മോഷണാരോപണം നേരിട്ട വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; നിര്‍മാതാവ് കെ ഇ ജ്ഞാനവേലിനെതിരെ കേസ്

മോഷണാരോപണം നേരിട്ട വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; നിര്‍മാതാവ് കെ ഇ ജ്ഞാനവേലിനെതിരെ കേസ്

നടന്‍ സൂര്യയുടെ ബന്ധുകൂടിയായ കെ ഇ ജ്ഞാനവേല്‍ ഗ്രീന്‍സ്റ്റുഡിയോസ് എന്ന ബാനറിലാണ് സിനിമ നിര്‍മിക്കാറുള്ളത്.

മോഷണാരോപണം നേരിട്ടതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീയുടെ മകളുടെ പരാതിയില്‍ നിര്‍മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ പരാതി. ജ്ഞാനവേലിന്റെ വീട്ടിലെ ജോലിക്കാരിയായിരുന്ന ലക്ഷ്മിയുടെ മകളാണ് നിര്‍മാതാവിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്.

ചെന്നൈയിലെ ടി നഗറിലെ വസതിയില്‍ നിന്ന് ഭാര്യ നേഹയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായതിനെ തുടര്‍ന്ന് കെഇ ജ്ഞാനവേല്‍ രാജ ജോലിക്കാരിയായ ലക്ഷ്മിക്കെതിരെ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ലക്ഷ്മിയെ ചോദ്യം ചെയ്തു. ആഭരണം മോഷ്ടിച്ചിട്ടില്ലെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിന് ഹാജാകാന്‍ പോലീസ് ലക്ഷ്മിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് ആരോപണങ്ങളില്‍ മനംനൊന്ത ലക്ഷ്മി അരളി കുരു കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

മോഷണാരോപണം നേരിട്ട വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; നിര്‍മാതാവ് കെ ഇ ജ്ഞാനവേലിനെതിരെ കേസ്
തുടർച്ചയായ പരാജയം, പഴയ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുന്നു; അക്ഷയ് കുമാർ ചിത്രം സ്ഥിരീകരിച്ച് പ്രിയദർശൻ

നിലവില്‍ ചെന്നൈ റായപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ലക്ഷ്മി. തുടര്‍ന്നാണ് ലക്ഷ്മിയുടെ മകള്‍ കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ പോലീസിനെ സമീപിച്ചത്. നടന്‍ സൂര്യയുടെ ബന്ധുകൂടിയാണ് കെ ഇ ജ്ഞാനവേല്‍.

മോഷണാരോപണം നേരിട്ട വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; നിര്‍മാതാവ് കെ ഇ ജ്ഞാനവേലിനെതിരെ കേസ്
'അധിക്ഷേപിച്ചു, ആക്രമിക്കാന്‍ ശ്രമിച്ചു'; സംഘാടകർക്കെതിരെ ആരോപണവുമായി നീരജ് മാധവ്, ലണ്ടൻ പരിപാടിയിൽ നിന്ന് പിന്മാറി

ഗ്രീന്‍സ്റ്റുഡിയോസ് എന്ന ബാനറിലാണ് സിനിമ നിര്‍മിക്കുന്ന ജ്ഞാനവേലിന്റെ പുതിയ സിനിമ സൂര്യ നായകനായ കങ്കുവയാണ്. നേരത്തെ സംവിധായകന്‍ അമീര്‍ സുല്‍ത്താനെതിരെ കെ ഇ ജ്ഞാനവേല്‍ രാജ ആരോപണം ഉന്നയിച്ചത് തമിഴ്‌നാട്ടില്‍ വിവാദമായിരുന്നു.

കാര്‍ത്തിയെ നായകനായി അവതരിപ്പിച്ച പരുത്തിവീരന്‍ എന്ന ചിത്രത്തിന്റെ നിര്‍മാണത്തിനിടെ സംവിധായകന്‍ അമീര്‍ സുല്‍ത്താന്‍ തട്ടിപ്പ് നടത്തിയെന്നായിരുന്നു ജ്ഞാനവേല്‍ രാജ ആരോപിച്ചത്. ഇതിന് പിന്നാലെ ജ്ഞാനവേലിന് എതിരെ രൂക്ഷ വിമര്‍ശനവും അമീറിന് പിന്തുണയുമായി സിനിമാരംഗത്തെ പ്രമുഖരുമെത്തി. സംവിധായകരായ ഭാരതിരാജ, സമുദ്രകനി, വെട്രിമാരന്‍ തുടങ്ങി നിരവധി പേരാണ് അമീറിന് പിന്തുണയുമായി രംഗത്ത് എത്തിയത്. തുടര്‍ന്ന് വിവാദത്തില്‍ കെ ഇ ജ്ഞാനവേല്‍ മാപ്പുപറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in