ഇത് ചരിത്രം കുറിക്കുന്ന പോരാട്ടം; 'ശേഷം മൈക്കിൽ ഫാത്തിമ'- ട്രെയ്‌ലര്‍

ഇത് ചരിത്രം കുറിക്കുന്ന പോരാട്ടം; 'ശേഷം മൈക്കിൽ ഫാത്തിമ'- ട്രെയ്‌ലര്‍

മനു സി കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസറും അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഗാനവും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു

കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'ശേഷം മൈക്കിൽ ഫാത്തിമ'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നവംബർ 17നാണ് ചിത്രം തിയേറ്ററുകളിലേത്തുന്നത്‌. കരിയറിലെ തന്നെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് കല്യാണി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിരുന്നു. മലപ്പുറം ഭാഷയിൽ ഫുട്ബാൾ കമന്റേറ്ററായി നിറഞ്ഞാടുന്നതും ശേഷമുള്ള സംഭവവികാസങ്ങളും കോർത്തിണക്കിയിട്ടുള്ളതാണ് ട്രെയ്‌ലർ. സുധീഷാണ് ചിത്രത്തിൽ കല്യാണിയുടെ അച്ഛനായി വേഷമിടുന്നത്.

വിജയ് ചിത്രം ലിയോ, ജവാൻ, ജയ്ലർ എന്നീ ചിത്രങ്ങളുടെ ബോക്സ്‌ ഓഫീസ് വിജയത്തിന് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ. കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ട്നേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്.

ഇത് ചരിത്രം കുറിക്കുന്ന പോരാട്ടം; 'ശേഷം മൈക്കിൽ ഫാത്തിമ'- ട്രെയ്‌ലര്‍
'ഫാത്തിമയെ കണ്ടു, അച്ഛൻ എന്റെ ഫാനായി'; കല്യാണി പ്രിയദർശൻ

കല്യാണി പ്രിയദർശന് പുറമെ ഫെമിന, സാബുമോൻ എന്നിവരാണ് മാറ്റ് പ്രധാന അഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളിലെത്തുന്നത്.

ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. രഞ്ജിത് നായരാണ് ചിത്രത്തിന്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ, സന്താന കൃഷ്ണൻ രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബാണ്.

എഡിറ്റർ കിരൺ ദാസ്, ആർട്ട് നിമേഷ് താനൂർ, കോസ്റ്റ്യൂം ധന്യാ ബാലകൃഷ്ണൻ, മേക്ക് അപ്പ് റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് സുകു ദാമോദർ, പബ്ലിസിറ്റി യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ ഐശ്വര്യ സുരേഷ്, പി ആർ ഒ പ്രതീഷ് ശേഖർ.

logo
The Fourth
www.thefourthnews.in