ഫെഫ്ക യൂണിയന് പുതിയ ഭാരവാഹികള്‍; പ്രസിഡന്‌റ് സിബി മലയില്‍, സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍

ഫെഫ്ക യൂണിയന് പുതിയ ഭാരവാഹികള്‍; പ്രസിഡന്‌റ് സിബി മലയില്‍, സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍

ഇന്നലെ കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്

ഫെഫ്ക സംഘടനയുടെ പുതിയ പ്രസിഡന്റായി സിബി മലയിലിനെയും ജനറല്‍ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനെയും തിരഞ്ഞെടുത്തു. ഇന്നലെ കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സോഹന്‍ സീനുലാല്‍ വര്‍ക്കിങ് സെക്രട്ടറിയും സതീഷ് ആര്‍ എച്ച് ട്രഷററുമായിരിക്കും.

ജി എസ് വിജയന്‍, എന്‍ എം ബാദുഷ, ദേവി, അനില്‍ ആറ്റുകാല്‍, ജാഫര്‍ കാഞ്ഞിരപ്പിള്ളി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

ഷിബു ജി സുശീലന്‍, നിമേഷ് എം, ബെന്നി ആര്‍ട്ട് ലൈന്‍, പ്രദീപ് രംഗന്‍, അനീഷ് ജോസഫ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍.

ഫെഫ്ക യൂണിയന് പുതിയ ഭാരവാഹികള്‍; പ്രസിഡന്‌റ് സിബി മലയില്‍, സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍
എന്തുകൊണ്ട് മീരാ ജാസ്മിന്‍- നരേന്‍ കോമ്പോ? ക്വീന്‍ എലിസബത്തിന്‌റെ വിശേഷങ്ങളുമായി താരങ്ങള്‍

ഇരുപത്തി ഒന്ന് അംഗസംഘടനകളില്‍ നിന്നുള്ള അറുപത്തി മൂന്ന് ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് ഭാരവാഹികളെ ഐകകണ്‌ഠേന തിരഞ്ഞെടുത്തത്.

ഫെഫ്കയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ആസ്ഥാന മന്ദിര നിര്‍മാണം, കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളുമായാണ് ഫെഫ്ക പുതിയ വര്‍ഷപ്പിറവിയിലേക്ക് പ്രവേശിക്കുന്നത്.

logo
The Fourth
www.thefourthnews.in