കിങ് ഓഫ് കൊത്ത റിലീസ് തീയതിയായി; തീയേറ്ററുകൾ ലോക്ക് ചെയ്ത് അണിയറ പ്രവർത്തകർ

കിങ് ഓഫ് കൊത്ത റിലീസ് തീയതിയായി; തീയേറ്ററുകൾ ലോക്ക് ചെയ്ത് അണിയറ പ്രവർത്തകർ

ഓണം റിലീസായാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ ചിത്രം കിങ് കൊത്തയുടെ റിലീസ് തീയതി ആയി. ഓണം റിലീസായി ഓഗസ്റ്റ് 24 നാണ് കിങ് ഓഫ് കൊത്ത തീയേറ്ററുകളിലെത്തുക. ഓണം റിലീസായി തീയേറ്ററുകളിലെത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്, എന്നാൽ തീയതി പുറത്തുവിട്ടിരുന്നില്ല.

വിവിധ ഭാഷകളിൽ ഒരുമിച്ചെത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി തീയേറ്ററുകളെ അറിയിച്ച അണിയറ പ്രവർത്തകർ, ഓഗസ്റ്റ് 24 മുതലുള്ള സ്ലോട്ടുകൾ ലോക്ക് ചെയ്തതായി തീയേറ്റർ ഉടമകൾ ദ ഫോർത്തിനോട് പറഞ്ഞു.

ഹിറ്റ് മേക്കർ ജോഷിയുടെ മകൻ, അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം, മലയാളത്തിന് പുറമെ തമിഴ് , തെലുങ്ക് , കന്നഡ, ഹിന്ദി പതിപ്പുകളിലാണ് റിലീസ് ചെയ്യുക. കേരളത്തിൽ മാത്രം ഇരുനൂറിലേറെ സ്ക്രീനുകളിലും, ആഗോളതലത്തിൽ ആയിരത്തിലധികം സ്ക്രീനുകളിലും ഒരുമിച്ച് റിലീസ് ചെയ്യാനാണ് തീരുമാനം.

കിങ് ഓഫ് കൊത്ത റിലീസ് തീയതിയായി; തീയേറ്ററുകൾ ലോക്ക് ചെയ്ത് അണിയറ പ്രവർത്തകർ
കിങ് ഓഫ് കൊത്തയിലേക്ക് വിളിച്ചത് ജോഷി സാർ; 'കൊത്ത രവി' ദുൽഖറിന്റെ അച്ഛൻ കഥാപാത്രം: ഷമ്മി തിലകൻ

ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ഇതുവരെയുള്ള ദുൽഖർ ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന ബജറ്റിൽ നിർമിക്കുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത . രണ്ടു കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഗോകുൽ സുരേഷ്, നൈല ഉഷ, ചെമ്പൻ വിനോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

logo
The Fourth
www.thefourthnews.in