നിരൂപകർക്കും പ്രേക്ഷകർക്കും നന്ദി; മുകുന്ദനുണ്ണിയുടെ ഒന്നാം വാർഷികത്തിൽ അടുത്ത സിനിമ പ്രഖ്യാപിച്ച് അഭിനവ് സുന്ദർ

നിരൂപകർക്കും പ്രേക്ഷകർക്കും നന്ദി; മുകുന്ദനുണ്ണിയുടെ ഒന്നാം വാർഷികത്തിൽ അടുത്ത സിനിമ പ്രഖ്യാപിച്ച് അഭിനവ് സുന്ദർ

സോഷ്യൽ മീഡിയയിലൂടെ അഭിനവ് തന്നെയാണ് തന്റെ രണ്ടാമത്തെ സിനിമ പ്രഖ്യാപിച്ചത്

2022 ലെ മികച്ച സിനിമകളിൽ ഒന്നായിരുന്നു അഡ്വ.മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്. മലയാള സിനിമ ഇന്നേവരെ കാണാത്ത തരത്തിൽ തീർത്തും ഗ്രേ ഷേഡിൽ ഉള്ള നായകനെ അവതരിപ്പിച്ച ചിത്രം ബോക്‌സോഫീസിൽ വലിയ ഹിറ്റാവുകയും ചെയ്തു. ചിത്രത്തിന്റെ ഒന്നാം വാർഷികത്തിൽ തന്റെ രണ്ടാമത്തെ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ അഭിനവ് സുന്ദർ നായക്.

ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ അഭിനവ് തന്നെയാണ് തന്റെ രണ്ടാമത്തെ സിനിമ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ തിരക്കഥ രചന ഇപ്പോൾ പുരോഗമിക്കുകയാണെന്നും അതുകൊണ്ട് തന്നെ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അഭിനവ് പറഞ്ഞു.

നിരൂപകർക്കും പ്രേക്ഷകർക്കും നന്ദി; മുകുന്ദനുണ്ണിയുടെ ഒന്നാം വാർഷികത്തിൽ അടുത്ത സിനിമ പ്രഖ്യാപിച്ച് അഭിനവ് സുന്ദർ
'മുഖത്തും കഴുത്തിലും ചെവിയിലുമായി 17 തുന്നലുകൾ'; ഡി കാപ്രിയോയുടെ മുഖം ചില്ലുകുപ്പികൊണ്ടടിച്ചു പൊളിച്ച അരേത എന്ന സ്ത്രീ

ആദ്യസിനിമയായ മുകുന്ദനുണ്ണി ഇഷ്ടമായെങ്കിൽ തീർച്ചയായും രണ്ടാമത്തെ സിനിമയും ഇഷ്ടമാകുമെന്നും അഭിനന്ദ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു. തന്റെ ആദ്യസിനിമയായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് വിജയമാക്കിയതിന് പിന്നിലെ എന്റെ ടീമിനെ കൂടാതെ, പ്രേക്ഷകർക്ക്, പ്രത്യേകിച്ച് ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ലെറ്റർബോക്സ്, ഫെയ്സ്ബുക്ക് എന്നിവയിലെ യൂട്യൂബ് നിരൂപകർക്കും സിനിമാപ്രവർത്തകർക്കും നന്ദി പറയുന്നെന്നും അഭിനവ് പറഞ്ഞു.

ജോയ് മൂവിസിന്റെ ബാനറിൽ ഡോ. അജിത്ത് ജോയ് ആയിരുന്നു മുകുന്ദനുണ്ണി അസോസിയേറ്റ് നിർമിച്ചത്. വിനീത് ശ്രീനിവാസൻ അഡ്വ. മുകുന്ദനുണ്ണിയായി എത്തിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവി റാം എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്.

വിമൽ ഗോപാലകൃഷ്ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത്.നേരത്തെ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. മറ്റൊരു സിനിമ സംവിധാനം ചെയ്ത ശേഷമായിരിക്കും മുകുന്ദനുണ്ണിയുടെ രണ്ടാം ഭാഗം ചെയ്യുകയെന്നും അഭിനവ് പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in