'ക്ലീന്‍ യു' സർട്ടിഫിക്കറ്റോടെ 'കുറുക്കന്‍' തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

'ക്ലീന്‍ യു' സർട്ടിഫിക്കറ്റോടെ 'കുറുക്കന്‍' തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ചിത്രത്തിലെ 'ഈശ്വരൻ ലഞ്ചിന് പോയപ്പോൾ' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയും പുറത്തിറക്കി

ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്ന കുറുക്കന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 27 ന് ചിത്രം തീയേറ്ററുകളില്‍ എത്തും. ക്ലീൻ യു സർട്ടിഫിക്കേറ്റോട് കൂടിയാണ് ചിത്രം തീയേറ്ററിലെത്തുന്നത്.

ചിത്രത്തിലെ 'ഈശ്വരൻ ലഞ്ചിന് പോയപ്പോൾ' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയും റിലീസ് ചെയ്തു. മുഴുനീള ഫണ്‍ ഇന്‍വസ്റ്റിഗേഷന്‍ ചിത്രമായ കുറുക്കന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്ലറുമെല്ലാം ഏറെ ജനശ്രദ്ധ നേടിയിരുന്നു. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മിക്കുന്ന ചിത്രം നവാഗതനായ ജയലാല്‍ ദിവാകരനാണ് സംവിധാനം ചെയ്യുന്നത്.

സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, ജോജി, സംവിധായകൻ ദിലീപ് മേനോൻ, അശ്വതി ലാൽ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, ബാലാജി ശർമ്മ, അഞ്ജലി സത്യനാഥ്‌ എന്നിവരും മറ്റ് വേഷങ്ങളിൽ എത്തുന്നുണ്ട്.

'ക്ലീന്‍ യു' സർട്ടിഫിക്കറ്റോടെ 'കുറുക്കന്‍' തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
'ബാലതാരത്തിനുള്ള അവാർഡ് ലഭിച്ചത് അർഹതപ്പെട്ടവർക്ക് തന്നെ'; അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്ന് 'മാളികപ്പുറം' തിരക്കഥാകൃത്ത്

മനോജ് റാം സിങ്ങാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മനു മഞ്ജിത്തിന്റേയും ഷാഫി കൊല്ലത്തിന്റെയും വരികൾക്ക് ഉണ്ണി ഇളയരാജ ഈണം പകർന്നിരിക്കുന്നു. ജിബു ജേക്കബാണ് ഛായാഗ്രാഹകൻ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സൈനുദ്ധീന്‍, എഡിറ്റിങ് - രഞ്ജന്‍ ഏബ്രഹാം. കലാസംവിധാനം - ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് - ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂം ഡിസൈന്‍. -സുജിത് മട്ടന്നൂര്‍, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ - അനീവ് സുകുമാര്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അബിന്‍ എടവനക്കാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷെമീജ് കൊയിലാണ്ടി.

logo
The Fourth
www.thefourthnews.in