കുടിശിക തീർത്തില്ല, രണ്‍ജി പണിക്കർക്ക് അപ്രഖ്യാപിത വിലക്കുമായി ഫിയോക്ക്

കുടിശിക തീർത്തില്ല, രണ്‍ജി പണിക്കർക്ക് അപ്രഖ്യാപിത വിലക്കുമായി ഫിയോക്ക്

ഇതു സംബന്ധിച്ച് ഫിയോക്ക് ഫെഫ്കയ്ക്കും താരസംഘടനയായ അമ്മയ്ക്കും പരാതി നൽകിയിരുന്നു.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കർക്ക് വിലക്കുമായി തീയേറ്റർ ഉടമകളുടെ സംഘടന ഫിയോക്ക്. രഞ്ജി പണിക്കർ പങ്കാളിയായ സിനിമ നിർമാണ - വിതരണക്കമ്പനി വൻ തുക കുടിശിക നൽകാനുണ്ടെന്ന് സംഘടന. 7 വർഷം മുൻപാണ് രഞ്ജി പണിക്കരുടെ നേതൃത്വത്തിൽ പുതിയ കമ്പനി പ്രഖ്യാപിച്ചത്. ലേലം 2 ഉൾപ്പെടെ പുതിയ പ്രോജക്ടുകളുടെ പേരിൽ 40 ലക്ഷത്തോളം രൂപ തീയേറ്ററുകളിൽ നിന്ന് അഡ്വാൻസ് വാങ്ങി. വർഷങ്ങൾ കഴിഞ്ഞിട്ടും പ്രോജക്ടുകൾ നടപ്പാകുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ലെന്നാണ് ഫിയോക്കിന്റെ ആരോപണം.

ഇതു സംബന്ധിച്ച് ഫിയോക്ക് ഫെഫ്കയ്ക്കും താരസംഘടനയായ അമ്മയ്ക്കും പരാതി നൽകിയിരുന്നു. 6 മാസം മുൻപ് ചേർന്ന യോഗത്തിൽ രൺജി പണിക്കരെ വിലക്കാൻ തീയേറ്റർ ഉടമകൾ തീരുമാനിച്ചെങ്കിലും ഇത് നടപ്പായില്ല. രണ്‍ജി പണിക്കർ അഭിനയിച്ച സിനിമകൾ ഈ കാലയളവിൽ തീയേറ്ററുകളിലെത്തുകയും ചെയ്തു. ഇതരസിനിമ സംഘടനകളുമായി നടത്തിയ ചർച്ചകൾ വിജയിക്കാതെ വന്നതോടെയാണ് കർശന നിലപാട് സ്വീകരിക്കാൻ ഫിയോക്ക് തീരുമാനിച്ചത്.

കുടിശിക തീർത്തില്ല, രണ്‍ജി പണിക്കർക്ക് അപ്രഖ്യാപിത വിലക്കുമായി ഫിയോക്ക്
'31 വർഷത്തെ വിജയിസം'; 'എലി മൂഞ്ചി'യെന്ന് കളിയാക്കിയവരെ 'ദളപതി'യെന്ന് വിളിപ്പിച്ച വിജയ്

കുടിശിക തീർക്കാതെ രണ്‍ജി പണിക്കരുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനം ഫിയോക്ക് തങ്ങളുടെ അംഗങ്ങളെ അറിയിച്ചിട്ടുണ്ട്. എന്നാൽ വിലക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സംഘടനക്ക് കഴിയില്ല. തൊഴിൽ മേഖലയിൽ വിലക്ക് ഏർപ്പെടുത്തുന്നത് കോംപറ്റീഷൻ കമ്മീഷന്റെ വിധിക്ക് എതിരാകും. നേരത്തെ സംവിധായകൻ വിനയനെ വിലക്കിയ കേസിൽ സംഘടനകൾക്ക് കമ്മീഷൻ പിഴ ചുമത്തിയിരുന്നു. നിസഹകരണം ഫലത്തിൽ അപ്രഖ്യാപിത വിലക്കാകുന്നതോടെ 'എ രഞ്ജിത്ത് സിനിമ' അടക്കം രൺജി പണിക്കർ അഭിനയിച്ച പുതിയ ചിത്രങ്ങളുടെ റിലീസ് പ്രതിസന്ധിയിലാകും. അതേസമയം വിലക്കിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് രണ്‍ജി പണിക്കർ 'ദ ഫോർത്തിനോട്' പറഞ്ഞു. "വിലക്കിയതായി തനിക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ല. വിലക്കിയെന്ന് പറയുന്നവരോട് ചോദിക്കൂ" എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

logo
The Fourth
www.thefourthnews.in