തിയേറ്റർ ഉടമകളുമായി ഒത്തുതീർപ്പിലെത്തി; രൺജി പണിക്കർക്കെതിരായ വിലക്ക് നീക്കി ഫിയോക്ക്

തിയേറ്റർ ഉടമകളുമായി ഒത്തുതീർപ്പിലെത്തി; രൺജി പണിക്കർക്കെതിരായ വിലക്ക് നീക്കി ഫിയോക്ക്

തര്‍ക്കം പരിഹരിച്ചതിലൂടെ രൺജി പണിക്കർ അഭിനയിച്ച 'എ രഞ്ജിത്ത് സിനിമ'യുടെ റിലീസ് പ്രതിസന്ധിയും നീങ്ങി

നടനും സംവിധായകനുമായ രൺജി പണിക്കർക്കെതിരായ അപ്രഖ്യാപിത വിലക്ക് നീക്കി തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. തീയേറ്ററുകൾക്ക് രൺജി പണിക്കർ നൽകാനുള്ള കുടിശിക സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ ധാരണയിലായതോടെയാണ് അപ്രഖ്യാപിത വിലക്ക് നീങ്ങിയത്.

രണ്‍ജി പണിക്കർ പങ്കാളിയായ സിനിമ നിർമാണ - വിതരണക്കമ്പനി വൻ തുക കുടിശിക നൽകാനുണ്ടെന്നായിരുന്നു സംഘടനയുടെ ആരോപണം.

ലേലം 2 ഉൾപ്പെടെ പുതിയ പ്രോജക്ടുകളുടെ പേരിൽ 40 ലക്ഷത്തോളം രൂപ തീയേറ്ററുകളിൽ നിന്ന് അഡ്വാൻസ് വാങ്ങിയെന്നും വർഷങ്ങൾ കഴിഞ്ഞിട്ടും പ്രോജക്ടുകൾ നടപ്പാകുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ലെന്നാണ് ഫിയോക്കിന്റെ ആരോപണം.

തിയേറ്റർ ഉടമകളുമായി ഒത്തുതീർപ്പിലെത്തി; രൺജി പണിക്കർക്കെതിരായ വിലക്ക് നീക്കി ഫിയോക്ക്
പ്രദീപ് രംഗനാഥന്റെ സഹോദരിയായി നയൻതാര; വിഘ്‌നേഷ് ശിവൻ ചിത്രം ഒരുങ്ങുന്നു

ഏഴു വർഷം മുൻപാണ് രണ്‍ജി പണിക്കരുടെ നേതൃത്വത്തിൽ പുതിയ കമ്പനി പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫിയോക്ക് ഫെഫ്കയ്ക്കും താരസംഘടനയായ അമ്മയ്ക്കും പരാതി നൽകിയിരുന്നെങ്കിലും പ്രശ്‌നം പരിഹരിക്കാൻ സാധിച്ചിരുന്നില്ല.

ആറു മാസം മുൻപ് ചേർന്ന യോഗത്തിൽ രൺജി പണിക്കരെ വിലക്കാൻ തീയേറ്റർ ഉടമകൾ തീരുമാനിച്ചെങ്കിലും ഇത് നടപ്പായിരുന്നില്ല. തുടർന്ന് കുടിശിക തീർക്കാതെ രൺജി പണിക്കരുമായി സഹകരിക്കേണ്ടതില്ലെന്നും താരം അഭിനയിച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കേണ്ടെന്നും തീരുമാനമെടുത്തിരുന്നു.

തിയേറ്റർ ഉടമകളുമായി ഒത്തുതീർപ്പിലെത്തി; രൺജി പണിക്കർക്കെതിരായ വിലക്ക് നീക്കി ഫിയോക്ക്
എംജിആര്‍ കെെപിടിച്ചുകൊണ്ടുവന്ന പുരട്ച്ചി തലെെവി; മരണത്തിലും തുടര്‍ന്ന ദുരൂഹത

രൺജി പണിക്കർ അഭിനയിച്ച പുതിയ ചിത്രം 'എ രഞ്ജിത്ത് സിനിമ'യുടെ റിലീസ് പ്രഖ്യാപിച്ചതോടെയായിരുന്നു പുതിയ തീരുമാനം. തർക്കത്തിൽ തീരുമാനമായതോടെ സിനിമയുടെ റിലീസ് പ്രതിസന്ധിയും നീങ്ങി

logo
The Fourth
www.thefourthnews.in