എന്തുകൊണ്ട് മീരാ ജാസ്മിന്‍- നരേന്‍ കോമ്പോ? ക്വീന്‍ എലിസബത്തിന്‌റെ വിശേഷങ്ങളുമായി താരങ്ങള്‍

എന്തുകൊണ്ട് മീരാ ജാസ്മിന്‍- നരേന്‍ കോമ്പോ? ക്വീന്‍ എലിസബത്തിന്‌റെ വിശേഷങ്ങളുമായി താരങ്ങള്‍

എം പത്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന മീര ജാസ്‍മിൻ - നരേൻ ചിത്രം 'ക്വീന്‍ എലിസബത്ത്' ഡിസംബർ 29നാണ് തീയേറ്ററുകളിലെത്തുന്നത്

മീരാ ജാസ്‍മിനും നരേനും വീണ്ടും ഒന്നിക്കുന്ന 'ക്വീന്‍ എലിസബത്ത്' ഡിസംബർ 29 ന് തിയേറ്ററുകളിലെത്തുകയാണ്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം റൊമാൻറിക് കോമഡി എന്റർടെയിനറായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് മീരാ ജാസ്‍മിനും നരേനും സംവിധായകന്‍ എം പത്മകുമാറും ദി ഫോർത്തിനൊപ്പം ചേരുന്നു.

മീരയുടെ രണ്ടാം വരവ്

'ആരുമായും അധികം സംസാരിക്കാത്ത, ധാർഷ്ട്യമുള്ള ശക്തമായ ഒരു കഥാപാത്രമാണ് ക്വീന്‍ എലിസബത്തിൽ അവതരിപ്പിക്കുന്നത്. സിനിമ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നു. നല്ല ക്ലാരിറ്റിയുള്ള സംവിധായകരുടെ കൂടെ വർക്ക്‌ ചെയ്യാൻ കഴിയുന്നത് നല്ല രസമാണ്. സിനിമയിൽ കൂടുതൽ സജീവമാകും. തനിക്ക് ഒരുപാട് പ്രിയപ്പെട്ട ഒന്നാണ് ഒരേ കടലിൽ അവതരിപ്പിച്ച കഥാപാത്രം. ആ പട്ടികയിലേയ്ക്ക് ക്യൂൻ എലിസബത്തിലെ കഥാപാത്രവും മാറട്ടെ എന്ന് ആഗ്രഹിക്കുന്നു', മീര ജാസ്മിൻ പറഞ്ഞു.

പാൻ ഇന്ത്യൻ നരേൻ

'അച്ചുവിന്റെ അമ്മയിലെ പല രംഗങ്ങളും ഓർമിപ്പിക്കാവുന്ന സാഹചര്യങ്ങൾ ക്വീന്‍ എലിസബത്തിലുണ്ടെന്ന് നരേന്‍. മീരയാണ് എലിസബത്തിന്റെ കഥാപാത്രം ചെയ്യുന്നതെന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി. ഞങ്ങൾ ഒരുമിച്ചുള്ള രംഗങ്ങളൊക്കെ ഏറെ രസകരമായിരുന്നു. മലയാള സിനിമ ഏറ്റവും മികച്ച രീതിയിലാണ് നിൽക്കുന്നത്. മലയാളത്തിൽ കുറെയധികം സിനിമകൾ എനിക്ക് നഷ്ടപ്പെട്ടു പോയിട്ടുണ്ട്. കമ്മിറ്റ് ചെയ്തതിനുശേഷം ക്യാൻസൽ ചെയ്യേണ്ടിവന്ന ചിത്രങ്ങൾ വരെയുണ്ട്.

ഈ സമയത്ത് തമിഴ് സിനിമയിൽ കൂടുതൽ അവസരങ്ങൾ വന്നിരുന്നു. ന്യൂജനറേഷൻ സംവിധായകർ കേരളത്തിൽ ഉയർന്നുവന്നപ്പോൾ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല. മലയാളത്തിൽ കൂടുതൽ സജീവമാകാനാണ് ആഹ്രഹം- നരേന്‍ പറഞ്ഞു.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമാകാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ആ ലോകം വളർന്നുകൊണ്ടിരിക്കുകയാണ്. 'കൈതി' യുടെ രണ്ടാം ഭാഗത്തിൽ താനും ഉണ്ടാവുമെന്നും നരേൻ പറഞ്ഞു.

എന്തുകൊണ്ട് മീരാ ജാസ്മിന്‍- നരേന്‍ കോമ്പോ? ക്വീന്‍ എലിസബത്തിന്‌റെ വിശേഷങ്ങളുമായി താരങ്ങള്‍
ഷാരൂഖ് ഖാൻ, മോഹൻലാൽ, രജിനികാന്ത്, വടിവേലു...; തിരിച്ചുവരവുകളുടെ 2023

ഇത് വേറിട്ട പരീക്ഷണം

ആദ്യമായാണ് റൊമാൻറിക് കോമഡി വിഭാഗത്തിൽ ഒരു സിനിമ ചെയ്യുന്നത്. അതിന്റെ എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നതായി ചിത്രത്തിന്റെ സംവിധായകന്‍ എം പത്മകുമാര്‍ പറഞ്ഞു. ശ്വേത മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, രണ്‍ജി പണിക്കർ, ജോണി ആന്റണി, മല്ലിക സുകുമാരൻ, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയ ഒരു വലിയ താര നിരതന്നെ സിനിമയിൽ ഉണ്ട്. എല്ലാവരും ഒരു കുടുംബം പോലെയാണ് സഹകരിച്ചത്.

ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു കഥാപാത്രത്തെയാണ് മീര ജാസ്മിൻ സിനിമയിൽ അവതരിപ്പിക്കുന്നത്. മീര തന്നെ ചെയ്യണമെന്ന തീരുമാനത്തിലേക്ക് എത്താനുള്ള കാരണവും അതാണ്. മോഹൻലാലിനെ പോലെതന്നെ വളരെ നൈസര്‍ഗികമായി അഭിനയിക്കാൻ മീരയ്ക്ക് കഴിയും. മലയാളികൾ കാത്തിരിക്കുന്ന മീര - നരേൻ കോമ്പോ കൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ജോസഫ് ഒക്കെ ഇപ്പോഴും ചർച്ച ആകുന്നതിൽ ഒരു സംവിധായകൻ എന്ന നിലയിൽ വളരെ സന്തോഷമുണ്ട്. കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എം പത്മകുമാര്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in