118 ദിവസത്തിന് ശേഷം കരാര്‍; ഹോളിവുഡ് സമരം അവസാനിപ്പിച്ചു

118 ദിവസത്തിന് ശേഷം കരാര്‍; ഹോളിവുഡ് സമരം അവസാനിപ്പിച്ചു

ഹോളിവുഡിനെ സ്തംഭിപ്പിച്ച സിനിമാ താരങ്ങളുടെ സമരം പിന്‍വലിച്ചു

ഹോളിവുഡിനെ സ്തംഭിപ്പിച്ച സിനിമാ താരങ്ങളുടെ സമരം പിന്‍വലിച്ചു. സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ്- അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ്‌സ് (സാഗ്-ആഫ്ട്ര) നടത്തിവന്ന സമരമാണ് 118 ദിവസത്തിനുശേഷം അവസാനിപ്പിച്ചത്. ഹോളിവുഡ് സ്റ്റുഡിയോകളുമായുള്ള താത്ക്കാലിക കരാര്‍ അംഗീകരിച്ചതായി സാഗ്-ആഫ്ട്ര അറിയിച്ചു.

വാള്‍ട്ട് ഡിസ്‌നി, നെറ്റ്ഫ്‌ളിക്‌സ് മുതലായ കമ്പനികളെ പ്രതിനിധീകരിക്കുന്ന അലയന്‍സ് ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് (എഎംപിടിപി)യുമായാണ് സാഗ് -ആഫ്ട്ര കരാറില്‍ ഒപ്പുവച്ചത്. ബുധനാഴ്ച സാഗ്-ആഫ്ട്ര ടിവി തിയേട്രിക്കല്‍ കമ്മിറ്റി ഏകകണ്‌ഠേന വോട്ട് ചെയ്ത് സ്റ്റുഡിയോകളുമായുള്ള പുതിയ കരാറിന് അനുമതി നല്‍കിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 12 മണിയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. നാളെ യൂണിയന്‍ നാഷണല്‍ ബോര്‍ഡിനുമുന്നില്‍ കരാര്‍ അംഗീകാരം ലഭിക്കുന്നതിനായെത്തും.

118 ദിവസത്തിന് ശേഷം കരാര്‍; ഹോളിവുഡ് സമരം അവസാനിപ്പിച്ചു
ക്യാപ്റ്റൻ മില്ലർ വരുന്നു; ധനുഷ് ചിത്രം പൊങ്കലിന് തീയേറ്ററുകളിൽ

ശമ്പള വര്‍ധനവ്, സ്ട്രീമിങ് പങ്കാളിത്ത ബോണസ്, എഐ സംബന്ധിച്ച നിയന്ത്രണങ്ങള്‍ എന്നിവ ഉള്‍പ്പെട്ട കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. ആരോഗ്യ, പെന്‍ഷന്‍ ഫണ്ടുകളുടെ ഉയര്‍ന്ന പരിധി, വിവിധ സമൂഹങ്ങളെ സംരക്ഷിക്കുന്ന നിര്‍ണായക കരാര്‍ വ്യവസ്ഥകള്‍ എന്നിവയും താത്ക്കാലിക കരാറില്‍ ഉള്‍പ്പെടുന്നു. കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരും.

118 ദിവസത്തിന് ശേഷം കരാര്‍; ഹോളിവുഡ് സമരം അവസാനിപ്പിച്ചു
മമ്മൂട്ടിയെ കാണാന്‍ 'ടർബോ' ലൊക്കേഷനിലെത്തി എസ് ജെ സൂര്യയും രാഘവ ലോറന്‍സും

16,0000 അഭിനേതാക്കളാണ് ജൂലൈ 14 മുതല്‍ റൈറ്റേഴ്‌സ് ഗില്‍ഡിന്റെ സമരത്തിനൊപ്പം പങ്കാളികളായത്. ഇതോടെ, ഹോളിവുഡ് ചലച്ചിത്ര നിര്‍മാണ മേഖല നിശ്ചലമായി. റൈറ്റേഴ്‌സ് ഗില്‍ഡ് നടത്തിവന്ന സമരം സെപ്റ്റംബറില്‍ ഒത്തുതീര്‍പ്പായിരന്നു. പ്രതിഫലത്തിലുണ്ടാകുന്ന കുറവ്, എഐയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴില്‍ഭീഷണി എന്നീ വിഷയങ്ങളില്‍ പരിഹാരം വേണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. കഴിഞ്ഞ 63 വര്‍ഷത്തിനിടെ ഹോളിവുഡ് സാക്ഷ്യംവഹിച്ച ഏറ്റവും വലിയ പണിമുടക്കായിരുന്നു ഇത്.

logo
The Fourth
www.thefourthnews.in