പുതിയ തുടക്കത്തിന് 'മൊട്ട';   വൈറലായി ധനുഷിന്റെ പുതിയ ലുക്ക്

പുതിയ തുടക്കത്തിന് 'മൊട്ട'; വൈറലായി ധനുഷിന്റെ പുതിയ ലുക്ക്

പുതിയ ചിത്രമായ ക്യാപ്റ്റൻ മില്ലറിനു വേണ്ടിയായിരുന്നു ധനുഷ് മുടിയും താടിയും നീട്ടി വളര്‍ത്തിയത്

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് തമിഴ് സൂപ്പർ സ്റ്റാർ ധനുഷ് . ഇപ്പോഴിതാ തലമുടി മൊട്ടയടിച്ച ധനുഷിന്റെ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തിരുപ്പതി ക്ഷേത്രത്തിലെത്തി മൊട്ടയടിച്ചു പുറത്തിറങ്ങുന്ന ധനുഷിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ധനുഷ് ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍
ധനുഷ് ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍

പുതിയ ചിത്രമായ ക്യാപ്റ്റൻ മില്ലറിനു വേണ്ടിയായിരുന്നു ധനുഷ് മുടിയും താടിയും നീട്ടി വളർത്തിയത്. ചിത്രീകരണം പൂർത്തിയായതോടെ ക്ഷേത്രത്തിലെത്തി മുടി കളയുകയായിരുന്നു താരം.പുതിയ ചിത്രത്തിനായാണോ ധനുഷ് 'മൊട്ട' ലുക്ക് സ്വീകരിച്ചതെന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ് . മാതാപിതാക്കൾക്കും കുട്ടികൾക്കുമൊപ്പമാണ് താരം തിരുപ്പതി ക്ഷേത്രത്തിലെത്തിയത്. രാവിലെ ക്ഷേത്ര ദർശനം നടത്തിയതിനു ശേഷം ധനുഷും കുട്ടികളായ യാത്രയും ലിം​ഗയും തല മുണ്ഡനം ചെയ്തു. ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

പുതിയ തുടക്കത്തിന് 'മൊട്ട';   വൈറലായി ധനുഷിന്റെ പുതിയ ലുക്ക്
രാഞ്ജനയുടെ തുടർഭാഗവുമായി തേരെ ഇഷ്ക് മേം; ധനുഷ് വീണ്ടും ബോളിവുഡിലേക്ക്

ധനുഷ് നായകനായ ക്യാപ്റ്റന്‍ മില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ രണ്ട് ദിവസം മുന്‍പാണ് പുറത്തിറങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ ധനുഷ് തന്നെയാണ് പോസ്റ്റർ പുറത്തു വിട്ടത്. 'ബഹുമാനം സ്വാതന്ത്ര്യമാണ് ' എന്ന തലക്കെട്ടോടെയാണ് ധനുഷ് പോസ്റ്റർ പങ്കുവച്ചത്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ധനുഷിന്റെ ലുക്കിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

പുതിയ തുടക്കത്തിന് 'മൊട്ട';   വൈറലായി ധനുഷിന്റെ പുതിയ ലുക്ക്
'വന്യമൃഗങ്ങളെ ശല്യം ചെയ്യുന്നു'; ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലറിനെതിരെ പരാതിയുമായി പരിസ്ഥിതി പ്രവർത്തകർ

ധനുഷ് ഇരട്ട വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഈ മാസം ചിത്രത്തിന്റെ ടീസർ പുറത്തു വിടുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചത്. കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ, തെലുങ്ക് താരം സുന്ദീപ് കിഷൻ ,പ്രിയങ്ക് മോ​ഹൻ , എന്നിവരാണ് ചിത്രത്തിൽ‌ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലഘട്ടത്തിലെ ആക്ഷൻ അഡ്വഞ്ചർ കഥയാണ് ചിത്രം പറയുന്നതെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ. യുദ്ധ ഭൂമിയിൽ തോക്കേന്തി നിൽക്കുന്ന നായകനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. സാണി കായിതം എന്ന ചിത്രത്തിനു ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ബി​ഗ്ബജറ്റ് ആക്ഷൻ ചിത്രമാണ് ക്യാപ്റ്റൻ മില്ലർ . തമിഴിനു പുറമേ ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തും. ഈ വർഷം തന്നെ ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് പ്രതീക്ഷ.

logo
The Fourth
www.thefourthnews.in