ജയം രവിയുടെ തനി ഒരുവൻ രണ്ടാം ഭാഗം വരുന്നു; ഗംഭീര പ്രമോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

ജയം രവിയുടെ തനി ഒരുവൻ രണ്ടാം ഭാഗം വരുന്നു; ഗംഭീര പ്രമോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

സിനിമയുടെ എട്ടാം വാർഷികത്തിലാണ് ചിത്രത്തിന്റെ തുടർഭാഗം നിർമാതാവ് പ്രഖ്യാപിച്ചത്.

അരവിന്ദ് സ്വമിയുടെ വില്ലന്‍ വേഷം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു തനി ഒരുവന്‍. 2015 ല്‍ ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. 'തനി ഒരുവൻ 2' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടു. സിനിമയുടെ എട്ടാം വാർഷികത്തിലാണ് ചിത്രത്തിന്റെ തുടർഭാഗം നിർമാതാവ് പ്രഖ്യാപിച്ചത്.

ജയം രവിയുടെ തനി ഒരുവൻ രണ്ടാം ഭാഗം വരുന്നു; ഗംഭീര പ്രമോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
'തെറ്റ് ആവര്‍ത്തിക്കില്ല', ഉറപ്പുനൽകി ഷെയിന്‍ നിഗമും ശ്രീനാഥ് ഭാസിയും; വിലക്ക് നീക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

പ്രത്യേക പ്രമോ ജയം രവിയുടെ മിത്രൻ എന്ന കഥാപാത്രത്തിൽ നിന്ന് കൂടുതൽ ആക്ഷൻ വാഗ്ദാനം ചെയ്തു. എജിഎസ് എന്റർടൈൻമെന്റാണ് മോഹൻ രാജ സംവിധാനം ചെയ്യുന്ന ഈ രണ്ടാം ഭാഗവും നിർമിക്കുന്നത്. മോഹൻ രാജ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയം രവിയും നയൻതാരയും തന്നെയാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

ജയം രവിയും നയന്‍താരയും ഐപിഎസ് മിത്രന്‍ ഫോറന്‍സിക് സ്‌പെഷ്യലിസ്റ്റ് മഹിമ എന്നീ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുക എന്നാണ് പ്രമോ വീഡിയോ നല്‍കുന്ന സൂചന. കൂടാതെ സാം സിഎസ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. നീരവ് ഷായാണ് ചിത്രത്തിന്റെ ഡിഒപി. അതേസമയം തനി ഒരുവന്‍ രണ്ട് പ്രമോയുടെ വീഡിയോ ചിത്രീകരണം നടത്തിയിരിക്കുന്നത് സംവിധായകന്‍ എ എല്‍ വിജയിയാണ്.

മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ചിത്രത്തിന്റെ പ്രമോ വീഡിയോ. മോഹന്‍ രാജയും നായകന്‍ മിത്രനെ അവതരിപ്പിക്കുന്ന ജയം രവിയുമാണ് പ്രമോയിലുള്ളത്. 2024 ലായിരിക്കും തനി ഒരുവന്‍ 2 ന്റെ ചിത്രീകരണം ആരംഭിക്കുക. ചിത്രത്തിലെ മറ്റ് താരങ്ങളെ പിന്നീട് പ്രഖ്യാപിക്കും. ആദ്യ ഭാഗത്തിലെ പോലെ ശക്തനായ വില്ലനായിരിക്കും രണ്ടാം ഭാഗത്തിലുമെത്തുകയെന്നാണ് സോഷ്യന്‍ മീഡിയയിലെ ചര്‍ച്ചകള്‍.

logo
The Fourth
www.thefourthnews.in