'ലിയോ'ക്കൊപ്പം 'ആന്റണി'യെത്തും; ജോഷി ചിത്രത്തിന്റെ ടീസർ ഒക്ടോബർ 19 ന്

'ലിയോ'ക്കൊപ്പം 'ആന്റണി'യെത്തും; ജോഷി ചിത്രത്തിന്റെ ടീസർ ഒക്ടോബർ 19 ന്

മലയാളത്തിന് പുറമെ, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രമെത്തും

ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആന്റണിയുടെ ടീസർ ലിയോ ചിത്രത്തിനൊപ്പമെത്തും. ഒക്ടോബർ 19 നാണ് ടീസർ പുറത്തുവിടുന്നത്. പാപ്പൻ എന്ന ചിത്രത്തിനുശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജാണ് നായകനാവുന്നത്.

'ലിയോ'ക്കൊപ്പം 'ആന്റണി'യെത്തും; ജോഷി ചിത്രത്തിന്റെ ടീസർ ഒക്ടോബർ 19 ന്
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്ന് ഇനി എത്ര ചിത്രങ്ങൾ? ലൈനപ്പ് സൂചിപ്പിച്ച് സംവിധായകൻ

ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോളും നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നീ ബാനറുകൾക്ക് വേണ്ടി സുശീൽ കുമാർ അഗ്രവാളും നിതിൻ കുമാറും രജത് അഗ്രവാളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മാസ്സ് ആക്ഷൻ സിനിമയായി ഒരുങ്ങുന്ന ആന്റണിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് വർമയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രം നവംബർ 23 ന് റിലീസ് ചെയ്യും മലയാളത്തിന് പുറമെ, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രമെത്തും.

ജോജു ജോർജ്, കല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പൊറിഞ്ചു മറിയം ജോസിന് ശേഷം മറ്റൊരു ജോഷി ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്ന് ജോജു ജോർജ് പറഞ്ഞു. ഒരു പാൻ ഇന്ത്യൻ ജോഷി ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം വലിയ ഭാഗ്യമായാണ് കാണുന്നതെന്ന ചിത്രത്തിലെ നായിക കല്യാണി പ്രിയദർശൻ പറഞ്ഞു.

രചന - രാജേഷ് വർമ, ഛായാഗ്രഹണം - രണദിവെ, എഡിറ്റിങ് ശ്യാം ശശിധരൻ, ക്രിയേറ്റിവ് കോൺട്രിബ്യുട്ടർ- ആർ ജെ ഷാൻ.

logo
The Fourth
www.thefourthnews.in