കാത്തിരിപ്പിന് അവസാനം; ചിയാന്റെ 'തങ്കലാൻ' റിലീസ് തിയതി പ്രഖ്യാപിച്ചു

കാത്തിരിപ്പിന് അവസാനം; ചിയാന്റെ 'തങ്കലാൻ' റിലീസ് തിയതി പ്രഖ്യാപിച്ചു

പാർവതി തിരുവോത്തും മാളവിക മോഹനുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തങ്കലാൻ. വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. തങ്കലാന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

കാത്തിരിപ്പിന് അവസാനം; ചിയാന്റെ 'തങ്കലാൻ' റിലീസ് തിയതി പ്രഖ്യാപിച്ചു
തൃഷയോ അതോ നയന്‍താരയോ? കമല്‍- മണിരത്നം ചിത്രത്തിലെ റെക്കോര്‍ഡ് പ്രതിഫലം ആര്‍ക്ക്‌?

ജനുവരി 26 നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ ടീസർ നവംബർ ഒന്നി കേരളപ്പിറവി ദിനത്തിൽ പുറത്തുവിടും. വ്യത്യസ്ത ലുക്കിൽ ചിയാൻ വിക്രം എത്തുന്ന ചിത്രത്തിൽ പാർവതി തിരുവോത്തും മാളവിക മോഹനുമാണ് നായികമാരായി എത്തുന്നത്.

പശുപതി, ഹരി കൃഷ്ണൻ, അൻപു ദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് നിർമാണം.

കാത്തിരിപ്പിന് അവസാനം; ചിയാന്റെ 'തങ്കലാൻ' റിലീസ് തിയതി പ്രഖ്യാപിച്ചു
കണക്ക് ഇഷ്ടമില്ലാതെ ഫാഷൻ ടെക്‌നോളജിയെടുത്തു, ഡെബിറ്റും ക്രെഡിറ്റും അറിയാതെ ബാങ്കില്‍ പണി; സിനിമയിലെത്തിയ കഥപറഞ്ഞ് ലോകേഷ്

കെ യു ഉമാദേവി, അറിവ്, മൗനൻ യാത്രിഗൻ എന്നിവരുടെ വരികൾക്ക് ജിവി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കർണാടകയിലെ കോലാറിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ നടന്ന കഥയാണ് ചിത്രത്തിന് ആധാരം. ചിയാൻ നായകനാവുന്ന 61-ാം ചിത്രമാണ് തങ്കലാൻ.

തമിഴ് പ്രഭയും പാ രഞ്ജിത്തും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. അഴകിയ പെരിയവൻ സംഭാഷണവും എ കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. കലാ സംവിധാനം എസ് എസ് മൂർത്തി.

logo
The Fourth
www.thefourthnews.in