തുടർച്ചയായ പരാജയം, പഴയ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുന്നു; അക്ഷയ് കുമാർ ചിത്രം സ്ഥിരീകരിച്ച് പ്രിയദർശൻ

തുടർച്ചയായ പരാജയം, പഴയ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുന്നു; അക്ഷയ് കുമാർ ചിത്രം സ്ഥിരീകരിച്ച് പ്രിയദർശൻ

തുടർച്ചയായ പരാജയങ്ങൾക്കൊടുവിലാണ് വെള്ളിത്തിരയിലെ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുന്നത്

അക്ഷയ് കുമാറിനെ നായകനാക്കി വീണ്ടും ചിത്രമൊരുക്കാനൊരുങ്ങി പ്രിയദർശൻ. അക്ഷയ് കുമാർ ചിത്രങ്ങളുടെ തുടർച്ചയായ പരാജയങ്ങൾക്കൊടുവിലാണ് വെള്ളിത്തിരയിലെ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുന്നത്.

അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത 'ഹേരാ ഫേരി', 'ഗരം മസാല', 'ഭാഗം ഭാഗ്', 'ഭൂൽ ഭുലയ്യ' എന്നീ ചിത്രങ്ങൾക്കുശേഷമാണ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.

തുടർച്ചയായ പരാജയങ്ങൾക്കൊടുവിലാണ് വെള്ളിത്തിരയിലെ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മന്ത്രവാദം അടിസ്ഥാനമാക്കിയുള്ള ഹൊറർ ചിത്രമായിരിക്കും ഇതെന്നാണ് പ്രിയദർശൻ പറഞ്ഞത്. ഏകതാ കപൂർ ആണ് ചിത്രം നിർമിക്കുന്നത്.

തുടർച്ചയായ പരാജയം, പഴയ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുന്നു; അക്ഷയ് കുമാർ ചിത്രം സ്ഥിരീകരിച്ച് പ്രിയദർശൻ
മീടു ക്യാംപെയ്‌നിന് തുടക്കമിട്ട ഹാർവി വെയ്ൻസ്റ്റീൻ കേസ്; ശിക്ഷ റദ്ദാക്കി ന്യൂയോർക്ക് കോടതി

കോമഡി പശ്ചാത്തലത്തിൽ ഒരുക്കുന്ന ഹൊറർ ഫാന്റസി ചിത്രം ഉടൻ ആരംഭിക്കുമെന്ന് എച്ച്ടി സിറ്റിക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞു. രാമക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പൂർത്തിയാക്കിയെന്നും ഉടൻ അക്ഷയ് കുമാറിന്റെ ചിത്രം ഉടൻ ആരംഭിക്കുമെന്നും പ്രിയദർശൻ പറഞ്ഞു.

'ബഡേ മിയാൻ ഛോട്ടേ മിയാൻ' ആണ് അക്ഷയ് കുമാറിന്റെതായി ഒടുവിൽ തീയേറ്ററുകളിൽ എത്തിയ ചിത്രം. എന്നാൽ ചിത്രം ബോക്‌സോഫീസിൽ വലിയ ഹിറ്റായിരുന്നില്ല.

logo
The Fourth
www.thefourthnews.in