'തലെെവി' ഉള്‍പ്പെടെ കങ്കണ സിനിമകള്‍ പരാജയം; നിര്‍മാതാക്കളോട് നഷ്ട പരിഹാരം ആവശ്യപ്പെട്ട് വിതരണക്കാര്‍

'തലെെവി' ഉള്‍പ്പെടെ കങ്കണ സിനിമകള്‍ പരാജയം; നിര്‍മാതാക്കളോട് നഷ്ട പരിഹാരം ആവശ്യപ്പെട്ട് വിതരണക്കാര്‍

തലൈവി ചിത്രത്തിനായി ആറ് കോടി രൂപ നൽകണമെന്നാണ് ആവശ്യം

ജയലളിതയുടെ ജീവിതം പറഞ്ഞ കങ്കണ റണാവത്തിന്റെ തലൈവി ചിത്രത്തിന്റെ പരാജയത്തിൽ നഷ്ട പരിഹാരം ആവശ്യപ്പെട്ട് വിതരണക്കാർ. നിർമാതാക്കളോട് ആറ് കോടി രൂപയാണ് വിതരണക്കാരായ സീ ആവശ്യപ്പെട്ടിരിക്കുന്നത്. ജയലളിതയുടെ സിനിമാ ജീവിതവും രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യഘട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിലെ മികച്ച പ്രകടനം കങ്കണയ്ക്ക് പ്രശംസ നേടി കൊടുത്തെങ്കിലും ചിത്രം ബോക്സ് ഓഫീസ് പരാജയമായിരുന്നു . ഇതേ തുടർന്നാണ് വിതരണവകാശത്തിനായി മുൻകൂറായി നൽകിയ പണം ആവശ്യപ്പെട്ട് സീ രംഗത്തെത്തിയിരിക്കുന്നത്.

'തലെെവി' ഉള്‍പ്പെടെ കങ്കണ സിനിമകള്‍ പരാജയം; നിര്‍മാതാക്കളോട് നഷ്ട പരിഹാരം ആവശ്യപ്പെട്ട് വിതരണക്കാര്‍
ജ്യോതികയ്ക്ക് പകരം ചന്ദ്രമുഖിയായി കങ്കണ റണാവത്തെത്തുന്നു

കങ്കണയുടെ മറ്റൊരു ചിത്രമായ ധാക്കഡിന്റെ വിതരണക്കാരും നിര്‍മ്മതാക്കളും ഇപ്പോഴും നഷ്ടത്തില്‍ നിന്ന് പുറത്ത് വരാന്‍ ശ്രമിക്കുകയാണ്

ചിത്രം റിലീസ് ചെയ്ത് ഒന്നര വർഷം കഴിഞ്ഞിട്ടും പണം തിരികെ നൽകാനോ , പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾക്കോ മെയിലുകൾക്കോ മറുപടി നൽകാനോ നിർമാതാക്കൾ തയാറായില്ലെന്നും വിതരണക്കാർ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ പണം തിരികെ നൽകിയിലെങ്കിൽ നിർമാതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് സീ യുടെ തീരുമാനം

'തലെെവി' ഉള്‍പ്പെടെ കങ്കണ സിനിമകള്‍ പരാജയം; നിര്‍മാതാക്കളോട് നഷ്ട പരിഹാരം ആവശ്യപ്പെട്ട് വിതരണക്കാര്‍
കങ്കണയുടെ 'എമർജൻസി'

കങ്കണയുടെ മറ്റൊരു ചിത്രമായ ധാക്കഡിന്റെ വിതരണക്കാരും സമാന അവസ്ഥയിലാണ് . തുടർച്ചയായ പരാജയങ്ങൾ നേരിടുമ്പോഴും കങ്കണ സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ് . 1977 ലെ അടിയന്തരാവസ്ഥയെ ആസ്പദമാക്കി കങ്കണ സംവിധാനം ചെയ്യുന്ന എമര്‍ജന്‍സിയാണ് വരാനിരിക്കുന്ന സിനിമ. കങ്കണ തന്നെ നിർമിക്കുന്ന ചിത്രത്തിൽ ഇന്ദിരാഗാന്ധിയുടെ വേഷത്തിലാകും താരമെത്തുക. അന്തരിച്ച നടന്‍ സതീഷ് കൗഷക്കിന്റെ അവസാന ചിത്രം കൂടിയാണിത്.

'തലെെവി' ഉള്‍പ്പെടെ കങ്കണ സിനിമകള്‍ പരാജയം; നിര്‍മാതാക്കളോട് നഷ്ട പരിഹാരം ആവശ്യപ്പെട്ട് വിതരണക്കാര്‍
10 വർഷത്തിനിടെ വിജയിച്ച ഏക ഷാരൂഖ് ചിത്രമാണ് പഠാനെന്ന് കങ്കണ ; ചിത്രം വിജയിപ്പിക്കുന്നത് ആരെന്ന് എല്ലാവർക്കുമറിയാം
logo
The Fourth
www.thefourthnews.in