ഇസൈജ്ഞാനിയായി വെള്ളിത്തിരയിൽ എത്താനൊരുങ്ങി ധനുഷ് ?; ഇളയരാജയുടെ ബയോപിക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

ഇസൈജ്ഞാനിയായി വെള്ളിത്തിരയിൽ എത്താനൊരുങ്ങി ധനുഷ് ?; ഇളയരാജയുടെ ബയോപിക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

ചിത്രം 2024 ൽ ചിത്രീകരണം ആരംഭിക്കുമെന്നും 2025 ൽ തിയേറ്ററുകളിൽ എത്തുമെന്നുമാണ് റിപ്പോർട്ടുകൾ

ഇസൈജ്ഞാനി ഇളയരാജയുടെ ജീവിതകഥ സിനിമയാകുന്നുവെന്ന് റിപ്പോർട്ട്. പ്രമുഖ തമിഴ് ട്രെഡ് അനലിസ്റ്റുകളാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ധനുഷ് ആയിരിക്കും ഇളയരാജയായി വെള്ളിത്തിരയിൽ എത്തുകയെന്നാണ് റിപ്പോർട്ട്.

നേരത്തെ ഇളയരാജയുടെ മകനും സംഗീതസംവിധായകനുമായ യുവൻശങ്കർ രാജ ധനുഷ് അച്ഛന്റെ ബയോപിക് ചെയ്താൽ നന്നായിരിക്കുമെന്ന് പറഞ്ഞിരുന്നു. ചിത്രം 2024 ൽ ചിത്രീകരണം ആരംഭിക്കുമെന്നും 2025 ൽ തിയേറ്ററുകളിൽ എത്തുമെന്നുമാണ് റിപ്പോർട്ടുകൾ.

ഇസൈജ്ഞാനിയായി വെള്ളിത്തിരയിൽ എത്താനൊരുങ്ങി ധനുഷ് ?; ഇളയരാജയുടെ ബയോപിക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്
'അപകീര്‍ത്തിപ്പെടുത്തരുത്'; ടൊവിനോ ചിത്രം നടികര്‍ തിലകത്തിന്റെ പേര് മാറ്റണമെന്ന് ശിവാജി ഗണേശന്റെ ആരാധക സംഘടന

തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ കണക്ട് മീഡിയ ആയിരിക്കും ചിത്രം നിർമ്മിക്കുകയെന്നും റിപ്പോർട്ടുകൾ ഉണ്ട്. നേരത്തെ ഇളയരാജയുടെ ബയോപിക് തന്റെ സ്വപ്‌നമാണെന്ന് പ്രമുഖ ബോളിവുഡ് സംവിധായകൻ ആർ ബാൽകി പറഞ്ഞിരുന്നു.

അതേസമയം ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. അതേസമയം ഒന്നിലധികം ചിത്രങ്ങളാണ് ധനുഷിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.

ഇസൈജ്ഞാനിയായി വെള്ളിത്തിരയിൽ എത്താനൊരുങ്ങി ധനുഷ് ?; ഇളയരാജയുടെ ബയോപിക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്
'കറുകറു കറുപ്പായി' വൈറലായത് ആദ്യം വിശ്വസിച്ചില്ല; സർപ്രൈസ് ഹിറ്റിന്റെ സന്തോഷത്തിൽ ഗായകൻ ഉണ്ണി മേനോൻ

അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന 'ക്യാപ്റ്റൻ മില്ലർ' ആണ് ധനുഷിന്റെതായി ഉടനെ റിലീസ് ചെയ്യുന്ന ചിത്രം. ക്യാപ്റ്റൻ മില്ലർ 2023 ഡിസംബർ 15 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ധനുഷ് തന്നെ സംവിധാനം ചെയ്യുന്ന 'ഡി 50', ശേഖർ കമ്മുല സംവിധാനം ചെയ്ത 'ഡി 51', ആനന്ദ് എൽ റായിക്കൊപ്പം ' തേരേ ഇഷ്‌ക് മേ ' എന്ന ബോളിവുഡ് ചിത്രം

എന്നിവയാണ് നിലവിൽ അണിയറയിൽ ഒരുങ്ങുന്ന ധനുഷ് ചിത്രങ്ങൾ.

logo
The Fourth
www.thefourthnews.in