'കണ്ണൂർ സ്‌ക്വാഡി'ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

'കണ്ണൂർ സ്‌ക്വാഡി'ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രമായ കണ്ണൂർ സ്ക്വാഡിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. കുറ്റാന്വേഷണ വിഭാഗത്തിൽപ്പെടുന്ന ത്രില്ലർ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. കണ്ണൂർ, പാലാ, കൊച്ചി,വയനാട് എന്നിവിടങ്ങളിലാണ് പ്രധാനമായും ചിത്രീകരണം.

ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിൻ്റെ ഷൂട്ടിങ് ഡിസംബറിൽ ആരംഭിച്ചിരുന്നു. ദുൽഖർ സൽമാൻ്റെ വേഫേയർ ഫിലിംസാണ് വിതരണം. ലൊക്കേഷനിലേക്ക് മമ്മൂട്ടി കാറോടിച്ച് പോകുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നു. മുംബൈയിൽ നിന്നും പൂനെയിലേക്ക് പോകുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാറിൽ മമ്മൂട്ടിയോടൊപ്പം രമേഷ് പിഷാരടിയുമുണ്ടായിരുന്നു.

'കണ്ണൂർ സ്‌ക്വാഡി'ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മമ്മൂട്ടി 'കണ്ണൂർ സ്ക്വാഡിൽ' ; ലൊക്കേഷൻ വീഡിയോ പുറത്ത്

നൻപകൽ നേരത്ത് മയക്കത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ചിത്രത്തിൻ്റെ പേര് മമ്മൂട്ടി വെളിപ്പെടുത്തിയത്. റോഷാക്ക് , നൻപകൽ നേരത്ത് മയക്കം , കാതൽ എന്നിവയാണ് മമ്മൂട്ടി കമ്പനി നിർമ്മിച്ച മറ്റ് ചിത്രങ്ങൾ.

logo
The Fourth
www.thefourthnews.in