ഞാൻ പറയുന്നതല്ലാത്തതൊന്നും വിശ്വസിക്കരുത്; 
വിവാഹമോചനത്തിൽ പ്രതികരിച്ച് ജോ ജോണാസ്

ഞാൻ പറയുന്നതല്ലാത്തതൊന്നും വിശ്വസിക്കരുത്; വിവാഹമോചനത്തിൽ പ്രതികരിച്ച് ജോ ജോണാസ്

നാല് വർഷത്തെ വിവാഹബന്ധം വേർപ്പെടുത്തുന്ന വാർത്ത കഴിഞ്ഞ ആഴ്ചയാണ് പുറത്ത് വന്നത്

ജോനാസ് സഹോദരൻമാരിലെ ജോ ജോനാസും ഹോളിവുഡ് നടി സോഫി ടർണറുമായുള്ള വിവാഹമോചത്തിൽ പരസ്യമായി പ്രതികരിച്ച് പറഞ്ഞ് ജോ ജോനാസ്. ഇക്കാര്യത്തിൽ താൻ പറയുന്നതല്ലാത്തതൊന്നും വിശ്വസിക്കരുതെന്നാണ് താരത്തിന്റെ പ്രതികരണം.

' വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന സന്ദര്‍ഭമാണ്. ഞാന്‍ ഇത്രയും നിങ്ങളോട് പറയാനാഗ്രഹിക്കുന്നുള്ളൂ- ഞാൻ പറയുന്നത് അല്ലത്താതൊന്നും നിങ്ങൾ വിശ്വസിക്കരുത്' എന്നായിരുന്നു ജോ ജോണാസിന്റെ വാക്കുകള്‍. ആരാധകരുടെ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറഞ്ഞ അദ്ദേഹം താനും തന്റെ കുടുംബവും എല്ലാവരെയും സ്‌നേഹിക്കുന്നുവെന്നും കൂട്ടിചേര്‍ത്തു. ശനിയാഴ്ച ലോസ് ആഞ്ചലസിലെ ഡോഡ്ജര്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന കണ്‍സര്‍ട്ടിലായിരുന്നു ജോ മനസ്സ് തുറന്നത്.

ഞാൻ പറയുന്നതല്ലാത്തതൊന്നും വിശ്വസിക്കരുത്; 
വിവാഹമോചനത്തിൽ പ്രതികരിച്ച് ജോ ജോണാസ്
'ഇതെനിക്ക് പറ്റിയ പണിയല്ല'; രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് നടന്‍ സണ്ണി ഡിയോള്‍

ജോ ജോനാസും ഭാര്യ സോഫീ ടർണറും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്ത് വന്നത്. കഴിഞ്ഞ ആറുമാസമായി ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങളാണ് വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്

ഊഹാപോഹങ്ങള്‍ ശക്തമായതോടെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് ജോനാസും സോഫി ടർണറും വിവാഹമോചന വാര്‍ത്ത ഒരു പ്രസ്താവയിലൂടെ സ്ഥിരീകരിക്കുകയായിരുന്നു.

ഞാൻ പറയുന്നതല്ലാത്തതൊന്നും വിശ്വസിക്കരുത്; 
വിവാഹമോചനത്തിൽ പ്രതികരിച്ച് ജോ ജോണാസ്
'ടിക്കറ്റുകളുടെ കോപ്പി അയയ്ക്കൂ'; പരാതികളോട് പ്രതികരിച്ച് എ ആർ റഹ്മാൻ

മനോഹരമായ നാല് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം, വിവാഹജീവിതം സൗഹാര്‍ദ്ദപരമായി അവസാനിപ്പിക്കാന്‍ ഞങ്ങള്‍ പരസ്പരം തീരുമാനിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളുണ്ട്. പക്ഷേ, ഇത് ഒരുമിച്ചെടുത്ത തീരുമാനമാണ്. ഞങ്ങളുടെയും ഞങ്ങളുടെ കുട്ടികളുടെയും സ്വകാര്യതയെ എല്ലാവരും മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു പ്രസ്താവന

എന്നാല്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ സജീവ ചര്‍ച്ചയായി തുടരുന്ന സാഹചര്യത്തിലാണ് ജോ ജോനാസിന്റെ പരസ്യ പ്രതികരണം

ഞാൻ പറയുന്നതല്ലാത്തതൊന്നും വിശ്വസിക്കരുത്; 
വിവാഹമോചനത്തിൽ പ്രതികരിച്ച് ജോ ജോണാസ്
ആ സിനിമ ഉപേക്ഷിച്ചിട്ടില്ല; ലോകേഷ് - രജനീകാന്ത് ചിത്രം പ്രഖ്യാപിച്ച് സൺ പിക്ച്ചേഴ്സ്
logo
The Fourth
www.thefourthnews.in