ദുല്‍ഖറിന്റെ  ആദ്യ  വെബ് സിരീസെത്തി; ഗൺസ് ആൻഡ് ഗുലാബ്സ് നെറ്റ്ഫ്ലിക്സിൽ

ദുല്‍ഖറിന്റെ ആദ്യ വെബ് സിരീസെത്തി; ഗൺസ് ആൻഡ് ഗുലാബ്സ് നെറ്റ്ഫ്ലിക്സിൽ

കോമഡി ക്രൈം ത്രില്ലർ വിഭാ​ഗത്തിൽ ഉൾപ്പെടുന്നതാണ് വെബ് സിരീസ്

ദുൽഖർ സൽമാന്റെ ഹിന്ദി വെബ് സിരീസ് ​ഗൺസ് ആൻഡ് ഗുലാബ്സെത്തി. ഒടിടി പ്ലാറ്റ് ഫോമായ നെറ്റ്ഫ്ലികിസിലൂടെയാണ് സിരീസ് ജനങ്ങളിലേക്കെത്തുന്നത്. ദുൽഖർ സൽമാന്റെ ആദ്യത്തെ വെബ് സിരീസാണ് ​ഗൺസ് ആൻ‌ഡ് ​ഗുലാബ്സ്. കോമഡി ക്രൈം ത്രില്ലർ വിഭാ​ഗത്തിൽ ഉൾപ്പെടുന്ന ചിത്രം സംവിധായകരായ രാജും ഡികെയും ചേർന്നാണ് ഒരുക്കുന്നത്.

ദുൽഖറിനൊപ്പം രാജ് കുമാർ റാവുവാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. ആദർശ് ​ഗൗരവ്, ​ഗുൽഷൻ ദേവയ്യ . സതീഷ് കൗശിക് , വിപിൻ ശർമ, ശ്രേയ ധന്വന്തരി , ടി കെ ഭാനു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്നു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ​ഗൺസ് ആൻഡ് ഗുലാബ്സിൽ പറയുന്നതെന്നാണ് സൂചന. 1990 കളുടെ പശ്ചാത്തലത്തിലാണ് സിരീസ് ഒരുങ്ങുന്നത്.

ദുല്‍ഖറിന്റെ  ആദ്യ  വെബ് സിരീസെത്തി; ഗൺസ് ആൻഡ് ഗുലാബ്സ് നെറ്റ്ഫ്ലിക്സിൽ
എ ആര്‍ റഹ്‌മാന്റെ മറക്കുമാ നെഞ്ചം' ചെന്നൈയിൽ: പുതിയ തീയതി പ്രഖ്യാപിച്ചു

ജെന്റിൽ മാൻ , ​ഗോ ​ഗോവ ​ഗോൺ, ദി ഫാമിലി മാൻ എന്നിവയിലൂടെ ശ്രദ്ധേയരായ ഇരട്ട സംവിധായകരാണ് രാജുവും ഡി കെയും. ദുൽഖറിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ടൈറ്റിലും പ്രൊമോയും പുറത്ത് വിട്ടത്. സീതാ മേനോനും രാജ് ആൻഡ് ഡികെയും ചേർന്നാണ് സിരീസിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. പങ്കജ് കുമാർ ആണ് ഛായാഗ്രഹണം. നെറ്റ്ഫ്ലിക്സുമായി ചേർന്ന് ഡി 2 ആർ ഫിലിംസ് നിർമ്മാണം.

ദുല്‍ഖറിന്റെ  ആദ്യ  വെബ് സിരീസെത്തി; ഗൺസ് ആൻഡ് ഗുലാബ്സ് നെറ്റ്ഫ്ലിക്സിൽ
'ജയിലറിലെ ഒറ്റയാൻ'; വിനായകൻ ആഘോഷിക്കപ്പെടാത്തത് എന്തുകൊണ്ട്?

ആർ ബാൽക്കി സംവിധാനത്തിലെത്തിയ ചുപ്പാണ് ബോളിവുഡിൽ ദുൽഖർ സൽമാൻ നായകനായെത്തിയ അവസാന ചിത്രം. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിലെ ചിത്രത്തിൽ സണ്ണി ഡിയോൾ ആണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ചുപ്പ്. അതേസമയം അഭിലാഷ് ജോഷിയുടെ സംവിധാനത്തിലെത്തുന്ന ​ദുൽഖർ ചിത്രം കിങ് ഓഫ് കൊത്തയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ഓണത്തിന് തീയറ്ററിലെത്തും.

logo
The Fourth
www.thefourthnews.in