ധനുഷിന്റെ 51-ാമത് ചിത്രം ശേഖര്‍ കമ്മൂലയ്‌ക്കൊപ്പം; ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കും

ധനുഷിന്റെ 51-ാമത് ചിത്രം ശേഖര്‍ കമ്മൂലയ്‌ക്കൊപ്പം; ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കും

ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം

ആരാധകര്‍ ഏറെ കാത്തിരുന്ന ധനുഷിന്റെ 51ാമത്തെ ചിത്രം പ്രഖ്യാപിച്ചു. സിനിമയുടെ നിര്‍മാതാവ് ശ്രീ നാരായണ്‍ ദാസ് കെ നാരങ്ങിന്റെ ജന്മദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. ദേശീയ അവാര്‍ഡിന് അര്‍ഹരായ ധനുഷും ശേഖര്‍ കമ്മൂലയും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ചിത്രത്തില്‍ വലിയ താരനിര തന്നെ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ശ്രീ വെങ്കിടേശ്വര സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലായിരിക്കും ചിത്രം പുറത്തിറങ്ങുക.

ധനുഷിന്റെ 51-ാമത് ചിത്രം ശേഖര്‍ കമ്മൂലയ്‌ക്കൊപ്പം; ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കും
'ക്യാപ്റ്റന്‍ മില്ലര്‍'ന്റെ ടീസര്‍ ധനുഷിന്റെ പിറന്നാള്‍ ദിനത്തിലെത്തും

ധനുഷിനെ ഇതുവരെ കാണാത്ത രീതിയിലായിരിക്കും ചിത്രത്തില്‍ ശേഖര്‍ കമ്മൂല അവതരിപ്പിക്കുക. ചിത്രത്തില്‍ വലിയ താരനിര തന്നെ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടും.

logo
The Fourth
www.thefourthnews.in