ദിലീപിന്റെ ബാന്ദ്ര തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ദിലീപിന്റെ ബാന്ദ്ര തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

അരുൺ ഗോപിയാണ് സംവിധാനം

അരുൺ ഗോപിയുടെ ദിലീപ് ചിത്രം ബാന്ദ്ര തീയേറ്ററുകളിലേക്ക്. നവംബർ 10 ന് ചിത്രം തീയേറ്ററുകളിലെത്തും

ദിലീപിന്റെ ബാന്ദ്ര തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
ബോളിവുഡ് ചരിത്രത്തിലെ ഉത്തരമില്ലാത്ത മരണത്തിന്റെ കഥയോ ദിലീപിന്റെ ബാന്ദ്ര? തമന്നയെത്തുന്നത് ദിവ്യാ ഭാരതിയായെന്ന് സൂചന

ബോളിവുഡ് താരം ദിവ്യ ഭാരതിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിൽ അധോലോക നായകൻ ആലൻ അലക്സാണ്ടർ ഡൊമിനിക് ആയാണ് ദിലീപ് എത്തുന്നത്. തമന്നയാണ് ചിത്രത്തിലെ നായിക. തമന്നയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. തമിഴ് ചലച്ചിത്ര താരം ശരത് കുമാര്‍ , നീല്‍ നിതിന്‍ മുകേഷ്, ദിനോ മോറെ, അമിത് തിവാരി, ഈശ്വരി റാവു  ഉള്‍പ്പെടെ വമ്പന്‍ താരനിര തന്നെ ബാന്ദ്രയിലുണ്ട്.

ഉദയ് കൃഷ്ണയുടേതാണ് തിരക്കഥയില്‍. മുംബൈ, ഹൈദരാബാദ്, അഹമ്മദബാദ് എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷൻ . വിനായക അജിത്താണ് നിർമാണം

logo
The Fourth
www.thefourthnews.in