മമ്മൂട്ടി-ജ്യോതിക അഭിനയ മത്സരം; 'കാതല്‍ ദ കോർ' ട്രെയ്‌ലര്‍

മമ്മൂട്ടി-ജ്യോതിക അഭിനയ മത്സരം; 'കാതല്‍ ദ കോർ' ട്രെയ്‌ലര്‍

മാത്യു ദേവസി എന്ന എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്

മമ്മൂട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളായി ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതൽ ദ കോർ'ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അർധ രാത്രി 12.30ക്ക് ആരാധകർക്ക് സർപ്രൈസായായിരുന്നു ട്രെയ്‌ലര്‍ അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്.

മാത്യു ദേവസി എന്ന എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'കാതൽ ദ കോർ'ലൂടെ മലയാളത്തിലേക്ക് സെക്കന്‍ഡ് എന്‍ട്രി നടത്തിയിരിക്കുകയാണ് ജ്യോതിക. 2009ൽ പുറത്തിറങ്ങിയ 'സീതാകല്യാണം' ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ചിത്രത്തിലെ 'എന്നും എൻ കാവൽ' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അൻവർ അലി വരികൾ ഒരുക്കിയ ഗാനം ജി വേണുഗോപാലും കെ എസ് ചിത്രയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

കണ്ണൂർ സ്‌ക്വാഡിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ചിത്രമാണ് 'കാതൽ ദ കോർ'. വേഫറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സാലു കെ തോമസാണ് ഛായാഗ്രാഹകൻ.

മമ്മൂട്ടി-ജ്യോതിക അഭിനയ മത്സരം; 'കാതല്‍ ദ കോർ' ട്രെയ്‌ലര്‍
ഇത് ചരിത്രം കുറിക്കുന്ന പോരാട്ടം; 'ശേഷം മൈക്കിൽ ഫാത്തിമ'- ട്രെയ്‌ലര്‍

ചിത്രസംയോജനം ഫ്രാൻസിസ് ലൂയിസും സംഗീതം മാത്യൂസ് പുളിക്കനുമാണ് നിർവഹിച്ചിരിക്കുന്നത്. ഗാനരചന അൻവർ അലി, ജാക്വിലിൻ മാത്യു എന്നിവരും കലാസംവിധാനം ഷാജി നടുവിലുമാണ്. എസ് ജോർജാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ലൈൻ പ്രൊഡ്യൂസർ സുനിൽ സിങ്ങും പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസുമാണ്. സൗണ്ട് ഡിസൈൻ ടോണി ബാബുവും വസ്ത്രാലങ്കാരം സമീറാ സനീഷും മേക്കപ്പ് അമൽ ചന്ദ്രനുമാണ്.

കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: ശബരി എന്നിവരാണ് ചിത്രത്തിന് പിന്നില്‍ പ്രവർത്തിച്ചിട്ടുള്ള മറ്റുള്ളവർ.

logo
The Fourth
www.thefourthnews.in