വൈഎസ്ആറായി വീണ്ടും മമ്മൂട്ടി;  യാത്ര 2 ഒരുങ്ങുന്നു, ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

വൈഎസ്ആറായി വീണ്ടും മമ്മൂട്ടി; യാത്ര 2 ഒരുങ്ങുന്നു, ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

ആദ്യ ഭാഗത്തില്‍ വൈ.എസ് ആറിന്റെ ജീവിത കഥ പറഞ്ഞപ്പോള്‍ രണ്ടാം ഭാഗം ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജീവിതമാണ് അവതരിപ്പിക്കുന്നത്

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വീണ്ടുമെത്തുന്നു. ഏറെ ഹിറ്റായ യാത്രയുടെ രണ്ടാം ഭാഗത്തിലാണ് വൈ എസ് ആറായി മമ്മൂട്ടി വീണ്ടുമെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തിങ്കളാഴ്ച പുറത്തുവിടും. ആദ്യ ഭാഗത്തില്‍ വൈഎസ് ആറിന്റെ ജീവിത കഥ പറഞ്ഞപ്പോള്‍ രണ്ടാം ഭാഗം ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജീവിതമാണ് അവതരിപ്പിക്കുന്നത്. ജീവയാണ് ജഗനായി വെള്ളിത്തിരയില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വൈഎസ്ആറായി വീണ്ടും മമ്മൂട്ടി;  യാത്ര 2 ഒരുങ്ങുന്നു, ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്
മമ്മൂട്ടി എന്ന മഹാ സ്‌ക്വാഡ്

ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. 'ഞാന്‍ ആരാണെന്ന് ലോകത്തിന് അറിയില്ലായിരിക്കും പക്ഷേ ഓര്‍ക്കുക ഞാന്‍ വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകനാണ്' എന്ന വാചകത്തോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിത കഥയായിരുന്നു 'യാത്ര' യില്‍ അവതരിപ്പിച്ചത്. 2004 ല്‍ ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുന്നതിന് കാരണമായ പദയാത്രയായിരുന്നു ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.

വൈ.എസ്.ആറിന്റെ മരണവും തുടര്‍ന്ന് ജഗന്‍ നേതൃസ്ഥാനത്തേക്ക് എത്തിയതിന്റെയും കഥയാണ് യാത്ര 2 അവതിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ല്‍ റിലീസ് ചെയ്ത 'യാത്ര' ജഗന്റെ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ വലിയ രീതിയില്‍ സഹായിച്ചതായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. 2024 ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇപ്പോള്‍ യാത്രയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. യാത്ര 2 ന്റെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

വൈഎസ്ആറായി വീണ്ടും മമ്മൂട്ടി;  യാത്ര 2 ഒരുങ്ങുന്നു, ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്
ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം ഇനി വിശാഖപട്ടണം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി

മമ്മൂട്ടിയുടെ കഥാപാത്രമായ വൈ.എസ്.ആറിന്റെ ചിത്രങ്ങള്‍ വെച്ചുള്ള തെരഞ്ഞെടുപ്പ് പോസ്റ്ററുകളും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രസംഗിക്കുന്ന ചിത്രങ്ങളുമായിരുന്നു പുറത്തുവന്നത്.

വൈ.എസ്. ആറിന്റെ അച്ഛന്‍ രാജ റെഡ്ഡിയുടെ വേഷത്തില്‍ ജഗപതി ബാബു, വൈഎസ്ആറിന്റെ ആത്മാവെന്ന് അവകാശപ്പെടുന്ന കെ.വി.പി രാമചന്ദ്ര റാവുവായി റാവു രമേശ്, തെലുങ്ക് ദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഗൗരു ചരിത എന്ന കഥാപാത്രമായി അനസൂയ എന്നിവരായിരുന്നു യാത്രയില്‍ എത്തിയത്. മഹി വി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം 2024 ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in