തൃഷയുടെ വിവാഹ വാർത്ത വ്യാജം; അഭ്യൂഹം തള്ളി താരവും കുടുംബവും

തൃഷയുടെ വിവാഹ വാർത്ത വ്യാജം; അഭ്യൂഹം തള്ളി താരവും കുടുംബവും

തൃഷ മലയാളി നിര്‍മാതാവിനെ വിവാഹം ചെയ്യാന്‍ പോകുന്നതായും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമായിരുന്നു വാര്‍ത്തകള്‍

തെന്നിന്ത്യന്‍ താരം ത്യഷയുടെ വിവാഹ വാര്‍ത്ത തള്ളി കുടുംബം. അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്ന് തൃഷയുടെ അമ്മ ഉമ കൃഷ്ണന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു. തൃഷ മലയാളി നിര്‍മാതാവിനെ വിവാഹം ചെയ്യാന്‍ പോകുന്നതായും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമായിരുന്നു വാര്‍ത്തകള്‍. ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിവാഹം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നത് ഒഴിവാക്കണമെന്ന് തൃഷയും ട്വിറ്ററിൽ അഭ്യർത്ഥിച്ചു .

തൃഷയുടെ വിവാഹ വാർത്ത വ്യാജം; അഭ്യൂഹം തള്ളി താരവും കുടുംബവും
'കടകൻ' വരുന്നു; അറിയിപ്പുമായി ലോകേഷ് കനകരാജും ലിജോ ജോസ് പെല്ലിശ്ശേരിയും

ആരുടെയും സമ്മര്‍ദം കൊണ്ട് വിവാഹിതയാകില്ലെന്നും ഒത്തുപോകാന്‍ കഴിയാതെ ഡിവോഴ്‌സിലേക്ക് പോകാന്‍ താല്‍പ്പര്യമില്ലെന്നുമാണ് വിവാഹത്തെ സംബന്ധിച്ച് തൃഷ പ അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളത് .

ലോകേഷ് കനകരാജിന്റെ ലിയോയുടെ തിരക്കിലാണ് നിലവിൽ തൃഷ. ചിത്രം ഒക്ടോബർ 19 ന് തീയേറ്ററുകളിലെത്തും. കമൽഹാസൻ, അജിത്ത് തുടങ്ങിയ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളാണ് തൃഷയുടെ ലൈൻ അപ്പിലുള്ളത്.

logo
The Fourth
www.thefourthnews.in