'പ്രചരിക്കുന്ന വാർത്തകള്‍ തെറ്റ്;' 
ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിലെ 'നായക' ചര്‍ച്ചയില്‍ ദേവദത്ത് ഷാജി

'പ്രചരിക്കുന്ന വാർത്തകള്‍ തെറ്റ്;' ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിലെ 'നായക' ചര്‍ച്ചയില്‍ ദേവദത്ത് ഷാജി

സിനിമയുടെ എഴുത്തും ചര്‍ച്ചകളും പുരോഗമിക്കുന്നതേയുള്ളൂവെന്നും ദേവദത്ത് ഷാജി പറഞ്ഞു

ബി ഉണ്ണികൃഷ്ണനും ഭീഷ്മപർവ്വം തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിലെ നായകനാരെന്നതില്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചകള്‍ സജീവമാകുകയാണ്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്നു എന്ന തരത്തിലായിരുന്നു റിപ്പോർട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ ദേവദത്ത് ഷാജി തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ് . ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ദേവദത്തിന്റെ പ്രതികരണം.

''ശ്രീ. ബി ഉണ്ണികൃഷ്ണൻ സർ സംവിധാനം ചെയ്യുന്ന, എന്റെ തിരക്കഥയിൽ ഒരുങ്ങുന്ന അടുത്ത ചിത്രത്തിന്റെ എഴുത്തും ചർച്ചകളും പുരോഗമിക്കുന്നതേയുള്ളു. ചിത്രത്തിലെ നായകനുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റാണ്,'' ദേവദത്ത് വ്യക്തമാക്കി.

ദേവദത്ത് തന്നെയാണ് കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണനോടൊപ്പമുള്ള ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. പിന്നാലെ ചിത്രത്തിന്റെ നായകന്‍ മോഹന്‍ലാലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചരിക്കുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഉണ്ണികൃഷ്ണനോടൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്.

'പ്രചരിക്കുന്ന വാർത്തകള്‍ തെറ്റ്;' 
ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിലെ 'നായക' ചര്‍ച്ചയില്‍ ദേവദത്ത് ഷാജി
മമ്മൂട്ടി-ജ്യോതിക അഭിനയ മത്സരം; 'കാതല്‍ ദ കോർ' ട്രെയ്‌ലര്‍

ഭീഷ്മപര്‍വത്തില്‍ അമല്‍ നീരദിനൊപ്പം സഹരചയിതാവായാണ് ദേവദത്ത് പ്രവര്‍ത്തിച്ചത്. കൂടാതെ കുമ്പളങ്ങി നൈറ്റ്‌സില്‍ സഹസംവിധായകനായും കഴിവ് തെളിയിച്ചു. ഇനി സംവിധായകനായും അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ദേവദത്ത്. ഈ ചിത്രത്തിന്റെ തിരക്കഥയും ദേവദത്ത് തന്നെയാണ് ഒരുക്കുന്നത്.

നേരത്തെ യുവ എഴത്തുകാരുമായി സഹകരിക്കുമെന്ന പരാമര്‍ശങ്ങള്‍ ഉണ്ണികൃഷ്ണന്‍ നടത്തിയിരുന്നു. ദേവദത്തുമായുള്ള സിനിമ ഈ തീരുമാനത്തിന്റെ ഭാഗമാണെന്ന് മനസിലാക്കാം. മമ്മൂട്ടി നായകനായ ക്രിസ്റ്റഫര്‍ ആയിരുന്നു ഉണ്ണികൃഷ്ണന്റെ അവസാന ചിത്രം.

logo
The Fourth
www.thefourthnews.in