പ്രദീപ് രംഗനാഥന്റെ സഹോദരിയായി നയൻതാര; വിഘ്‌നേഷ് ശിവൻ ചിത്രം ഒരുങ്ങുന്നു

പ്രദീപ് രംഗനാഥന്റെ സഹോദരിയായി നയൻതാര; വിഘ്‌നേഷ് ശിവൻ ചിത്രം ഒരുങ്ങുന്നു

അജിത്തിനെ നായകനാക്കി വിഘ്‌നേഷ് ശിവൻ ചിത്രമൊരുക്കുന്നുവെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ

'ലവ് ടുഡെ'യ്ക്ക് ശേഷം പ്രദീപ് രംഗനാഥൻ നായകനാവുന്ന രണ്ടാമത്തെ ചിത്രത്തിൽ നയൻതാര നായികയാവുമെന്ന് റിപ്പോർട്ട്. വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രദീപിന്റെ മൂത്തസഹോദരിയായിട്ടാണ് നയൻതാര എത്തുന്നത്.

'കാത്തുവാക്കുള്ളെ രണ്ട് കാതൽ' എന്ന ചിത്രത്തിന് ശേഷം വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യോഗി ബാബുവും പ്രധാനവേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ചിത്രത്തിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

പ്രദീപ് രംഗനാഥന്റെ സഹോദരിയായി നയൻതാര; വിഘ്‌നേഷ് ശിവൻ ചിത്രം ഒരുങ്ങുന്നു
'പെരുംകളിയാട്ടം' അക്കിര കുറോസാവയുടെ 'സെവൻ സമുറായ്'ക്കുള്ള ആദരം: ജയരാജ്

'കോമാളി' എന്ന ചിത്രത്തിലൂടെ സംവിധായകനായ പ്രദീപ് സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച 'ലവ് ടുഡെ' പ്രേഷക പ്രശംസ. ബോക്‌സോഫീസിൽ വിജയമായ ചിത്രത്തിന് ശേഷം നായകനായി നിരവധി ഓഫറുകൾ പ്രദീപിന് വന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്.

നേരത്തെ അജിത്തിനെ നായകനാക്കി വിഘ്‌നേഷ് ശിവൻ ചിത്രമൊരുക്കുന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ചില കാരണങ്ങൾ കൊണ്ട് ചിത്രം നടക്കാതെ പോകുകയായിരുന്നു.

പ്രദീപ് രംഗനാഥന്റെ സഹോദരിയായി നയൻതാര; വിഘ്‌നേഷ് ശിവൻ ചിത്രം ഒരുങ്ങുന്നു
2023 ലെ മികച്ച ഇന്ത്യൻ വെബ് സീരീസുകൾ

തുടർന്നാണ് പുതിയ ചിത്രം ഒരുക്കാൻ വിഘ്‌നേഷ് ശിവൻ തീരുമാനിച്ചത്. ചിത്രത്തിൽ ജാൻവി കപൂറായിരിക്കും നായികയെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പുറത്തുവന്നിരുന്നു.

logo
The Fourth
www.thefourthnews.in