പുഷ്പ 2 തീയേറ്ററുകളിലെത്തിക്കാൻ ഇ 4 എന്റര്‍ടെയ്ന്‍മെന്റ്‌സ്‌; വിതരണാവകാശം റെക്കോഡ് തുകയ്ക്ക്

പുഷ്പ 2 തീയേറ്ററുകളിലെത്തിക്കാൻ ഇ 4 എന്റര്‍ടെയ്ന്‍മെന്റ്‌സ്‌; വിതരണാവകാശം റെക്കോഡ് തുകയ്ക്ക്

പുഷ്പയിൽ മലയാളി നടൻ ഫഹദ് ഫാസിൽ ചെയ്ത ബൻവർ സിങ് ഷിഖാവത്ത് എന്ന പോലീസ് സൂപ്രണ്ടിന്റെ റോൾ ഇന്ത്യയിലെമ്പാടും സിനിമ പ്രേക്ഷകർക്കും നിരൂപകർക്കുമിടയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു

സുകുമാർ സംവിധാനം ചെയ്യുന്ന അല്ലു അർജുൻ ചിത്രം പുഷ്പ 2 വിന്റെ കേരളത്തിലെ വിതരണാവകാശം ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സിന്. റെക്കോഡ് തുകയ്ക്കാണ് വിതരണാവകാശം ഇ4 സ്വന്തമാക്കിയത്. ഈ വര്‍ഷം ഓഗസ്റ്റ്‌ 15-ന്, സ്വാതന്ത്ര്യദിനത്തിലായിരിക്കും പുഷ്പ 2 തീയറ്ററുകളിലെത്തുക.

2021-ൽ പുറത്തിറങ്ങിയ പുഷ്പ ആദ്യഭാഗം ഇന്ത്യയിലെമ്പാടും തീയേറ്ററുകളിൽ ആവേശം സൃഷ്ടിച്ച സിനിമയായിരുന്നു. അതുകൊണ്ട് തന്നെ വലിയ സ്വീകാര്യത പ്രതീക്ഷിച്ചാണ് പുഷ്പ 2 വരുന്നത്. ചന്ദന കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന മാസ് ചിത്രമായി പരിഗണിക്കപ്പെടുന്ന സിനിമയിലെ പാട്ടുകളും മാസ് ഡയലോഗുകളും വലിയതോതിൽ സ്വീകരിക്കപ്പെട്ടിരുന്നു.

പുഷ്പ 2 തീയേറ്ററുകളിലെത്തിക്കാൻ ഇ 4 എന്റര്‍ടെയ്ന്‍മെന്റ്‌സ്‌; വിതരണാവകാശം റെക്കോഡ് തുകയ്ക്ക്
'മന്ദാകിനി'യിലെ പുതിയ ഗാനം നാളെ; ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ഡബ്‌സീ

പുഷ്പയിൽ മലയാളി നടൻ ഫഹദ് ഫാസിൽ ചെയ്ത ബൻവർ സിങ് ഷിഖാവത്ത് എന്ന പോലീസ് സൂപ്രണ്ടിന്റെ റോൾ ഇന്ത്യയിലെമ്പാടും സിനിമ പ്രേക്ഷകർക്കും നിരൂപകർക്കുമിടയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു ചിത്രം.

ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ കൊണ്ടെത്തിച്ചുകൊണ്ടവസാനിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിൽ എന്തൊക്കെയുണ്ടാകും എന്നാണ് ഇനി അറിയേണ്ടത്.

മൂന്നു വര്‍ഷത്തോളം ഇടവേളയെടുത്തതിനു ശേഷം ഒരു അല്ലു അര്‍ജുൻ ചിത്രം എന്ന നിലയിൽ ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്‌ടിച്ച ചിത്രമാണ് പുഷ്പ ആദ്യഭാഗം. അത്‌കൊണ്ട് തന്നെ വലിയ ആവേശത്തോടെയാണ് പുഷ്പ 2വിന്റെ പോസ്റ്ററും ടീസറും സ്വീകരിക്കപ്പെട്ടത്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ്.

പുഷ്പ 2 തീയേറ്ററുകളിലെത്തിക്കാൻ ഇ 4 എന്റര്‍ടെയ്ന്‍മെന്റ്‌സ്‌; വിതരണാവകാശം റെക്കോഡ് തുകയ്ക്ക്
അല്ലുവിനെ മല്ലുവാക്കിയ ചിത്രം; 'ആര്യ'യുടെ ഇരുപത് വർഷം

അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഛായാഗ്രാഹകൻ: മിറെസ്‌ലോ കുബ ബ്രോസെക്, സംഘട്ടനം: പീറ്റര്‍ ഹെയ്ന്‍, കേച്ച കംഫാക്ഡീ, ഡ്രാഗണ്‍ പ്രകാശ്, നബകാന്ത, നൃത്തസംവിധാനം: പ്രേം രക്ഷിത്, വിജയ്‌ പോളാക്കി, സൃഷ്ടി വര്‍മ, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

logo
The Fourth
www.thefourthnews.in