ തീർത്ത വേറിട്ടൊരു ത്രില്ലർ; അണിയറയിൽ 'സൈബർ' ഒരുങ്ങുന്നു
'അഭിനയിച്ചതില്‍ കുറ്റബോധം തോന്നുന്ന ഏക സിനിമ'; കബീർ സിങ്ങില്‍ അഭിനയിച്ചത് തിരക്കഥ വായിക്കാതെയെന്ന് നടൻ ആദില്‍ ഹുസൈൻ

പ്രമോദ് കെ പിള്ളയും യൂറി ക്രിവോഷിയും ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റർ വിശന്നു മഹാദേവാണ്. മനു കൃഷ്ണ സംഗീത സംവിധാനവും ടോണി ടോം സൗണ്ട് ഡിസൈനും ചെയ്യുന്ന സിനിമയിലെ പാട്ടുകൾക്ക് വരികൾ എഴുതിയിരിക്കുന്നത് ജെനീഷ് സെൻ, ഷിനോയ് ക്രീയേറ്റീവ്, സ്വാതി ദാസ്, സുജേഷ് പിട്ടൻ, സൂരജ് എന്നിവരാണ്. പാട്ടുകൾ പാടിയിരിക്കുന്നത്, മധു ബാലകൃഷ്ണൻ, അരവിന്ദ് ദിലീപ് നായർ, പ്രാണവായ മോഹൻദാസ്, അഖിൽ, സഞ്ജയ്, പ്രേം, ബ്രയാൻ കെ എന്നിവരാണ്. പശ്ചാത്തലസംഗീതം: ക്രിസ്പിൻ കുര്യാക്കോസ്, മനു കൃഷ്ണ.

സാങ്കേതികവിദ്യയിൽ തീർത്ത വേറിട്ടൊരു ത്രില്ലർ; അണിയറയിൽ 'സൈബർ' ഒരുങ്ങുന്നു
'റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഉദ്ദേശിച്ചിട്ടില്ല'; ബോബി ചെമ്മണൂരിന്റെ അവകാശവാദം തള്ളി സംവിധായകൻ ബ്ലെസി

വസ്ത്രാലങ്കാരം ചെയ്യുന്നത് കൃഷ്ണ അശ്വിൻ. മേക്കപ്പ്: ബിന്ദു, കിച്ചു, ബിൽസ ക്രിസ്. പ്രൊഡക്ഷൻ കൺട്രോളർ: റിയാസ് വയനാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അശ്വിൻ കുമാർ, ചീഫ് അസോസിയേറ്റ്: ഹരിമോഹൻ ജി, കലാസംവിധാനം: ശ്രീജിത്ത് ശ്രീധർ, സബ്ടൈറ്റില്‍: സൗമ്യ, നിശ്ചലഛായാഗ്രഹണം: നന്ദു റെജി, എച്ച്.കെ, പ്രമോഷൻ കൺസൾട്ടൻ്റ്: ആതിര, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പ്രോജക്ട് ഡിസൈനർ: അശ്വിൻ കുമാർ.

logo
The Fourth
www.thefourthnews.in