'തൊഴില്‍രഹിതരായ രണ്ട് പേരുടെ കഥകളുമായി മെയ് ഒന്നിന് ഞങ്ങളെത്തുന്നു'; മലയാളി ഫ്രം ഇന്ത്യയുടെ ടീസര്‍ നാളെയെന്ന് ഡിജോ ജോസ്

'തൊഴില്‍രഹിതരായ രണ്ട് പേരുടെ കഥകളുമായി മെയ് ഒന്നിന് ഞങ്ങളെത്തുന്നു'; മലയാളി ഫ്രം ഇന്ത്യയുടെ ടീസര്‍ നാളെയെന്ന് ഡിജോ ജോസ്

നിവിൻ പോളി നായകനാകുന്ന സിനിമയുടെ 'വേള്‍ഡ് മലയാളി ആന്ത'മെന്ന പ്രൊമോ ഗാനം ഇതിനോടകം വൈറലാണ്.

വിനീത് ശ്രീനിവാസന്‍ ചിത്രം 'വര്‍ഷങ്ങള്‍ക്ക് ശേഷ'ത്തിന് ശേഷം മലയാളികള്‍ കാത്തിരിക്കുന്ന നിവിന്‍ പോളി സിനിമയാണ് മലയാളി ഫ്രം ഇന്ത്യ. മെയ് ഒന്നിന് തീയേറ്ററിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ നാളെ പുറത്തിറങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ഡിജോജോസ് ആന്റണി. തന്റെ മൂന്നാമത്തെ ചിത്രമാണിതെന്നും മൂന്നിലും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണിതെന്നും സംവിധായകന്‍ പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സിനിമ കാണാന്‍ ക്ഷണിച്ചിരിക്കുകയാണ് ഡിജോ.

'ഇതൊരു സാധാരണ മലയാളിയുടെ, ആല്‍പ്പറമ്പില്‍ ഗോപിയുടെ സിനിമയാണ്. അവന്റെ നാടും നാട്ടുകാരും കൂട്ടുകാരും കളിയും കളിയില്‍ അല്‍പ്പം കാര്യവുമുള്ള സിനിമയാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രാര്‍ത്ഥനയോടെ ലോക തൊഴിലാളി ദിനത്തില്‍ മെയ് ഒന്നിന് തൊഴില്‍ രഹിതരായ രണ്ട് പേരുടെ കഥകളുമായി ഞങ്ങള്‍ നിങ്ങളുടെ മുന്നിലെത്തുകയാണ്.

ലോകത്തിലെവിടെയായാലും നിങ്ങള്‍ എല്ലാവരെയും ഹൃദയപൂര്‍വം ഞങ്ങള്‍ ക്ഷണിക്കുകയാണ്. നിങ്ങള്‍ക്ക് ചിലപ്പോള്‍ ഈ സിനിമ ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം അത് നിങ്ങളുടെ വ്യക്തിപരമായ ചോയ്‌സാണ്. അത് വിലയിരുത്താന്‍ ഞങ്ങള്‍ ആരുമല്ല. പക്ഷേ ഒരു മലയാളിയെന്ന നിലയില്‍ ഈ സിനിമ നിരാശപ്പെടുത്തില്ല, അതെന്റെ വാക്കാണ്. ടീസര്‍ നാളെയുണ്ടാകും', ഡിജോ പറയുന്നു. ജനഗണമനയ്ക്ക് ശേഷം ഡിജോജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മലയാളി ഫ്രം ഇന്ത്യ'.

'തൊഴില്‍രഹിതരായ രണ്ട് പേരുടെ കഥകളുമായി മെയ് ഒന്നിന് ഞങ്ങളെത്തുന്നു'; മലയാളി ഫ്രം ഇന്ത്യയുടെ ടീസര്‍ നാളെയെന്ന് ഡിജോ ജോസ്
വീണ്ടും നിതിൻ മോളി വൈബിൽ നിവിൻ ; പൊട്ടിചിരിപ്പിച്ച് 'വേൾഡ് മലയാളി ആന്തം'

'വേള്‍ഡ് മലയാളി ആന്ത'മെന്ന പേരില്‍ പുറത്തിറക്കിയ സിനിമയുടെ പ്രൊമോ ഗാനം ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ പൊട്ടിച്ചിരി ഉണര്‍ത്തി വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിതിന്‍ ഈസ് ബാക്ക് എന്ന് പറഞ്ഞായിരുന്നു വീഡിയോ പുറത്തിറങ്ങിയത്. വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ നിതിന്‍ മോളിയെന്ന കഥാപാത്രത്തിന് സമാനമായി സെല്‍ഫ് ട്രോളുമായിട്ടാണ് നിവിനും ഡിജോയും വീഡിയോയില്‍ എത്തുന്നത്. ആല്‍പറമ്പില്‍ ഗോപി എന്നാണ് ചിത്രത്തില്‍ നിവിന്റെ കഥാപാത്രത്തിന്റെ പേര്.

'തൊഴില്‍രഹിതരായ രണ്ട് പേരുടെ കഥകളുമായി മെയ് ഒന്നിന് ഞങ്ങളെത്തുന്നു'; മലയാളി ഫ്രം ഇന്ത്യയുടെ ടീസര്‍ നാളെയെന്ന് ഡിജോ ജോസ്
'പാൻ ഇന്ത്യനും പഞ്ച് ഡയലോഗും പൃഥ്വിരാജിന്, നമുക്ക് ലോക്കൽ അല്ലേ'; മലയാളി ഫ്രം ഇന്ത്യയുമായി നിവിനും ഡിജോയും

ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍, അനുപമ പരമേശ്വരന്‍, അജു വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിലാണ് സിനിമ നിര്‍മിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് ഗാനത്തിന്റെ സംഗീതം നല്‍കിയിരിക്കുന്നത്. ഷാരിസ് മുഹമ്മദ്, സുഹൈല്‍ കോയ എന്നിവരുടെ വരികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് അക്ഷയ് ഉണ്ണികൃഷ്ണനും ജേക്‌സ് ബിജോയും ചേര്‍ന്നാണ്.

logo
The Fourth
www.thefourthnews.in