അജിത്തിന് പകരം പ്രദീപ് രംഗനാഥൻ ; വിഘ്‌നേഷ് ശിവന്‍ ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ

അജിത്തിന് പകരം പ്രദീപ് രംഗനാഥൻ ; വിഘ്‌നേഷ് ശിവന്‍ ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ

അജിത്തിന്റെ ചിത്രത്തില്‍ നിന്ന് വിഘ്‌നേഷ് ശിവനെ ഒഴിവാക്കിയിരുന്നു

അജിത്ത് ചിത്രത്തിൽ നിന്നൊഴിവാക്കിയതിന് പിന്നാലെ ലവ് ടുഡേ സംവിധായകനും നടനുമായ പ്രദീപ് രംഗനാഥിനെ നായകനാക്കി സിനിമ ചെയ്യാനൊരുങ്ങി വിഘ്‌നേഷ് ശിവന്‍. കമല്‍ഹാസനാണ് ചിത്രത്തിന്റെ നിര്‍മാണമെന്നാണ് സൂചന

അജിത്തിന് വേണ്ടി വിഘ്‌നേഷ് ശിവന്‍ ഒരുക്കിയ തിരക്കഥയായിരിക്കില്ല ഇതെന്നാണ് തമിഴകത്ത് നിന്നുള്ള റിപ്പോർട്ടുകൾ. പ്രദീപ് രംഗനാഥനായി മറ്റൊരു തിരക്കഥയാകും വിഘ്നേഷ് സംവിധാനം ചെയ്യുക. കൊമേഷ്യല്‍ എന്റര്‍ടെയ്‌നര്‍ ജോണറിലുള്ള സിനിമയായിരിക്കും ഇതെന്നാണ് സൂചന.

അജിത്തിന് പകരം പ്രദീപ് രംഗനാഥൻ ; വിഘ്‌നേഷ് ശിവന്‍ ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ
'ആ മനുഷ്യൻ എന്നോടെന്നല്ല , ആരോടും അങ്ങനെ പറയില്ല'; മോഹൻലാലിനെ കുറിച്ച് ഹരീഷ് പേരടി

അതേസമയം ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. 2023 ലെ സ്വപ്ന സിനിമയായി വിഘ്നേഷ് പ്രഖ്യാപിച്ച സിനിമയായിരുന്നു അജിത്തിന്റെ A62. എന്നാൽ കഥ ഇഷ്ടപ്പെടാത്തതിനാലും ലോകേഷ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തോട് മത്സരിക്കാൻ വിഘ്നേഷ് പോരെന്ന വിലയിരുത്തലിലും അജിത്ത് വിഘ്നേഷിനെ ഒഴിവാക്കിയെന്നാണ് റിപ്പോർട്ട് . തുടർന്ന് A62 വുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളെല്ലാം വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് നീക്കം ചെയ്തിരുന്നു .

അജിത്തിന് പകരം പ്രദീപ് രംഗനാഥൻ ; വിഘ്‌നേഷ് ശിവന്‍ ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ
തമിഴകത്തിനാവശ്യം രാഷ്ട്രീയ സിനിമകള്‍ ; തുറന്ന് പറഞ്ഞ് മന്ത്രി ഉദയനിധി സ്റ്റാലിന്‍
logo
The Fourth
www.thefourthnews.in