'കടുത്ത വയലൻസ്', ധനുഷ് സംവിധാനം ചെയ്യുന്ന 'രായ'ന് എ സർട്ടിഫിക്കറ്റ്; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

'കടുത്ത വയലൻസ്', ധനുഷ് സംവിധാനം ചെയ്യുന്ന 'രായ'ന് എ സർട്ടിഫിക്കറ്റ്; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

ധനുഷിന്റെ അമ്പതാം ചിത്രമായി ഒരുങ്ങുന്ന രായന് എ ആർ റഹ്‌മാനാണ് സംഗീതം ഒരുക്കുന്നത്

തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രം രായന് എ സർട്ടിഫിക്കറ്റ്. ചിത്രത്തിലെ വയലൻസ് രംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.

ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ രായനിൽ ധനുഷിനൊപ്പം കാളിദാസ് ജയറാം, സന്ദീപ് കിഷൻ, എസ്ജെ സൂര്യ, സെൽവരാഘവൻ, അപർണ ബാലമുരളി, ദുഷാര വിജയൻ, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2017ൽ പുറത്തിറങ്ങിയ 'പാ പാണ്ടി'യാണ് ധനുഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം.

ധനുഷിന്റെ അമ്പതാം ചിത്രമായി ഒരുങ്ങുന്ന രായന് എ ആർ റഹ്‌മാനാണ് സംഗീതം ഒരുക്കുന്നത്. ജൂലൈ 26 ന് ചിത്രം തീയേറ്ററുകളിൽ എത്തും. നേരത്തെ ജൂൺ 13 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു.

'കടുത്ത വയലൻസ്', ധനുഷ് സംവിധാനം ചെയ്യുന്ന 'രായ'ന് എ സർട്ടിഫിക്കറ്റ്; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു
ദേവദൂതൻ കാലം തെറ്റിയിറങ്ങിയ സിനിമയെന്ന് സിബി മലയിൽ, അല്ലെന്ന് മോഹൻലാൽ; ട്രെയിലർ പുറത്തിറങ്ങി

ഇതിനിടെ മറ്റൊരു ചിത്രം കൂടി ധനുഷ് സംവിധാനം ചെയ്യുന്നുണ്ട്. അനിഖ, മാത്യു തോമസ്, പ്രിയവാര്യർ എന്നിവർ പ്രധാനതാരങ്ങളായി എത്തുന്ന 'നിലവുക്ക് എൻമേൽ എന്നടി കോപം' എന്ന ചിത്രമാണ് ധനുഷ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിലും ധനുഷ് അഭിനയിക്കുന്നുണ്ട്.

ഇതിന് പുറമെ ഇളയരാജയുടെ ജീവചരിത്രത്തിൽ നായകനാവുന്നതും ധനുഷാണ്. നാഗാർജുനയ്ക്കും രശ്മികയ്ക്കുമൊപ്പം 'കുബേര'യിലും ധനുഷ് അഭിനയിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in