മീടു ക്യാംപെയ്‌നിന് തുടക്കമിട്ട ഹാർവി വെയ്ൻസ്റ്റീൻ കേസ്; ശിക്ഷ റദ്ദാക്കി ന്യൂയോർക്ക് കോടതി

മീടു ക്യാംപെയ്‌നിന് തുടക്കമിട്ട ഹാർവി വെയ്ൻസ്റ്റീൻ കേസ്; ശിക്ഷ റദ്ദാക്കി ന്യൂയോർക്ക് കോടതി

നാലുപേരടങ്ങിയ ബെഞ്ചിൽ 3-1 എന്ന നിലയിലാണ് ഹാർവിക്കെതിരായ ശിക്ഷ നടപടി റദ്ദാക്കാൻ വിധിച്ചത്

ഹോളിവുഡിലെ മീടു ക്യാംപെയ്‌നിന് തുടക്കം കുറിച്ച ബലാത്സംഗകേസിൽ പ്രതിയും നിർമാതാവുമായ ഹാർവി വെയ്ൻസ്റ്റീനെതിരായ ശിക്ഷാവിധി റദ്ദാക്കി ന്യൂയോർക്ക് സുപ്രീം കോടതി. കേസിന്റെ ഭാഗമല്ലാത്ത സ്ത്രീകളെ സാക്ഷികളായി വിചാരണ ചെയ്തതെന്ന് ചൂണ്ടികാട്ടിയാണ് ന്യൂയോർക്ക് സുപ്രീം കോടതി ശിക്ഷാ വിധി റദ്ദാക്കിയത്.

കേസിൽ മൊഴി നൽകിയവരെ വീണ്ടും വിചാരണ ചെയ്യാനും കോടതി വിധിച്ചു. നാലുപേരടങ്ങിയ ബെഞ്ചിൽ 3-1 എന്ന നിലയിലാണ് ഹാർവിക്കെതിരായ ശിക്ഷ നടപടി റദ്ദാക്കാൻ വിധിച്ചത്. ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ച സ്ത്രീകൾക്ക് നിരാശ പകരുന്നതാണ് കോടതിയുടെ വിധിയെന്ന് വിധിയോട് വിയോജിച്ച് വോട്ട് ചെയ്ത ജഡ്ജി മാഡ്ലൈൻ സിങ്ഗാസ് പിന്നീട് പറഞ്ഞു.

2020 ലാണ് ഹാർവി വെയ്സ്റ്റീനെതിരായ ബലാത്സംഗ കേസ് വിചാരണ ആരംഭിച്ചത്. കേസിന്റെ ഭാഗമല്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിചാരണ ജഡ്ജി വെയ്ൻസ്റ്റീനെതിരെ അന്യായമായി സാക്ഷിമൊഴി അനുവദിച്ചതായി കോടതി കണ്ടെത്തി.

മീടു ക്യാംപെയ്‌നിന് തുടക്കമിട്ട ഹാർവി വെയ്ൻസ്റ്റീൻ കേസ്; ശിക്ഷ റദ്ദാക്കി ന്യൂയോർക്ക് കോടതി
പുറത്ത് ചൂടാണ്; വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ആരോഗ്യത്തിനും വേണം ശ്രദ്ധ

അതേസമയം 2022 ൽ ലോസ് ഏഞ്ചൽസിൽ മറ്റൊരു ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ 72 കാരനായ വെയ്ൻസ്‌റ്റൈൻ ജയിലിൽ തുടരും. 2017 ൽ ആണ് വെയ്ൻസ്റ്റെയ്നെതിരെ സ്ത്രീകൾ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്.

ലോകവ്യാപകമായി മീടു ക്യാംപെയ്‌നിന് തുടക്കം കുറിക്കുന്നതിന് ഈ സംഭവം കാരണമായി. അതേസമയം ന്യൂയോർക്ക് കോടതിയുടെ വിധി നിയമപരമായ സാങ്കേതികതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വെയ്ൻസ്‌റ്റൈനെ കുറ്റവിമുക്തനാക്കിയതല്ലെന്നും നിയമവിദഗ്ധർ മാധ്യമങ്ങളോട് പറഞ്ഞു.

23 വർഷത്തേക്കായിരുന്നു നേരത്തെ വെയ്ൻസ്റ്റീനെ കോടതി ശിക്ഷിച്ചിരുന്നത്. 2006-ൽ ഒരു ടിവി, ഫിലിം പ്രൊഡക്ഷൻ അസിസ്റ്റന്റിനെതിരായും 2013-ൽ ഒരു അഭിനേത്രിക്കെതിരായും ഹാർവി ലൈംഗീകാതിക്രമം നടത്തിയെന്നായിരുന്നു കേസ്.

മീടു ക്യാംപെയ്‌നിന് തുടക്കമിട്ട ഹാർവി വെയ്ൻസ്റ്റീൻ കേസ്; ശിക്ഷ റദ്ദാക്കി ന്യൂയോർക്ക് കോടതി
IPL 2024| വെടിക്കെട്ടില്ല, നനഞ്ഞ പടക്കമായി ഹൈദരാബാദ്; ബെംഗളൂരുവിന് രണ്ടാം ജയം

2017 നിരവധി സ്ത്രീകളായിരുന്നു വെയ്ൻസ്റ്റീനെതിരെ പരസ്യമായി രംഗത്ത് എത്തിയത്. 2017 ഒക്ടോബറിൽ, ദ ന്യൂയോർക്ക് ടൈംസും ന്യൂയോർക്കറും ചേർന്ന് ഹാർവിയുടെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് ദി വെയ്ൻസ്‌റ്റൈൻ കമ്പനിയിൽ നിന്ന് (ഠണഇ) ഹാർവിയെ പുറത്താക്കി, അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിൽ നിന്നും മറ്റ് പ്രൊഫഷണൽ അസോസിയേഷനുകളിൽ നിന്നും സമാനമായ നടപടി ഉണ്ടായി.

ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക് സിറ്റി, ലണ്ടൻ എന്നിവിടങ്ങളിലായി കുറഞ്ഞത് ആറ് സ്ത്രീകളുടെ പരാതികളിൽ ക്രിമിനൽ അന്വേഷണം നടന്നു. 2018 മെയ് മാസത്തിൽ, വെയ്ൻസ്‌റ്റൈനെ ന്യൂയോർക്കിൽ വെച്ച് അറസ്റ്റ് ചെയ്യുകയും ബലാത്സംഗത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കും കുറ്റം ചുമത്തുകയും ചെയ്തു. ഹാർവിക്കെതിരായ കേസിനെ തുടർന്ന് #Metoo എന്ന ഹാഷ്ടാഗിന് കീഴിൽ സോഷ്യൽ മീഡിയയിൽ സ്വന്തം അനുഭവങ്ങൾ പങ്കുവെക്കാൻ ഇത് ധാരാളം സ്ത്രീകളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in