സംവിധായകന്‍ വൈശാഖ്, എസ് ജെ സൂര്യ, മമ്മൂട്ടി, രാഘവ ലോറന്‍സ്
സംവിധായകന്‍ വൈശാഖ്, എസ് ജെ സൂര്യ, മമ്മൂട്ടി, രാഘവ ലോറന്‍സ്

മമ്മൂട്ടിയെ കാണാന്‍ 'ടർബോ' ലൊക്കേഷനിലെത്തി എസ് ജെ സൂര്യയും രാഘവ ലോറന്‍സും

കാർത്തിക് സുബ്ബരാജ് സംവിധാനം നിർവഹിക്കുന്ന ജിഗർത്തണ്ട ഡബിൾ എക്സ് എന്ന ചിത്രത്തിൻ്റെ പ്രചരണാർത്ഥമാണ് ഇരുവരും കേരളത്തിലെത്തിയത്

മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും ഒന്നിക്കുന്ന ടർബോയുടെ ലൊക്കേഷനിലെത്തി തമിഴ് ചലച്ചിത്ര താരങ്ങളായ രാഘവ ലോറന്‍സും എസ് ജെ സൂര്യയും. ഇരുവരും മമ്മൂട്ടിയോടൊപ്പം സമയം ചെലവിടുന്ന വീഡിയോ ടർബോയുടെ അണിയറപ്രവർത്തകർ യൂട്യൂബിലൂടെ പങ്കുവച്ചു. ഇരുവർക്കും ആശംസകള്‍ നല്‍കി മമ്മൂട്ടി യാത്രയയക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

കാർത്തിക് സുബ്ബരാജ് സംവിധാനം നിർവഹിക്കുന്ന ജിഗർത്തണ്ട ഡബിൾ എക്സ് എന്ന ചിത്രത്തിൻ്റെ പ്രചരണാർത്ഥമാണ് ഇരുവരും കേരളത്തിലെത്തിയത്. ജിഗർത്തണ്ട ഡബിൾ എക്സില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് എസ് ജെ സൂര്യയും രാഘവ ലോറന്‍സുമാണ്. നവംബർ പത്തിനാണ് ജിഗർത്തണ്ട ഡബിൾ എക്സ് തിയേറ്ററുകളിലെത്തുന്നത്.

സംവിധായകന്‍ വൈശാഖ്, എസ് ജെ സൂര്യ, മമ്മൂട്ടി, രാഘവ ലോറന്‍സ്
'അത്ഭുതപ്പെടുത്തിയ പ്രകടനം'; ജിഗർതണ്ട ഡബിൾ എക്സിലെ നിമിഷ സജയന്റെ അഭിനയത്തെ പുകഴ്ത്തി എസ് ജെ സൂര്യ

മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ടർബോ നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ചിത്രത്തിൻ്റെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിനായുള്ള മമ്മൂട്ടിയുടെ ലുക്കും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. നൂറ് ദിവസത്തോളം ചിത്രീകരണം നീണ്ടു നില്‍ക്കുമെന്നാണ് അണിയറപ്രവർത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം.

logo
The Fourth
www.thefourthnews.in