'മുഖത്തും കഴുത്തിലും ചെവിയിലുമായി 17 തുന്നലുകൾ'; ഡി കാപ്രിയോയുടെ മുഖം ചില്ലുകുപ്പികൊണ്ടടിച്ചു പൊളിച്ച അരേത എന്ന സ്ത്രീ

'മുഖത്തും കഴുത്തിലും ചെവിയിലുമായി 17 തുന്നലുകൾ'; ഡി കാപ്രിയോയുടെ മുഖം ചില്ലുകുപ്പികൊണ്ടടിച്ചു പൊളിച്ച അരേത എന്ന സ്ത്രീ

17 തുന്നലുകളാണ് അന്ന് മുഖത്തും ചെവിയിലും കഴുത്തിലുമായി ഡികാപ്രിയോയ്ക്ക് ഇടേണ്ടി വന്നത്. ആക്രമണത്തിന് കാരണം പറഞ്ഞതാകട്ടെ വിചിത്രവും

ലോകമെമ്പാടും ലിയോനാർഡോ ഡികാപ്രിയോളം ആരാധകരുള്ള ഒരു താരമുണ്ടോ എന്ന് സംശയമാണ്. ടൈറ്റാനിക്കിലെ ജാക്ക് എന്ന കഥാപാത്രത്തിലൂടെ ലോകം മുഴുവൻ ആരാധകരെ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും സുന്ദരനായ മനുഷ്യൻ എന്നായിരുന്നു രണ്ടായിരത്തിന്റെ തുടക്കത്തിൽ ഡികാപ്രിയോയെ വിശേഷിപ്പിച്ചിരുന്നത്. ഡികാപ്രിയോയുടെ 49 -ാം ജന്മദിനമാണ് ഇന്ന്.

1974 ൽ ഇർമെലിൻ-ജോർജ്ജ് ഡികാപ്രിയോ ദമ്പതികളുടെ മകനായി ലോസ് ആഞ്ചലസിൽ ആണ് ഡികാപ്രിയോ ജനിച്ചത്. ബാലതാരമായി ടെലിവിഷൻ പരമ്പരകളിലൂടെ എത്തി പിന്നീട് സിനിമയിൽ എത്തിയ ഡികാപ്രിയോ ടൈറ്റാനിക് എന്ന ചിത്രത്തോടെ ലോകപ്രശസ്തനായി മാറുകയായിരുന്നു.

'മുഖത്തും കഴുത്തിലും ചെവിയിലുമായി 17 തുന്നലുകൾ'; ഡി കാപ്രിയോയുടെ മുഖം ചില്ലുകുപ്പികൊണ്ടടിച്ചു പൊളിച്ച അരേത എന്ന സ്ത്രീ
സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി, അല്ലുവിന് ദേശീയപുരസ്‌ക്കാരം ലഭിച്ചതിൽ സന്തോഷം; ജയ് ഭീം വിവാദത്തിൽ വ്യക്തത വരുത്തി നാനി

പക്ഷേ ഇതേ ഡികാപ്രിയോയുടെ മുഖം ഒരു സ്ത്രീ കുപ്പികൊണ്ട് അടിച്ച് മുറിപ്പെടുത്തിയിട്ടുണ്ട്. 17 തുന്നലുകളാണ് അന്ന് മുഖത്തും ചെവിയിലും കഴുത്തിലുമായി ഡികാപ്രിയോയ്ക്ക് ഇടേണ്ടി വന്നത്. ആക്രമണത്തിന് കാരണം പറഞ്ഞതാകട്ടെ വിചിത്രവും. ആ കഥ ഇങ്ങനെ.

2005 ലാണ് സംഭവം. അമേരിക്കൻ പോക്കർ പ്ലെയറായ റിക്ക് സലോമൻ നടത്തിയ ഒരു പാർട്ടിയിൽ ഹോളിവുഡിൽ നിന്നുള്ള നിരവധി താരങ്ങൾ ഉണ്ടായിരുന്നു. ചില മോഡലുകളും സ്‌പോർട്‌സ് താരങ്ങളും പരിപാടിയിൽ പങ്കെടുത്തിരുന്നു. ചടങ്ങിൽ ഡികാപ്രിയോയും പങ്കെടുത്തിരുന്നു. 'ദി ഡിപ്പാർട്ടഡ്' എന്ന ചിത്രത്തിന്റെ ചിത്രീകരണ ഇടവേളയിലായിരുന്നു ഡികാപ്രിയോ ഈ പരിപാടിയിൽ പങ്കെടുത്തത്. ചടങ്ങിൽ നിന്ന് പോകാൻ ഡികാപ്രിയോ ഒരുങ്ങുമ്പോഴാണ് അരേത വിൽസൺ എന്ന മോഡൽ ഡികാപ്രിയോയെ ആക്രമിച്ചത്. തന്റെ സ്വത്ത് തിരികെ തരാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അരേത ഡികാപ്രിയോയ്ക്ക് അരികിലേക്ക് കുതിച്ചത്.

അപ്രതീക്ഷിതമായിരുന്നു ആക്രമണം. ചില്ല് കുപ്പികൊണ്ടുള്ള ആക്രമണത്തിൽ മുഖത്തും കഴുത്തിലും ചെവിയിലും ഡികാപ്രിയോയ്ക്ക് പരിക്കേറ്റു. 17 തുന്നലുകൾ വേണ്ടി വന്നു മുറിവുകൾ ഡ്രസ് ചെയ്യുന്നതിന്. എന്തിനാണ് തന്നെ യുവതി ആക്രമിച്ചതെന്ന് ഡികാപ്രിയോയ്ക്ക് അറിയില്ലായിരുന്നു. പല ഗോസിപ്പുകളും അന്ന് ഹോളിവുഡിലെ പാപ്പരാസി മാധ്യമങ്ങളിൽ വന്നു.

പോലീസ് അരേതയെ അറസ്റ്റ് ചെയ്തപ്പോൾ ഡികാപ്രിയോയെ ആക്രമിച്ചതിന്റെ കാരണമായി അവർ പറഞ്ഞത് വിചിത്രമായ കാര്യമായിരുന്നു. ഡികാപ്രിയോയെ തന്റെ മുൻ കാമുകനായി തെറ്റിദ്ധരിച്ചതിനാലാണ് താൻ ആക്രമിച്ചതെന്നായിരുന്നു അരേത വിൽസൺ പോലീസിനോട് പറഞ്ഞത്.

'മുഖത്തും കഴുത്തിലും ചെവിയിലുമായി 17 തുന്നലുകൾ'; ഡി കാപ്രിയോയുടെ മുഖം ചില്ലുകുപ്പികൊണ്ടടിച്ചു പൊളിച്ച അരേത എന്ന സ്ത്രീ
118 ദിവസത്തിന് ശേഷം കരാര്‍; ഹോളിവുഡ് സമരം അവസാനിപ്പിച്ചു
വിചാരണവേളയില്‍ അരേത വില്‍സണ്‍
വിചാരണവേളയില്‍ അരേത വില്‍സണ്‍

കേസ് കോടതിയിൽ എത്തിയപ്പോൾ ആദ്യം അരേത കുറ്റം നിഷേധിച്ചു. പിന്നീട് കുറ്റം സമ്മതിച്ച അരേതയെ 2010 ൽ രണ്ട് വർഷത്തെ തടവിന് കോടതി ശിക്ഷിച്ചു. ഡികാപ്രിയോയുടെ 500 യാർഡ് പരിധിക്കുള്ളിൽ അരേത പ്രവേശിക്കരുതെന്നും കോടതി അന്ന് വിധിച്ചിരുന്നു. കനേഡിയൻ പൗരയായ അരേത പിന്നീട് മാധ്യമങ്ങൾക്ക് മുന്നിലേക്ക് എത്തിയിരുന്നില്ല. അരേതയെ ശിക്ഷാകാലാവധിക്ക് ശേഷം കാനഡയിലേക്ക് തന്നെ നാടുകടത്തിയിരിക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

logo
The Fourth
www.thefourthnews.in